കനത്ത മഴയെ തുടര്‍ന്ന് ഗ്വാട്ടിമാലയിലുണ്ടായ മണ്ണിടിച്ചില്‍ ഒമ്പത് പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കനത്തമഴയെത്തുടര്‍ന്നു മധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലുണ്ടായ മണ്ണിടിച്ചിലില്‍ കുറഞ്ഞത് ഒമ്പതു പേര്‍ മരിച്ചു. ഗ്വാട്ടിമാല സിറ്റിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സാന്റാ കാതറീന പിനുലയിലും സമീപ പ്രദേശങ്ങളിലുമാണ് ദുരന്തം. ഇതുവരെ 600 ഓളം പേരെ കാണാതായി. ഭൂരിഭാഗവും മണ്ണിനടിയില്‍ അകപ്പെട്ടതായാണ് വിവരം. പ്രദേശത്തു രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും മരണസഖ്യ ഉയരാനുള്ള സാധ്യത ഏറിവരികയാണെന്നു ദുരന്തനിവാരണ സേനയുടെ ചുമതലയുള്ള അലസാന്‍ഡ്രോ മല്‍ഡോണാള്‍ഡോ പറഞ്ഞു.
മഴയിലും മണ്ണിടിച്ചിലിലും നൂറോളം വീടുകളും കെട്ടിടങ്ങളുമാണ് തകര്‍ന്നത്. സൈനികരും പോലീസുകള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മഴയെത്തുടര്‍ന്ന് നദിയിലെ ജലനിരപ്പുയര്‍ന്നതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha