Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

യുക്രൈന്‍ യുദ്ധത്തിന്റെ ഇപ്പോഴത്തെ അവസ്ഥ യുദ്ധം അവസാനിക്കണമെങ്കില്‍ ഇത് സംഭവിക്കണം...

19 JULY 2022 03:55 PM IST
മലയാളി വാര്‍ത്ത

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തലിനുള്ള മറ്റൊരു സാധ്യത റഷ്യ എത്രമാത്രം ക്ഷീണിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും. റഷ്യയ്ക്കു യുദ്ധം തുടരാന്‍ താല്‍പര്യമില്ലാതായാല്‍, അല്ലെങ്കില്‍ യുദ്ധം തുടരാനുള്ള ശേഷിയില്ലാതായാല്‍, പുതിയ സ്ഥലങ്ങളിലേക്കു കടന്നുകയറുന്നത് അവര്‍ പതിയെ അവസാനിപ്പിച്ചേക്കും. യുദ്ധത്തിന്റെ തീവ്രത കുറയുകയും വെടിനിര്‍ത്തല്‍ കരാറുകള്‍ നിലവില്‍ വരികയും ചെയ്‌തേക്കാം.

എന്നാല്‍, സാമ്പത്തിക ഉപരോധങ്ങളിലൂടെ റഷ്യയെ ക്ഷീണിപ്പിക്കാനുള്ള ശ്രമങ്ങള്‍ അത്ര വിജയിച്ച മട്ടില്ല. യുക്രെയ്‌നിലേക്കു റഷ്യ കടന്നുകയറിയതിനു പിന്നാലെ തകര്‍ന്നടിഞ്ഞ റഷ്യന്‍ കറന്‍സി റൂബിളിപ്പോള്‍ ഏഴു വര്‍ഷത്തെ ഏറ്റവും മികച്ച നിലയിലേക്കു തിരിച്ചെത്തിയിരിക്കുന്നു. റഷ്യയിലെ പലിശനിരക്കുകള്‍ സാധാരണ നിലയിലാകുകയും ചെയ്തു. യുദ്ധത്തിന്റെ പശ്ചാത്തലത്തിലെ എണ്ണവിലക്കയറ്റം മറ്റു ചില രാജ്യങ്ങളെപ്പോലെ റഷ്യയ്ക്കും ആശ്വാസകരമാണ്. സൈനികമായും റഷ്യ തകര്‍ച്ചയിലല്ല.

പക്ഷേ, ഒരു രാജ്യത്തിനും യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് എളുപ്പമാവില്ലല്ലോ. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് യുക്രെയ്‌നിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്കു കടന്നുകയറാന്‍ താല്‍പര്യമുണ്ടെങ്കിലും റഷ്യന്‍ സേന യുദ്ധത്താല്‍ തകര്‍ന്നിരിക്കുകയാണെന്നാണ് യുഎസ് ഇന്റലിജന്‍സ് കേന്ദ്രങ്ങളുടെ വിലയിരുത്തലെന്നു റിപ്പോര്‍ട്ടുണ്ട്.

റഷ്യ ആക്രമണം സ്വമേധയാ മതിയാക്കുന്നു എന്നതാണു യുദ്ധത്തിന്റെ തീവ്രത കുറച്ചേക്കാവുന്ന ആദ്യ സാധ്യത. ലക്ഷ്യമിട്ടത് കൈവരിച്ചെന്നു തോന്നിയാല്‍ റഷ്യ ആക്രമണ തീവ്രത കുറച്ചേക്കാം. ഡോണ്‍ബാസ് അടങ്ങുന്ന കിഴക്ക്, തെക്ക് മേഖലകള്‍ കേന്ദ്രീകരിച്ചാണു നിലവില്‍ പോരാട്ടം. ഡോണ്‍ബാസിന്റെ 75 ശതമാനം നിലവില്‍ റഷ്യയുടെ കീഴിലാണെന്നാണു സൂചന. ലുഹാന്‍സ്‌ക് മേഖല പൂര്‍ണമായും ഡോണ്‍ടെസ്‌ക് മേഖല ഭാഗികമായും റഷ്യയുടെ കീഴിലാണ്. മേയില്‍തന്നെ തെക്കന്‍മേഖലയിലെ മരിയുപോള്‍ റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. യുക്രെയ്‌നിലുള്ളില്‍, റഷ്യയ്ക്കു സംരക്ഷണം തീര്‍ക്കാനെന്നോണം ഒരു വലിയ മതില്‍ ഇതിനകം പണിതെന്നു ചുരുക്കം. ഈ മതില്‍കൊണ്ട് റഷ്യ മതിയാക്കിയാല്‍ സമാധാനത്തിന്റെ ചില വാര്‍ത്തകള്‍ നമ്മെ തേടിയെത്തിയേക്കാം.


ഫെബ്രുവരി 24ന് ആയിരുന്നു യുക്രെയ്‌നിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം. അഫ്ഗാന്‍ സൈന്യത്തെ താലിബാന്‍ കീഴടക്കിയപോലെ അതിവേഗം റഷ്യയ്ക്കു മുന്നില്‍ യുക്രെയ്ന്‍ തകരുമെന്നു പ്രവചിച്ചവരുണ്ട്. പക്ഷേ, അതു സംഭവിച്ചില്ല. റഷ്യയുടെ വന്‍ സന്നാഹങ്ങളോട് ആത്മധൈര്യവും പശ്ചാത്തരാജ്യങ്ങളുടെ സൈനികസഹായവും കൈമുതലാക്കി യുക്രെയ്ന്‍ എതിരിട്ടുനിന്നു. തീരാത്ത പോരായി ഓരോ ദിവസവും റഷ്യയുക്രെയ്ന്‍ യുദ്ധം കനത്തു. ഒപ്പം ലോകമാകെ പടരുന്ന പ്രതിസന്ധിയും.

യുദ്ധം എന്നു തീരുമെന്നതിന് വ്യത്യസ്തമായ അഭിപ്രായമാണ് വിദഗ്ധര്‍ക്കുള്ളത്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കുമ്പോള്‍ യുദ്ധം അനന്തമായി തുടരാനുള്ള ശേഷി റഷ്യക്കുണ്ടാവില്ലെന്ന് മറ്റുപലരും പ്രവചിക്കുന്നു. മാസങ്ങള്‍ക്കകം യുദ്ധത്തില്‍നിന്നു പിന്‍മാറാന്‍ റഷ്യ നിര്‍ബന്ധിതരാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. പക്ഷേ, പ്രതീക്ഷകളെല്ലാം തെറ്റിച്ചായിരുന്നല്ലേ റഷ്യ, യുക്രെയ്‌നുമേല്‍ കടന്നുകയറിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (5 hours ago)

Malayali Vartha Recommends