Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യുക്രൈന്റെ ഗറില്ല യുദ്ധ മുറ ഫലം കണ്ടു റഷ്യയുടെ നഷ്ട കണക്കുകള്‍ പുറത്ത്

20 JULY 2022 02:44 PM IST
മലയാളി വാര്‍ത്ത

2022 ഫെബ്രുവരി 24 നാണ് റഷ്യ, യുക്രൈനെതിരെ തങ്ങളുടെ 'പ്രത്യേക സൈനിക നീക്കം' എന്ന് പേരിട്ട യുദ്ധം ആരംഭിച്ചത്. ഈ സൈനിക നീക്കത്തെ 'യുദ്ധം' (ണമൃ) എന്ന് വിശേഷിപ്പിക്കുന്നത് പോലും പുടിന്‍ നിരോധിച്ചിരുന്നു. യുദ്ധം തുടങ്ങി രണ്ട് മാസത്തോളം യുക്രൈനെ വടക്ക് പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളില്‍ നിന്ന് ഒരേ സമയം റഷ്യ അക്രമണം അഴിച്ച് വിട്ടു. ഇതിനായി ബെലാറസ്, ചെച്‌നിയ സൈന്യങ്ങള്‍ റഷ്യയുടെ സഹായത്തിനെത്തിയിരുന്നു. എന്നാല്‍, രണ്ട് മാസത്തെ തുടര്‍ച്ചയായ അക്രമണത്തില്‍ യുക്രൈന് കീഴിലെ ഒരു പ്രധാനപ്പെട്ട പട്ടണം പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് യുക്രൈന്റെ വടക്ക് പടിഞ്ഞാറ്, വടക്ക് ഭാഗങ്ങിളില്‍ നിന്ന് പിന്മാറിയ റഷ്യന്‍ സൈന്യം കഴിഞ്ഞ നാല് മാസത്തോളം യുക്രൈനെ കിഴക്ക് നിന്നും തെക്ക് നിന്നും അക്രമിക്കുകയാണ്. ഡോണ്‍ബോസ് അടക്കുമുള്ള കിഴക്കന്‍ യുക്രൈന്‍ പ്രദേശങ്ങള്‍ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെടുമ്പോഴും ഈ പ്രദേശങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിനിടെ യുദ്ധം ആറ് മാസം പൂര്‍ത്തിയാക്കുന്നതിനിടെ റഷ്യയ്ക്ക് യുക്രൈന്‍ അധിനിവേശത്തില്‍ കനത്ത നാശം നേരിട്ടെന്ന് ബ്രിട്ടന്റെ വെളിപ്പെടുത്തല്‍. റഷ്യന്‍ സൈന്യത്തിന്റെ 30 ശതമാനവും ഇതിനകം നഷ്ടമായെന്നാണ് ബ്രിട്ടന്‍ അവകാശപ്പെട്ടത്.

ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങുമ്പോള്‍, ലോകത്തിലെ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ, ആയുധശേഷിയില്‍ 22 ാം സ്ഥാനത്തുള്ള യുക്രൈനെ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടക്കുമെന്നായിരുന്നു യുദ്ധരംഗത്തെ വിദഗ്ദര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയത്. രാജ്യം ദുരന്തത്തെ നേരിടുമ്പോള്‍ രാജ്യം വിട്ടോടിയ മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി തോല്‍ക്കുമെന്ന് എല്ലാവരും പറഞ്ഞ യുദ്ധത്തെ മുന്നില്‍ നിന്ന് നേരിട്ട യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയുടെ വ്യക്തി പ്രഭാവത്തെ മറികടക്കാന്‍ റഷ്യന്‍ സൈന്യത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

കിഴക്കന്‍ യുക്രൈനിലെ മരിയുപോള്‍, ഡോണ്‍ബോസ് തുടങ്ങിയ പ്രദേശങ്ങള്‍ തങ്ങള്‍ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെടുമ്പോളും ഈ പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം യുക്രൈന്‍ സൈന്യവും സാധാരണക്കാരും ചേര്‍ന്ന ഗറില്ലാ പോരാളികളുടെ മുന്നില്‍ പലപ്പോഴും പരാജയപ്പെടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒളിപ്പോര്‍ പോരാളികള്‍ റഷ്യയുടെ ജനറല്‍ റങ്കിലുള്ള സൈനികരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പത്തോളം സൈനിക ജനറല്‍മാര്‍ റഷ്യയ്ക്ക് ഇതിനകം നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെയാണ് റഷ്യയ്ക്ക് തങ്ങളുടെ ആയുധ ശേഷിയുടെ 30 ശതമാനവും നഷ്ടമായെന്ന ബ്രിട്ടന്റെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.

50,000 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത റഷ്യയുടെ സേനയുടെ 30 ശതമാനം യുക്രൈന്‍ യുദ്ധത്തില്‍ നഷ്ടപ്പെട്ടു. പുടിന്റെ സൈന്യത്തിന്റെ ഭാഗമായിരുന്ന ഏകദേശം 1,700 ടാങ്കുകളും നശിപ്പിക്കപ്പെട്ടു, റഷ്യയുടെ 4,000 കവചിത യുദ്ധ വാഹനങ്ങളും നശിച്ചെന്നും യുകെയുടെ ചീഫ് ഓഫ് ദി ഡിഫന്‍സ് സ്റ്റാഫ് വെളിപ്പെടുത്തി.

വഌഡിമിര്‍ പുടിന് 'ഇതിനകം തന്നെ യുക്രെയ്ന്‍ യുദ്ധം നഷ്ടപ്പെട്ടു', എന്ന് യു കെ സായുധസേനാ മേധാവി അഡ്മിറല്‍ സര്‍ ടോണി റഡാകിന്‍ പറഞ്ഞു. 'തങ്ങളുടെ മുഴുവന്‍ പ്രദേശവും' പുനഃസ്ഥാപിക്കാന്‍ യുക്രൈന്‍ പദ്ധതിയിടുന്നതായി ബിബിസി വണ്ണിന്റെ സണ്‍ഡേ മോര്‍ണിംഗ് പ്രോഗ്രാമിനോട് അദ്ദേഹം പറഞ്ഞു. പുടിനെ വധിക്കാമെന്ന ഊഹാപോഹങ്ങള്‍ 'ആശ നിറഞ്ഞ ചിന്ത'യാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നിങ്ങള്‍ കാണുന്നത് ഒരു റഷ്യയെയാണ്. ഞങ്ങള്‍ ഡോണ്‍ബാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, അത് യുക്രൈന്റെ ഭൂപ്രദേശത്തിന്റെ 10 ശതമാനത്തില്‍ താഴെയാണ്. യുദ്ധം 150 ദിവസം കഴിഞ്ഞിരിക്കുന്നു.' അദ്ദേഹം പറഞ്ഞു. 'റഷ്യ ആ പ്രദേശം പിടിച്ചെടുക്കാന്‍ ഇപ്പോഴും പാടുപെടുകയാണ്. യുക്രൈന്‍ സായുധ സേനയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും കാരണം ആ 10 ശതമാനം പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കര യുദ്ധത്തില്‍ 30 ശതമാനത്തിലധികം നഷ്ടപ്പെട്ട റഷ്യയുടെ പോരാട്ടത്തില്‍ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് യുക്രൈന്‍ സൈന്യം വിശ്വസിക്കുന്നതായും യുകെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് കൂട്ടിച്ചേര്‍ത്തു. സൈനികര്‍, ടാങ്കുകള്‍, കവചിത യുദ്ധ വാഹനങ്ങള്‍ എന്നിവയില്‍ വലിയ നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും യുകെ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇപ്പോഴും റഷ്യയാണെന്നും സര്‍ ടോണി മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് കൊല്ലപ്പെടുമെന്ന ഊഹാപോഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. സൈനിക പ്രൊഫഷണലുകള്‍ എന്ന നിലയില്‍ റഷ്യയില്‍ താരതമ്യേന സുസ്ഥിരമായ ഒരു ഭരണമാണ് ഞങ്ങള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്രെംലിന്‍ യുദ്ധം ആരംഭിച്ചപ്പോള്‍, ആദ്യത്തെ 30 ദിവസത്തിനുള്ളില്‍ യുക്രൈന്‍ നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ റഷ്യ ആഗ്രഹിച്ചതായി അഡ്മിറല്‍ സര്‍ റഡാകിന്‍ പറഞ്ഞു.

ലോകക്രമത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനും അത് വഴി നാറ്റോയില്‍ സമ്മര്‍ദ്ദം ചെലുത്താനുമുള്ള ആഗ്രഹം റഷ്യക്കുണ്ടായിരുന്നു. ഈ റഷ്യ ലോകക്രമത്തിന് വെല്ലുവിളിയാണ്. എന്നാല്‍, ഇന്ന് റഷ്യയുടെ ആ അഭിലാഷങ്ങളിലെല്ലാം പരാജയപ്പെടുകയാണ്. ഫെബ്രുവരി തുടക്കത്തിലേതിനേക്കാള്‍ വളരെയേറെ മെലിഞ്ഞ് പോയി രാഷ്ട്രമാണ് ഇന്ന് റഷ്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരയുദ്ധത്തില്‍ അവര്‍ക്ക് വളരെയേറെ തിരിച്ചടികള്‍ നേരിട്ടിരിക്കുന്നു. എന്നാല്‍, അതേ സമയം റഷ്യ ഇപ്പോഴും ഒരു ആണവ ശക്തിയാണ്. അതിന്റെ സ്വന്തമായ സൈബര്‍ കഴിവുണ്ട്. ബഹിരാകാശ ശക്തിയുണ്ട്. കടലില്‍ പല പദ്ധതികളും റഷ്യയ്ക്കുണ്ട്. ഇതുകൊണ്ട് തന്നെ ലോകത്തിന്റെ വിവര കൈമാറ്റം നടക്കുന്ന സമുദ്രാന്തര കേബിളുകള്‍ക്ക് റഷ്യ ഇപ്പോഴും ഒരു ഭീഷണിയാണ്.

'ഒരു ആണവശക്തി എന്ന നിലയില്‍ യുകെയോട് അവര്‍ക്കുള്ള അസാധാരണമായ ഉത്തരവാദിത്തം' അവരെ ഓര്‍മ്മപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ എപ്പോഴും അവര്‍ക്ക് ഒരു ഹ്രസ്വ വിവരണം നല്‍കും. അതിനാല്‍ ഞങ്ങളുടെ സായുധ സേന എവിടെയാണെന്ന് അവര്‍ക്ക് അറിയാം,' അദ്ദേഹം പറഞ്ഞു.

യുകെ ജിഡിപിയുടെ മൂന്ന് ശതമാനമായി പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിച്ചതിനോടും അദ്ദേഹം പ്രതികരിച്ചു. യുകെയുടെ സൈന്യം കൂടുതല്‍ ആധുനികമാക്കാനും കൂടുതല്‍ ശക്തമായി പഞ്ച് ചെയ്യാനും ലോകമെമ്പാടും കൂടുതല്‍ സ്വാധീനം ചെലുത്താനും അതിനെ പ്രപ്തനാക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാറിന്റെ തെര!ഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യുക്രൈനിനെതിരെയുള്ള അക്രമണം കൂടുതല്‍ ശക്തമാവും നാടകീയവുമാക്കാന്‍ ഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എല്ലാ പ്രവര്‍ത്തന മേഖലകളിലും സൈനിക ട്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഷോയിഗു പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (17 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (30 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (49 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends