സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തിയ ഇന്ത്യക്കാരി മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പട്ടികയിൽ

അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പട്ടികയിൽ ഇന്ത്യക്കാരിയെ ഉൾപ്പെടുത്തി അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ എഫ് ബി ഐ. 29 ഏപ്രിൽ 2019 ന് രാത്രി ഏറെ വൈകി ന്യൂജേഴ്സിലെ അപ്പാര്‍ട്ട്മെന്റിൽ നിന്ന് മായുഷി ഇറങ്ങിപ്പോയതിന് ശേഷം ആരും അവരെ കണ്ടിട്ടില്ല. സ്റ്റുഡന്റ് വിസയിൽ 2016ലാണ് മായുഷി അമേരിക്കയിൽ എത്തിയത്. തുടർന്ന് ന്യൂ ഹാംഷെയർ സർവകലാശാലയിലും ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും ചേർന്നിരുന്നു.
ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിവ സംസാരിക്കുന്ന മായുഷിക്ക് സൗത്ത് പ്ലെയിൻഫീൽഡ്, ന്യൂജെഴ്സി എന്നിവിടങ്ങളിൽ സുഹൃത്തുക്കളുണ്ട്. കാണാതാകുമ്പോൾ പൈജാമയും കറുത്ത ടീഷർട്ടുമായിരുന്നു വേഷം. പിന്നാലെ മായുഷിയെ കാണാനില്ലെന്ന് കാട്ടി മേയ് ഒന്നിന് വീട്ടുകാർ പരാതി നൽകുകയായിരുന്നു. അഞ്ചടി 10 ഇഞ്ച് ഉയരമുള്ള മായുഷിയുടെ കണ്ണുകൾ ചാരനിറത്തിലാണ്, തലമുടി കറുപ്പ് നിറം. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള അമേരിക്കൻ എംബസിയിലോ, ലോക്കൽ എഫ്ബിഐ ഓഫീസിലോ അറിയിക്കണമെന്ന് എഫ്ബിഐ അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























