കാൻസർ രോഗം തന്നെയും ബാധിച്ചു, തുറന്ന് പറഞ്ഞ് ജോ ബൈഡൻ, പിന്നാലെ വൈറ്റ് ഹൗസിന്റെ വിശദീകരണവും

കാൻസർ രോഗം തന്നെയും ബാധിച്ചിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ദിവസം ആഗോളതാപനത്തെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും പ്രസംഗിക്കുന്നതിനിടിയിലായിരുന്നു ബൈഡൻ തന്റെ രോഗവിവരത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
'ജന്മനാടിനടുത്തുള്ള എണ്ണ ശുദ്ധീകരണശാലകളിൽ നിന്നും പുറന്തള്ളുന്ന വിഷവാതകങ്ങൾ പലരെയും കാൻസർ രോഗത്തിന് അടിമയാക്കി. എന്നെയും അങ്ങനെയാണ് കാൻസർ രോഗം ബാധിച്ചത്എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ, പ്രസിഡന്റ് ആകുന്നതിന് മുന്നേയായിരുന്നു അദ്ദേഹത്തിന് സ്കിൻ കാൻസർ ബാധിച്ചതെന്നും പിന്നീട് അത് ഭേദമായെന്നും വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് ഗ്ലെൻ കെസ്ലർ ട്വീറ്റ് ചെയ്തിട്ടുണ്ട്. വൈറ്റ് ഹൗസ് വക്താവായ ആൻഡ്രൂ ബേറ്റ്സ് അത് റീട്വീറ്റും ചെയ്തിട്ടുണ്ട്. നോൺ മെലനോമ സ്കിൻ കാൻസറാണ് ബൈഡനെ ബാധിച്ചത്. പിൽക്കാലത്ത് കാൻസർ സെല്ലുകൾ നീക്കം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























