Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്‌ളാറ്റിലെ ലിവിങ് റൂമിലെ സോഫയില്‍ ശരീരാവശിഷ്ടങ്ങള്‍... അമ്പത്തിയെട്ടുകാരിയുടെ മൃതദേഹം ആരുമറിയാതെ ഫ്ളാറ്റിനുള്ളില്‍ കിടന്നത് രണ്ട് വര്‍ഷത്തോളം....

23 JULY 2022 07:33 AM IST
മലയാളി വാര്‍ത്ത

ഫ്‌ളാറ്റിലെ ലിവിങ് റൂമിലെ സോഫയില്‍ ശരീരാവശിഷ്ടങ്ങള്‍... അമ്പത്തിയെട്ടുകാരിയുടെ മൃതദേഹം ആരുമറിയാതെ ഫ്ളാറ്റിനുള്ളില്‍ കിടന്നത് രണ്ട് വര്‍ഷത്തോളം....


ഷീല സെലിയോന്‍ എന്ന ലണ്ടന്‍ സ്വദേശിനിയുടെ മൃതദേഹമാണ് രണ്ട് വര്‍ഷത്തോളം റൂമിനുള്ളിലിരുന്നത്. മാത്രമല്ല ഷീലയുടെ അസ്ഥികൂടം കണ്ടെത്തുന്നതുവരെ അവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന് ഹൗസിങ് അസ്സോസിയേഷന്‍ വാടക കൈപറ്റിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.



പെക്കാമിലെ ഫളാറ്റിലെ ലിവിങ് റൂമിലെ സോഫയിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഷീലയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദന്തസംബന്ധമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ ഭൗതികാവശിഷ്ടങ്ങള്‍ ഷീലയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ ഹൗസിങ് സൊസൈറ്റി ഖേദം പ്രകടിപ്പിച്ചു.

ശരീരാവശിഷ്ടങ്ങളുടെ കാലപ്പഴക്കം മൂലം ഷീലയുടെ മരണകാരണം കണ്ടെത്തുക അസാധ്യമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് ഉദരസംബന്ധമായ ഗുരുതരരോഗമുണ്ടായിരുന്നതായി ലണ്ടനിലെ സൗത്ത് കൊറോണര്‍ കോടതി വ്യക്തമാക്കി. 'എല്ലാ മരണവും ദുഃഖകരമാണെന്നും ആരുമറിയാതെ രണ്ട് കൊല്ലത്തോളം മരിച്ചുകിടക്കുക എന്നതും അതിന്റെ കാരണം 2022ല്‍ കണ്ടെത്തുക എന്നതും അതിലേറെ ദുഷ്‌കരമാണെന്നും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ജൂലിയന്‍ മോറിസ് പ്രതികരിക്കുകയുണ്ടായി.

ജനവാസകേന്ദ്രത്തിലെ ഒരു ഫ്‌ളാറ്റില്‍ ദീര്‍ഘകാലത്തോളം ഷീലയുടെ ആരുമറിയാതെ മൃതശരീരം കിടന്നതിനാലാണ് ഈ കേസ് ഇത്രയേറെ വാര്‍ത്താപ്രാധാന്യം നേടാന്‍ കാരണമായത്. 2019 ഓഗസ്റ്റിലാണ് ഷീലയെ അവസാനമായി ജീവനോടെ കണ്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഡോക്ടറെ കാണാന്‍ പോയതാണെന്നും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.



ഫ്ളാറ്റിലെ താമസക്കാരി മരിച്ച വിവരമറിയാനായി വൈകിയതില്‍ ഹൗസിങ് സൊസൈറ്റിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഷീലയുടെ മറ്റ് വരുമാനങ്ങളില്‍ നിന്നാണ് ഹൗസിങ് സൊസൈറ്റി വാടകയീടാക്കിയിരുന്നത്.

2020 ജൂലായില്‍ ഇവരുടെ ഗ്യാസ് കണക്ഷന്‍ സൊസൈറ്റി വിച്ഛേദിച്ചിരുന്നു. ഷീലയെ തിരഞ്ഞ് സമീപവാസികള്‍ ഹൗസിങ് സൊസൈറ്റിയേയും പോലീസിനേയും സമീപിച്ചിരുന്നെങ്കിലും ഷീലയെ കണ്ടതായുള്ള ചില മൊഴികളും മറ്റും പോലീസിനെ തുടരന്വേഷണത്തില്‍ നിന്ന് പിന്തിരിപ്പിച്ചതായും പ്രമുഖമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (41 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (59 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends