Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ചൈനീസ് അതിര്‍ത്തി വളഞ്ഞ് ഇന്ത്യയും യുഎസും. മാരകായുധങ്ങളുമായി ജപ്പാന്‍ സൈന്യവും കളത്തില്‍.

27 OCTOBER 2022 09:35 PM IST
മലയാളി വാര്‍ത്ത

തായ്വാന്‍ അതിര്‍ത്തിയില്‍ ആക്രമണത്തിന് തയ്യാറെടുത്ത് നില്‍ക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യയും അമേരിക്കയും കളത്തില്‍. അടുത്ത മാസം തന്നെ ചൈനീസ് അതിര്‍ത്തിയില്‍ ഭീഷണി ഉയര്‍ത്താനാണ് സഖ്യ രാജ്യങ്ങളുടെ തീരുമാനം. തായ്വാന്‍ ചൈന യുദ്ധം മുന്നില്‍ കണ്ടാണ് സഖ്യ രാജ്യങ്ങളെ കൂടെ കൂട്ടി വന്‍ സൈനീക അഭ്യാസത്തിനായി ഇന്ത്യ ഒരുങ്ങുന്നത്.

ഈ വര്‍ഷം അവസാനത്തിനു മുന്‍പ് കഴിവതും അടുത്ത മാസം തന്നെ സൈനിക, നാവിക അഭ്യാസങ്ങള്‍ അഭ്യാസങ്ങള്‍ നടത്താനാണ് രാജ്യം പദ്ധതിയിടുന്നത്. ഇന്ത്യ മുന്‍ കയ്യെടുത്ത് നടത്തുന്ന ഈ സൈനീകാഭ്യാസത്തില്‍ പല മേഘലകളിലായാകു സഖ്യ രാജ്യങ്ങളെ ഉള്‍പ്പെടുത്തുക. ജപ്പാന്‍ തീരത്ത് മലബാര്‍ ചതുര്‍ഭുജ നേവല്‍ വാര്‍ഗെയിംസ്, ഓസ്‌ട്രേലിയയും, മൂന്ന് ഏഷ്യന്‍ രാജ്യങ്ങളുമായി ഇന്‍ഫന്ററി അഭ്യാസം, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ അമേരിക്കയുമായി സൈനികാഭ്യാസം എന്നിവയാണ് ഇന്ത്യന്‍ പ്രതിരോധ വിഭാഗം പദ്ധതിയിട്ടിരിക്കുന്നത്.

നവംബര്‍ 8 മുതല്‍ 18 വരെയായിരിക്കും ജപ്പാന്‍ തീരത്ത് സംയുക്ത അഭ്യാസം നടക്കുക. നാലംഗ ക്വഡ് രാജ്യങ്ങളാണ് ഈ അഭ്യാസത്തില്‍ പങ്കെടുക്കുക. ജപ്പാനു പുറമേ ഇന്ത്യയോടൊപ്പം അമേരിക്കയും ഓഫസ്‌ട്രേലിയയും പങ്കെടുക്കും. ഇന്തോപസഫിക് മേഖലയില്‍ കണ്ണുകച്ചിരിക്കുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് സംയുക്ത അഭ്യാസത്തിന്റെ മറ്റൊരു ലക്ഷ്യം. യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എല്ലാം ഇവിടെ അഭ്യാസത്തിനായി അണിനിരക്കും.

മാത്രമല്ല ചൈനയുടെ നീക്കം നേരിടാന്‍ കാന്‍ബറയ്ക്ക് ആണവ മുങ്ങിക്കപ്പലുകള്‍ നല്‍കുമെന്ന് യു.എസ്, യു.കെ, ഓസ്‌ട്രേലിയ എന്നിവര്‍ വ്യക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ഓലിയില്‍ ആയിരിക്കും ഇന്ത്യയു.എസ് സൈനികാഭ്യാസമായ 'യുദ്ധ് അഭ്യാസ്' നടക്കുക. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ രണ്ട് വരെയായിരിക്കും അഭ്യാസം. ഇരു ഭാഗത്തുനിന്നും 350 ഓളം സൈനികര്‍ വീതമാകും ഇതില്‍ പങ്കെടുക്കുക. കൊടുംതണുപ്പും മലനിരകളും അടക്കമുള്ള പ്രതിബന്ധങ്ങള്‍ക്കിടയിലുമുള്ള സൈനികാഭ്യാസമാണ് രാജ്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ഇരു സേനകളും ഓഗസ്റ്റില്‍ ഹിമാചല്‍ പ്രദേശില്‍ സംയുക്ത അഭ്യാസം നടത്തിയിരുന്നു.

ഓസ്‌ട്രേലിയയുമായുള്ള സംയുക്ത അഭ്യാസം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 11 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ഏഷ്യന്‍ രാജ്യങ്ങളുമായുള്ള അഭ്യാസവും ഈ ദിവസങ്ങളില്‍ നടക്കും. സിംഗപ്പൂരുമായുള്ള 'സിംബെക്‌സ് നേവല്‍ അഭ്യാസം' ബംഗാള്‍ ഉള്‍ക്കടലിലും സൈനികാഭ്യാസമായ അഗ്‌നി വാരിയര്‍ നവംബര്‍ 13 മുതല്‍ 30 വരെ ഡിയോലാലിയിലും നടക്കും. മലേഷ്യയുമൊത്തുള്ള 'ഹരിമു ശക്തി' അഭ്യാസം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 13 വരെയും ഇന്തോനീഷ്യയുമൊത്തുള്ള ഗാര്‍ഡ് ശക്തി നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെയും നടക്കും.

അതേസമയം ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഈ വര്‍ഷം തന്നെ ചൈന തായ് വാന്‍ ആക്രമിച്ചേക്കും എന്ന് മുന്നറിയിപ്പുകളും വരുന്നുണ്ട്. തായ് വാന്റെ തീരത്തിനടുത്തായി ചൈനയുടെ നാവിക സേനയും വ്യോമസേനാ വ്യൂഹവും സംയുക്തമായി മറ്റൊരു സൈനിക പരിശീലനം ആരംഭിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഇന്ന് രാത്രി തന്നെ ആക്രമണം ഉണ്ടായേക്കും എന്ന മനോനിലയോടെയാണ് പരിശീലനം നടക്കുന്നതെന്ന് അമേരിക്കന്‍ നാവിക സേന തലവന്‍ പറയുന്നു. വളരെ ഹ്രസ്വമായ ഒരു അറിയിപ്പില്‍ ആക്രമണം നടത്തേണ്ടുന്ന രീതിയിലാണ് പരിശീലനത്തിന്റെ സ്വഭാവം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ജിന്‍ പിങ് എന്ത് പറയുന്നു എന്നതല്ല, മറിച്ച് ചൈന എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇപ്പോള്‍ കണക്കിലെടുക്കേണ്ടതെന്ന് അമേരിക്കന്‍ നേവല്‍ ഓപ്പറേഷന്‍സ് മേധാവി അഡ്മിറല്‍മൈക്കല്‍ ഗില്‍ഡേ പറയുന്നു. പഴയ കാല ചരിത്രം പരിശൊധിച്ചാല്‍, അവര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ പറഞ്ഞ സമയത്തിനു മുന്‍പെ നടത്തിയെടുത്ത ഒരു പതിവ് ചൈനയ്ക്കുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കന്‍ നാവിക സേനയെ ഇനിയും നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്യാന്താധുനിക ആയുധങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. നിലവില്‍ തെക്കന്‍ ചൈന്‍ കടലിലും തായ്വാന്‍ കടലിടുക്കിലും നാവിക സേന പട്രാള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തേ ചൈന ആക്രമണം നടത്തിയേക്കും എന്ന മുന്നറിയിപ്പ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കനും കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends