Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആണവായുധങ്ങളെല്ലാം പുറത്തെടുത്തു; ടെസ്റ്റിംഗും കഴിഞ്ഞു; മരണ ഭയത്തില്‍ യുക്രൈന്‍..

27 OCTOBER 2022 09:38 PM IST
മലയാളി വാര്‍ത്ത

എന്തു തന്നെ സംഭവിച്ചാലും ഹിത പരിശോധന നടത്തി തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ യുക്രൈന്‍ കടന്നുകയറിയാല്‍ ആണവയുദ്ധം തന്നെ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ. ആരെയും കൂസാതെയുള്ള പുടിന്റെ നടപടിയില്‍ നടുങ്ങി നില്‍ക്കുകയാണ് അമേരിക്കയും നാറ്റോയും. ഇന്നും നാറ്റോയോ അമേരിക്കയോ ഈ യുദ്ധത്തില്‍ ഇടപെടാത്തതിന് കാരണം യുദ്ധത്തിന് മുമ്പ് പുടിന്‍ പറഞ്ഞ വാക്കുകയാണ്. നേരിട്ട് യുദ്ദത്തില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍ അവരുടെ തലസ്ഥാനത്തായിരിക്കും ആദ്യ ആണവായുധം പതിക്കുക. ലണ്ടന്റെ പേര് എടുത്ത് പറഞ്ഞും പുടിന്‍ ഭീഷണി മുഴക്കിയിരുന്നു. അതുകൊണ്ടുതന്നെ പുടിന്റെ ഓരോ വാക്കുകളെയും ഭയത്തോടെയാണ് യൂറോപ്പും അമേരിക്കയും നോക്കിക്കാണുന്നത്.

എന്തായാലും പറഞ്ഞ വാക്ക് പുടിന്‍ പാലിക്കാന്‍ പോകുകയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആണവ പോര്‍മുനയുമായി റഷ്യ അഭ്യാസം ആരംഭിച്ചു. ആണവ പോര്‍മുന വഹിക്കാവുന്ന മിസൈലുകള്‍ ഉള്‍പ്പെടുത്തി റഷ്യ 'ഗ്രോം' എന്ന പേരില്‍ സൈനിക പരിശീലനമാണ് നടത്തിയത്. ഭൂഖണ്ഡാന്തര മിസൈലുകളായ ആര്‍എസ് 24 യാര്‍സ്, ആര്‍29 ആര്‍എംയു സിനേവ ഉള്‍പ്പെടെ വിവിധ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകള്‍ പരീക്ഷിച്ച പരിശീലനത്തിനു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ നേരിട്ടു മേല്‍നോട്ടം വഹിച്ചു. റഷ്യയ്ക്കു നേരെ ആണവാക്രമണമുണ്ടാകുന്ന പക്ഷം തിരിച്ചടിക്കാന്‍ പദ്ധതി തയാറാക്കാനാണു പരിശീലനമെന്ന് പ്രതിരോധമന്ത്രി സെര്‍ജി ഷൂഗു വിശദീകരിച്ചു.

ഡേര്‍ട്ടി ബോംബെന്നറിയപ്പെടുന്ന ആണവവികിരണ ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ യുക്രെയ്ന്‍ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് റഷ്യ ആരോപിക്കുന്നതിനിടെയാണ് പുതിയ പരിശീലനം. യുക്രെയ്‌നും സഖ്യരാജ്യങ്ങളും ഈ വാദം തള്ളി. അത്തരമൊരു ആക്രമണം സ്വയം നടത്തിയശേഷം ഉത്തരവാദിത്തം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് റഷ്യയുടെ ശ്രമമെന്നാണ് യുക്രെയ്ന്‍ പ്രതികരിച്ചത്.

റേഡിയോളജിക്കല്‍ ഡിസ്‌പേര്‍ഷന്‍ ഡിവൈസ് എന്ന് അറിയപ്പെടുന്ന ഡേര്‍ട്ടി ബോംബ്, പരമ്പരാഗത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് റെഡിയോആക്ടീവ് വസ്തുക്കള്‍ വര്‍ഷിക്കുന്ന ഒരു തരം സ്‌ഫോടക വസ്തുവാണ്. ഡേര്‍ട്ടി ബോംബുകള്‍ ഉണ്ടാക്കാന്‍ എളുപ്പവും ചെലവ് കുറവുമാണ്. ഉപേക്ഷിക്കപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ അല്ലെങ്കില്‍ ആയുധമല്ലാത്ത ഏതെങ്കിലും റേഡിയോആക്ടീവ് വസ്തുവില്‍ നിന്ന് ശേഖരിച്ച റേഡിയോആക്ടീവ് പദാര്‍ത്ഥങ്ങള്‍, ടിഎന്‍ടി പോലുള്ള സ്‌ഫോടക വസ്തുവിന്റെ സഹായത്തോടെ സൃഷ്ടിക്കുന്ന സ്‌ഫോടനത്തിലൂടെ വ്യാപിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

പരമ്പരാഗത ആണവായുധങ്ങളെ സംബന്ധിച്ച് റെഡിയോആക്ടീവ് പദാര്‍ത്ഥത്തിന്റെ പ്രയോഗം തുടക്കത്തിലെ സ്‌ഫോടനം പോലെ തന്നെ അപകടകരമാണ്. എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി, ഡേര്‍ട്ടി ബോംബില്‍ നിന്ന് പുറത്തേക്ക് വരുന്ന റേഡിയോആക്ടീവ് പദാര്‍ത്ഥം ആരെയും കൊല്ലാന്‍ കഴിയുന്ന തരത്തിലുള്ളതല്ല. ബോംബ് പൊട്ടുന്നത് കാരണം ആളുകള്‍ കൊല്ലപ്പെടാനുള്ള സാധ്യതയാണ് ഇതിന്റെ പ്രധാന അപകടം. എന്നാല്‍, വലിയ നഗരത്തെ ഒന്നാകെ നശിപ്പിക്കാന്‍ കഴിയുന്ന ആണവായുധങ്ങളുടെ പ്രഹര ശേഷിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ പ്രഭാവം ആയിരക്കണക്കിന് തവണ ചെറുതാണ്.

ഒരു ഡേര്‍ട്ടി ബോംബിന്റെ യഥാര്‍ത്ഥ പ്രഹര ശേഷി, അതില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവിന്റെ അളവ്, ചീളുകളുടെ അളവ്, റേഡിയോആക്ടീവ് പദാര്‍ത്ഥത്തിന്റെ അളവ്, വ്യാപിക്കുന്ന സമയത്ത് ഏത് ദിശയിലാണ് കാറ്റടിക്കുന്നത്, ബോംബ് വീഴുന്ന സ്ഥാനം തുടങ്ങിയ പല കാര്യങ്ങളെയും ആശ്രയിച്ചാണ് ഡേര്‍ട്ടി ബോംബിന്റെ പ്രഹര ശേഷി കണക്കാക്കുന്നത്.

വന്‍ നാശം വിതയ്ക്കുന്ന ആയുധം എന്ന് അറിയപ്പെടുന്നതിനാല്‍, ഇത് മാനസിക ആധിപത്യം നേടുന്നതിനുള്ള നിരവധി ആയുധങ്ങളില്‍ ഒന്നാണ്. ഈ ബോംബുകള്‍ക്ക് യുദ്ധമുഖത്ത് കാര്യമായ ഉപയോഗം ഇല്ലെങ്കിലും നഗര പ്രദേശങ്ങളില്‍ ഭീതി വിതയ്ക്കാന്‍ ഇവ ഉപയോഗിക്കാം എന്നാണ് പറയപ്പെടുന്നത്. സ്‌ഫോടനത്തിന് ശേഷം അദൃശ്യമായി നടക്കുന്ന റേഡിയേഷനാണ് ഒരു പ്രധാന അപകടം. റേഡിയേഷന്‍ വികിരണം പരിമിതപ്പെടുത്താന്‍ കഴിയുമെങ്കിലും, ശക്തമായ റേഡിയോ ആക്ടീവ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മേഖല സുരക്ഷിതമാക്കാനായി, സ്‌ഫോടനം നടന്ന സ്ഥലത്ത് മാസങ്ങളോളം മനുഷ്യരുടെ ഇടപെടല്‍ ഇല്ലാതെയാക്കാനും കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends