Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ബ്രിട്ടനെ കടലില്‍ താഴ്ത്തും. യുഎസിനെ രണ്ടായി പിളര്‍ത്തും. ആണവായുധം മുന്നില്‍വച്ച് പുടിന്റെ കൊവലിളി..

28 OCTOBER 2022 11:38 AM IST
മലയാളി വാര്‍ത്ത

അമേരിക്കയേയും ബ്രിട്ടനേയും ഭൂപടത്തില്‍ നിന്നും നിശ്ശേഷം തുടച്ചു നീക്കുന്നതിനുള്ള ആണവ യുദ്ധത്തിന്റെ പരിശീലനം വ്‌ളാഡിമിര്‍ പുടിന്‍ നേരിട്ട് വീക്ഷിച്ചതയി റഷ്യന്‍ സര്‍ക്കാര്‍ ഉടമയിലുള്ള മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിനു നേരെ ആണവാക്രമണം ഉണ്ടായാല്‍, കടലിലൂടെയും ആകാശമാര്‍ഗ്ഗവും ആണവ മിസൈലുകള്‍ ഉപയോഗിച്ച് നടത്താന്‍ റഷ്യയ്ക്കുള്ള കഴിവ് തെളിയിക്കുന്നതായിരുന്നു പരിശീലനം എന്ന് റഷ്യയുടെ നാഷണല്‍ ഡിഫന്‍സ് മാഗസിന്‍ എഡിറ്റര്‍ഇന്‍ചീഫ് കേണല്‍ ഐഗോര്‍ കൊറോചെങ്കോവ് പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ഒരു ആക്രമണമുണ്ടായാല്‍ ബ്രിട്ടന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോകുമെന്നും അമേരിക്ക ഇരിക്കുന്ന സ്ഥാനത്ത് പുതിയൊരു കടലിടുക്ക് രൂപമെടുക്കുമെന്നും അതിന് ജോസഫ് സ്റ്റാലിന്റെ പേരിടുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഇക്കാരത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നുള്ള സന്ദേശം അമേരിക്കക്കും ബ്രിട്ടനും അയച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഇത് ന്യുക്ലിയാര്‍ ബ്ലാക്ക് മെയിലിങ് അല്ല, തങ്ങള്‍ ഗൗരവത്തോടെയാണ് ഇതിനെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനു പുറമെ പാശ്ചാത്യ രാജ്യങ്ങളുടെ വാണിജ്യ ഉപഗ്രഹങ്ങള്‍ യുക്രെയിനെ യുദ്ധത്തില്‍ സഹായിക്കുന്നതായി തെളിഞ്ഞാല്‍ അവ തകര്‍ക്കുമെന്നും റഷ്യ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. പാശ്ചാത്യ നാടുകളുടെ ഉപഗ്രഹങ്ങള്‍ യുക്രെയിന്‍ യുദ്ധാവശ്യത്തിനായി ഉപയോഗിക്കുന്നത് അത്യന്തം അപകടകരമായ ഒരു കാര്യമാണെന്ന് റഷ്യന്‍ വിദേശകാര്യ വകുപ്പ് പ്രതിനിധി ഐക്യ രാഷ്ട്രസഭയില്‍ പറഞ്ഞു. ഇത്തരത്തില്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കെന്ന വ്യാജേന സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ തകര്‍ക്കുന്നതില്‍ യുദ്ധം നിയമം എതിരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടിമുഴക്കം എന്ന് നാമകരണം ചെയ്തിട്ടുള്ള സൈനിക പ്രകടനത്തിനായിരുന്നു ഇന്നലെ പുടിന്‍ സാക്ഷ്യം വഹിച്ചത്. ഭൂമിയില്‍ നിന്നും തൊടുത്തു വിടാവുന്ന ഭൂഖണ്ഡാന്തര മിസൈലുകള്‍, അന്തര്‍വാഹിനിയില്‍ നിന്നും തൊടുത്തു വിടാവുന്ന മിസൈലുകള്‍ എന്നിവ ഇന്നലത്തെ പരിശീലന പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, ഇത്തരമൊരു പരിശീലന പ്രകടനവുമായി ബന്ധപ്പെട്ട് റഷ്യ അറിയിപ്പ് നല്‍കിയിരുന്നു എന്ന് അമേരിക്ക പ്രതികരിച്ചു. ഏറ്റവും അവസാനത്തെ റഷ്യന്‍ അമേരിക്കന്‍ ആയുധ നിയന്ത്രണ കരാറിന്റെ വ്യവസ്ഥകള്‍ പാലിച്ചു തന്നെയായിരുന്നു പരിശീലന പ്രകടനം എന്ന് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടയില്‍ യുദ്ധമുഖത്തു നിന്നും പിന്തിരിഞ്ഞോടുന്ന സൈനികരെ വെടിയുതിര്‍ത്തുകൊല്ലുവാന്‍ ഒരു പിന്‍ നിരയെ റഷ്യ സജ്ജമാക്കിയിരിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഒരു ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിലൂടെയാണ് ഈ വിവരം ലഭ്യമായതെന്ന് യുക്രെയിന്‍ രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെട്ടു. യുക്രെയിന്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട, അഞ്ചു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ശബ്ദ ശകലത്തില്‍ റഷ്യന്‍ സൈന്യത്തിനുള്ളിലെ അന്തഃഛിദ്രം വ്യക്തമാകുന്നുണ്ട്.

ഒരു റഷ്യന്‍ സൈനികനും ഭാര്യയും തമ്മില്‍ നടന്നതെന്ന് പറയപ്പെടുന്ന ആ സംഭാഷണത്തില്‍, തന്റെ കമാന്‍ഡര്‍, പിന്തിരിഞ്ഞോടുന്ന സ്വന്തം സൈനികരെ വെടിവെച്ചിടാന്‍ തന്റെ കമാന്‍ഡര്‍ തന്നൊട് ആവശ്യപ്പെട്ടതായി പറയുന്നുണ്ട്. റഷ്യന്‍ സൈന്യത്തിന്റെ മുന്‍നിരയില്‍ ഇപ്പോള്‍ പോരാടുന്നവരില്‍ അധികവും പുതിയതായി നിയമിതരായവരാണെന്നും, അവരില്‍ ഭൂരിഭാഗവും തടവു ശിക്ഷ അനുഭവിക്കുന്നവരാണെന്നും സൈനികന്‍ പറയുന്നുണ്ട്. അവരില്‍ നിന്നും പിന്തിരിഞ്ഞോടുന്നവരെ വെടിവെയ്ക്കാന്‍ നിയോഗിതരായ യൂണിറ്റിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും ഇയാള്‍ പറയുന്നു.

നേരത്തേ മുന്‍ നിരയില്‍ ഉണ്ടായിരുന്ന തന്റെ യുണിറ്റിനെ പുറകോട്ട് വലിക്കുകയായിരുന്നു എന്നും മുന്‍ നിരയില്‍ ഇപ്പൊഴും പോരാട്ടം നടക്കുകയാണെന്നും അയാള്‍ പറയുന്നുണ്ട്. ജയിലുകളില്‍ നിന്നും തടവുകാരെ കൊണ്ടു വന്ന് യുദ്ധമുഖത്തേക്ക് പറഞ്ഞയച്ചിരിക്കുകയാണെന്നും അയാള്‍ വ്യക്തമാക്കുന്നുണ്ട്. ഭീകരം എന്നു മാത്രമാണ് അയാളുടേ ഭാര്യയുടെ പ്രതികരണം. അതേസമയം, ആയുധങ്ങളുടെ അഭാവവും മോശമായ ജീവിത സാഹചര്യങ്ങളും റഷ്യന്‍ സേനയുടെ ആത്മവീര്യം തകര്‍ക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends