Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

യുദ്ധത്തിനിടയിലും ഇന്ത്യയ്ക്ക് മാത്രം ഇതൊക്കെ എങ്ങനെ സാധ്യമാകുന്നു.. വിശ്വസിക്കാനാകാതെ പാകിസ്ഥാന്‍

29 OCTOBER 2022 03:31 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ വിദേശ നയത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. യുക്രൈന്‍ യുദ്ധത്തിനിടയിലും ദേശീയ താത്പര്യം മുന്‍നിര്‍ത്തി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയെടുത്ത തീരുമാനം മാതൃകാപരമാണെന്ന് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാം. എന്നാല്‍ പാകിസ്ഥാന്‍ ഇപ്പോഴും രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയമാണെന്നും സര്‍ക്കാരിനെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍ ഹഖിഖി ആസാദി ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇമ്രാന്‍ഖാന്‍.

രാജ്യത്തിന്റെ തീരുമാനങ്ങള്‍ രാജ്യതാത്പര്യത്തിന് അനുസരിച്ചായിരിക്കണം. റഷ്യ വിലകുറഞ്ഞ എണ്ണയാണ് നല്‍കുന്നതെങ്കില്‍, എന്റെ നാട്ടുകാരെ രക്ഷിക്കാന്‍ എനിക്ക് അവസരമുണ്ടെങ്കില്‍, ആരെയും അതിനെക്കുറിച്ച് ചോദ്യം ചെയ്യാന്‍ അനുവ?ദിക്കരുത്. ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ആവശ്യമായ എണ്ണ വാങ്ങാം. എന്നാല്‍ അടിമകളായ പാകിസ്താനികള്‍ക്ക് അതിന് അനുവാദമില്ല. ഒരു സ്വതന്ത്ര രാഷ്ട്രമായി പാകിസ്ഥാനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീതി വിജയിക്കണം, ജനങ്ങള്‍ക്ക് സുരക്ഷിതത്വവും സുരക്ഷയും നല്‍കുകയും വേണം. ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാനിലെ സാധാരണക്കാര്‍ ദുരിതത്തിലാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രാജ്യത്തെ ബാധിച്ചിരിക്കുന്ന പണപ്പെരുപ്പം സ്ഥിതി കൂടുതല്‍ വഷളാക്കി. ഒരേ പോലെ സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളാണെങ്കിലും തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്ത്യയ്ക്കുള്ള സ്വാതന്ത്ര്യം പാകിസ്ഥാന് ഇല്ല. ഇന്ത്യയുടെ ശക്തമായ വിദേശനയമാണ് പല തീരുമാനങ്ങളിലും ഉറച്ച് നില്‍ക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നത്. അതുപോലൊരു സ്വതന്ത്ര വിദേശനയം കൊണ്ട് വരാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇതാദ്യമായല്ല ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ പുകഴ്ത്തുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ വിമര്‍ശിച്ചതിന് പാശ്ചാത്യ രാജ്യങ്ങളെ അദ്ദേഹം എതിര്‍ത്ത് സംസാരിച്ചിരുന്നു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ ഇമ്രാന്‍ ഖാന്‍ നേരത്തെയും പ്രശംസിച്ചിട്ടുണ്ട്.

ഇതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി റഷ്യന്‍പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്‍ രംഗത്തെത്തുന്നത്. മോസ്‌കോയിലെ ഇന്റലക്ച്വല്‍ ഗ്രൂ പ്പ് വാല്‍ഡായി ഡിസ്‌കഷന്‍ ക്ലബില്‍ നടത്തിയവാര്‍ഷിക പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുടിന്‍ പുകഴ്ത്തിയത്.

ഭാവികാലം ഭാരതത്തിന്റേതാണെന്ന് നരേന്ദ്ര മോദിയുടെ നേതൃത്വം ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പുടിന്‍ പറഞ്ഞു. മോദിയുടെ സ്വതന്ത്ര വിദേശ നയം പ്രശംസനീയമാണ്. കറ തീര്‍ന്ന രാഷ്ട്ര സ്‌നേഹിയായ അദ്ദേഹം ഇന്ത്യയില്‍ ഏറെക്കാര്യങ്ങള്‍ ചെയ്തു.

ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നിലനില്‍ക്കുന്നതില്‍ ഇന്ത്യക്ക് അഭിമാനിക്കാം. 'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന ആശയം സാമ്പത്തികമായും ധാര്‍മികമായും മികച്ചതാണെന്നും സമീപഭാവി ഇന്ത്യയുടേതാണെന്നും പുടിന്‍ പറഞ്ഞു.ബ്രിട്ടന്റെ കോളനി എന്നതില്‍നിന്ന് ഇന്നത്തെ ഇന്ത്യയിലേക്കുള്ള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. 150 കോടി ജനങ്ങളുള്ള രാജ്യം ഇത്തരത്തിലുള്ള വികസനം കൈവരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഇന്ത്യയോടുള്ള ആദരവിനും ബഹുമാനത്തിനും കാരണമാകുന്നതായും പുടിന്‍ ചൂണ്ടിക്കാട്ടി.

ഇതര രാജ്യങ്ങളുമായുള്ളബന്ധങ്ങളിലൂടെയും വികസന, ജനക്ഷേമപ2തികളിലൂടെയും മോദി സര്‍ക്കാര്‍ ലോകത്തിന്റെയാകെ ആദരവ് നേടിയിട്ടുണ്ട്. ഭാരതവുമായി റഷ്യയുടെ ബന്ധം സവിശേഷമാണ്.പരസ്പരം മനസ്സിലാക്കി, പതിറ്റാണ്ടുകളായി ഉലച്ചിലില്ലാതെ ആ ബന്ധം മുന്നോട്ടുപോകുന്നു. പ്രതിസന്ധികളില്‍ പരസ്പരം പിന്തുണച്ചും സഹായിച്ചും ഭാവിയിലും അതു തുടരുമെന്ന് എനിക്കുറപ്പുണ്ട്, പുടിന്‍ തുടര്‍ന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കു മുന്നേറാന്‍ രാസവളങ്ങളുടെ വിതരണം വര്‍ധിപ്പിക്കണമെന്ന് മോദി റഷ്യയോട് ആവശ്യ െപ്പട്ടിരുന്നു. അതനുസരിച്ചു വളം കൈമാറലിന്റെ അളവ് 7.6 മടങ്ങു വര്‍ധിച്ചു. കാര്‍ഷിക വ്യാപാരം ഇരട്ടിയായി, റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

എട്ടു മാസത്തിലേറെയായി ഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് പുടിന്റെ പ്രസംഗം. വിദേശ നയരൂപീകരണത്തില്‍ ഇന്ത്യയ്ക്ക് വളരെയേറെ ചെയ്യാനുണ്ടെന്നും ആഗോള വിഷയങ്ങളില്‍ പ്രധാന പങ്കുവഹിക്കാനാകുമെന്നും എനിക്ക് ഉറപ്പുണ്ട്. അതിന് ഉതകുന്ന വിദേശ നയമാണ് ഇന്ത്യ കൈയ്യാളുന്നതെന്നും പുടിന്‍ പറഞ്ഞു.ആഗോള ആധിപത്യത്തിനായി വൃത്തികെട്ട കളികളാണ് അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും പയറ്റുന്നത്. സ്വന്തം പ്രവൃത്തിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് അമേരിക്കയും സഖ്യകക്ഷികളും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. താമസിയാതെ ലോകത്ത് പുതിയ അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരും. പൊതു ലക്ഷ്യങ്ങളാല്‍ ഐക്യപ്പെടുന്ന ഒരു ലോകത്തിനു മാത്രമേ വെല്ലുവിളികളെ നേരിടാന്‍ കഴിയൂ, റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends