Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മൊസാദിനെ തറപറ്റിച്ച് ഹമാസിന്റെ മുന്നേറ്റം ഇസ്രയേല്‍ പതറുന്നു റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്

29 OCTOBER 2022 03:48 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിന്റെ ചാര സംഘടനയാണ് മൊസാദ്. ഹാമൊസ്സാദ് ലെമൊദി ഇന്‍ ഉലേ തഫ്കിഡിം മെയുഹാദിം എന്നതാണ് ഇതിന്റെ ഇസ്രായേലി പേര്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റലിജന്‍സ് ആന്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് എന്ന് ഇംഗ്ലീഷ്. ചാര സംഘടന എന്ന് ഒരു രാജ്യവും അവരുടെ ചാര സംഘടനയെ പറയാറില്ല. അതുപോലെ തന്നെ മൊസാദ് ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയാണ്. വെറും 90 ലക്ഷം ജനങ്ങള്‍ മാത്രം വസിക്കുന്ന ഒരു ചെറു രാജ്യത്തിന്റെ ഈ രഹസ്യാന്വേഷണ ഏജന്‍സി എത്തിപ്പെടാത്ത ഒരിടവും ലോകത്തില്ല എന്നതാണ് പലപ്പോഴും അത്ഭുതകരമായി തോന്നുന്നത്.

ഇസ്രായേലിന് കീഴില്‍ മൂന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആണുള്ളത്. മിലിട്ടറി ഇന്റലിജന്‍സ് ആയ 'അമന്‍', ആഭ്യന്തര സുരക്ഷയ്ക്കായുള്ള 'ഷിന്‍ ബെറ്റ്' എന്നിവയാണ് മറ്റ് രണ്ടെണ്ണം. രഹസ്യ വിവര ശേഖരണം, രഹസ്യ ഓപ്പറേഷനുകള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം എന്നിവയാണ് മൊസാദില്‍ നിക്ഷിപ്തമായിട്ടുള്ള കടമകള്‍. ഇസ്രായേലിലെ എല്ലാ ജനാധിപത്യ സംവിധാനങ്ങള്‍ക്കും പുറത്താണ് മൊസാദിന്റെ സ്ഥാനം എന്ന് കൂടി പറയുമ്പോള്‍, അതിന്റെ പ്രാധാന്യം പിടികിട്ടും. മൊസാദിനെ നിര്‍ണയിക്കാന്‍ നിയമമോ നിയന്ത്രിക്കാന്‍ മറ്റൊരു സംവിധാനമോ ഇസ്രായേലില്‍ ഇല്ല.


ഹമാസിനു മേല്‍ ഇസ്രയേലിന്റെ മുട്ട് ഇടിക്കുന്നുവോ..? ഇസ്രായേല്‍ അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനുകള്‍ ഹമാസ് ഇതാ തകര്‍ത്തു കൈയ്യില്‍ കൊടുത്തിരിക്കുക ആണ്.. ആ വാര്‍ത്താ വിശദാംശങ്ങള്‍ ഇങ്ങനെ... ഗസാ മുനമ്ബിലെ ഇസ്രായേലിന്റെ രഹസ്യ ഓപ്പറേഷനുകള്‍ പരാജയപ്പെടുത്തിയത് ആയി ഹമാസ്.

ഗസാ മുനമ്ബില്‍ ഇസ്രായേല്‍ നടത്തിയ നിരവധി രഹസ്യ ഓപ്പറേഷനുകള്‍ പരാജയപ്പെടുത്തിയത് ആയി ഹമാസ് നേതൃത്വത്തില്‍ ഉള്ള ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. അനദോലു വാര്‍ത്താ ഏജന്‍സി ആണ് ഇക്കാര്യം റപോര്‍ട്ട് ചെയ്തത്. അതേ സമയം, പരാജയ പ്പെടുത്തിയ ഓപറേഷനുകളുടെ വിശദാംശങ്ങള്‍ ഒന്നും മന്ത്രാലയ വക്താവ് ഇയാദ് അല്‍ബോസം പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ മാസം തലസ്ഥാനമായ ക്വാലാലം പൂരില്‍ നിന്ന് ഇസ്രായേല്‍ മൊസാദ് ഏജന്റുമാര്‍ തട്ടിക്കൊണ്ടു പോയ ഒരു ഫലസ്തീനിയെ മലേഷ്യന്‍ അധികൃതര്‍ മോചിപ്പിച്ചിരുന്നു. ഫലസ്തീനികള്‍ക്ക് എതിരായ മൊസാദിന്റെ നിരവധി രഹസ്യ ഓപറേഷനുകള്‍ നേരത്തേയും പരാജയ പ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. 2018ല്‍, ഹമാസും ആയി ബന്ധമുണ്ടെന്ന് കരുതുന്ന റിസര്‍ച്ച് എഞ്ചിനീയറായ ഫാദി അല്‍ബാത്ഷിനെ മലേഷ്യന്‍ തലസ്ഥാനത്തെ അദ്ദേഹത്തിന്റെ വീടിന് സമീപത്തു വച്ച് ആയുധധാരികള്‍ കൊലപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദാണ് കൊലപാതകം നടത്തിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നത്. എന്നാല്‍, അന്നത്തെ ഇസ്രായേല്‍ പ്രതരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ ഇസ്രായേലിന്റെ പങ്കാളിത്തം നഷേധിച്ചിരുന്നു. മുമ്ബ് നിരവധി ഫലസ്തീന്‍ നേതാക്കളെ വദേശങ്ങളില്‍ വച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്.

മലേഷ്യ ഇക്കഴിഞ്ഞ സെപ്തംബര്‍ 28ന് തലസ്ഥാനമായ ക്വാലാലംപൂരില്‍നിന്ന് മൊസാദ് ചാരന്‍മാര്‍ തട്ടിക്കൊണ്ടുപോയ ഗസ മുനമ്പില്‍നിന്നുള്ള ഫലസ്തീന്‍ വിവരസാങ്കേതിക വിദഗ്ധനെ മോചിപ്പിക്കുകയും മൊസാദ് ചാരശൃംഖല തകര്‍ക്കുകയും ചെയ്തതായി പോലിസിനെ ഉദ്ധരിച്ച് മലേസ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

മൊസാദ് ശൃംഖല തകര്‍ത്ത് തലസ്ഥാനത്തിന്റെ പ്രാന്തഭാഗത്തെ ഗ്രാമത്തിലെ വസതിയില്‍ ഒളിപ്പിച്ച ഫലസ്തീന്‍ യുവാവിനെ മലേഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം 24 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുകയും തട്ടിക്കൊണ്ടുപോയവരെ പിടികൂടുകയും ചെയ്തു.

മൊസാദ് സെല്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്തിയതായും സര്‍ക്കാര്‍ ഇലക്ട്രോണിക് കമ്പനികളില്‍ കടന്നുകയറിയതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി മലേസ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിശീലനം നേടിയ മലേസ്യന്‍ ഏജന്റുമാരെയാണ് മൊസാദ് ഓപ്പറേഷന്‍ നടത്താന്‍ നിയോഗിച്ചതെന്ന് ഇതേ വൃത്തങ്ങള്‍ പറഞ്ഞു.

ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡുമായുള്ള ബന്ധത്തെക്കുറിച്ച് തട്ടിക്കൊണ്ടുപോയ ഫലസ്തീനിയെ മൊസാദ് തെല്‍ അവീവില്‍നിന്ന് വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചോദ്യം ചെയ്തിട്ടുണ്ടെന്നും അല്‍ജസീറ കുറിച്ചു. 2018ല്‍ മലേസ്യയിലെ മൊസാദ് ഏജന്‍സിക്ക് വേണ്ടി തോക്കുധാരികള്‍ ഫലസ്തീന്‍ എഞ്ചിനീയര്‍ ഫാദി അല്‍ബാത്ഷിനെ കൊലപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends