ചൈനയ്ക്ക് മറ്റൊരു ശത്രു രാജ്യം കൂടി.. എല്ലാവരും കൂടി ഞങ്ങളെ ഇല്ലാതാക്കുമോ എന്ന് ചൈന

കമ്യൂണിസ്റ്റ് ചൈനയ്‌ക്കെതിരെ ശക്തമായ വിയോജിപ്പ് എല്ലാ നയങ്ങളിലും പ്രഖ്യാപിച്ച് ജര്‍മ്മനി. ചൈനയുടെ ഒരു രാജ്യം ഒരു പതാക നിയമത്തെ പൂര്‍ണ്ണമായും തള്ളിയ ജര്‍മ്മനി ഹോങ്കോംഗിലും തായ്വാനിലും ടിബറ്റിലും ചൈന നടത്തുന്ന അധിനിവേശത്തെ വിമര്‍ശിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാം സമ്മേളനത്തിന്റെ തീരുമാനങ്ങളുടെ വിശകലനം നടത്തിക്കൊണ്ടാണ് ചൈനയുടെ അന്താരാഷ്ട്ര വിരുദ്ധതയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ജര്‍മ്മനി ചൈനയുടെ ആഭ്യന്തര തീരുമാനങ്ങളില്‍ പ്രമേയം പാസാക്കിയതിനെ രൂക്ഷമായ ഭാഷയിലാണ് ചൈന വിമര്‍ശിച്ചത്. ചൈനയ്‌ക്കെതിരെ നടക്കുന്നത് ആഗോള ഗൂഢാലോചനയാണെന്നും ബീജിംഗ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
അടുത്ത വര്‍ഷത്തോടെ ചൈനയോടുള്ള സമീപനത്തിലെ നയരേഖ പുറത്തിറ ക്കുമെന്നും ജര്‍മ്മന്‍ ചാന്‍സ്ലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. എല്ലാരംഗത്തും കടുത്ത മനുഷ്യാവകാശ ലംഘനമാണ് ചൈന നടത്തുന്നത്. തായ്‌വാനോടുളള സമീപനം ലോകത്തോടുള്ള വെല്ലുവിളിയാണെന്നും ജര്‍മ്മന്‍ ചാന്‍സ്ലര്‍ വ്യക്തമാക്കി. തായ്‌വാന്‍ ജര്‍മ്മനിയുടെ ഏറ്റവും തന്ത്രപരമായ വാണിജ്യ പങ്കാളിയാണെന്നും ഷോള്‍സ് പറഞ്ഞു.
ഇതിനിടെ ജര്‍മ്മനിയില്‍ ഷോള്‍സിന്റെ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റ് സിന്റെ ചൈനാ വിരുദ്ധ നയം അമേരിക്കയുടെ ശൈലിയിലുള്ള ശീതയുദ്ധമാക രുതെന്നാണ് ഗ്രീന്‍സ് ആന്റ് ഡെമോക്രാറ്റ്‌സ് പാര്‍ട്ടി പറയുന്നത്.
ചൈനയോടുള്ള ആഗോള തല ഉപരോധത്തെ ശക്തമായി പിന്താങ്ങുന്ന ജര്‍മ്മനി നിരവധി അസംസ്‌കൃത വസ്തുക്കള്‍, ബാറ്ററി, സെമികണ്ടക്ടര്‍ എന്നിവയുടെ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇതിന് ബദലായി തായ്വാ നാണ് സുപ്രധാന പങ്കാളിയായി മാറിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























