ബുര്‍ഖ ധരിക്കാതെ സര്‍വകലാശാലയില്‍ എത്തി; ചാട്ടവാര്‍ വീശി താലിബാൻ സൈനികർ, ബുര്‍ക്ക ധരിക്കാത്തതിന്‍റെ പേരില്‍ ബദാക്ഷാൻ സര്‍വകലാശാലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ചില പെണ്‍കുട്ടികളെ വിലക്കി, പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ....

ഇറാനിൽ മഹ്സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ബുര്‍ഖ / ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ബുര്‍ഖ ധരിക്കാതെ വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബദക്ഷാന്‍ സര്‍വകലാശാലയില്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ താലിബാന്‍ തടയുകയുണ്ടായി. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു.
അങ്ങനെ വിദ്യാര്‍ത്ഥിനികളെ താലിബാന്‍ തടഞ്ഞതോടെ ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യമായ "സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം" , 'വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ്' എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കുകയാണ് ചെയ്തത്.
ഇതേതുടർന്ന് ഇത് സംബന്ധിച്ച് നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ സര്‍വ്വകലാശാലയുടെ വാതിലില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന് പിന്നാലെ താലിബാന്‍ സൈനികന്‍ ഇവര്‍ക്കെതിരെ ചാട്ടവാര്‍ വീശുന്നതും വീഡിയോകളില്‍ കാണുവാൻ സാധിക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
കൂടാതെ ബുര്‍ക്ക ധരിക്കാത്തതിന്‍റെ പേരില്‍ ബദാക്ഷാൻ സര്‍വകലാശാലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ചില പെണ്‍കുട്ടികളെ വിലക്കിയിരുന്നെന്ന് ബിബിസി പേർഷ്യൻ റിപ്പോർട്ട് ചെയ്യുകയുണ്ടായി. കറുത്ത നിറമുള്ള വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രവും ധരിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാലയില്‍ നിന്ന് അറിയിപ്പുണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍, കുട്ടികളെ ചാട്ടവാറുകൊണ്ടും ലാത്തികൊണ്ടുമാണ് താലിബാന്‍ നേരിട്ടത്.
https://www.facebook.com/Malayalivartha


























