Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റഷ്യയ്ക്ക് വന്‍ തിരിച്ചടി 1000 റഷ്യന്‍ സൈനീകരെ ഒറ്റയടിക്ക് കൊന്ന് യുക്രൈന്‍. ജീവനും കൊണ്ടോടി റഷ്യ .

01 NOVEMBER 2022 06:21 PM IST
മലയാളി വാര്‍ത്ത

യുദ്ധം തുടങ്ങിയതിന് ശേഷണുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് യുദ്ധമുഖത്ത് റഷ്യയ്ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഒരൊറ്റ ദിവസം കൊണ്ട് യുക്രെയിന്‍ 1000 ഓളം റഷ്യന്‍ സൈനീകരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യുദ്ധ മുഖത്ത് സൈനീകരെ എത്തിക്കാനാകാതെ പെടാപ്പാടുപെടുന്ന റഷ്യയെ സംബന്ധിച്ച് ഇത് താങ്ങാനാകുന്നതിലും അപ്പുറമാണ്. നിലവില്‍ റഷ്യയുടെ വീക്ക് പോയിന്റ് എന്നു പറയുന്നത് ആവശ്യത്തിന് സൈനീകരെ യുദ്ധമുഖത്ത് കിട്ടുന്നില്ലെന്നുള്ളതാണ്. അഫ്ഗാനില്‍ നിന്നും അതുപോലെതന്നെ റഷ്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുമൊക്കെയാണ് പുടിന്‍ കൂലിപ്പട്ടാളത്തെ യുദ്ധമുഖത്ത് ഇറക്കുന്നത്. യുദ്ധഭയത്താല്‍ മുന്‍ നിര സൈനീകരെല്ലാം ഒളിച്ചോടുന്നതാണ് സൈനീക ക്ഷാമത്തിന് കാരണം. റിസര്‍വ് സൈനീകരെ ഇറക്കാനുള്ള പുടിന്റെ ലക്ഷ്യം അനിശ്ചിതത്വത്തിലുമാണ്. ഈ തക്കം നോക്കിയാണ് യുക്രൈന്‍ റഷ്യന്‍ സൈനീകരെ മാത്രം തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തുന്നത്. ബ്രിട്ടന്റെ സഹായത്തോടെ ക്രിമിയയില്‍ ഡ്രോണുകളിറക്കി വന്‍ ആള്‍ നാശം ലക്ഷ്യം വച്ച യുക്രൈന് പക്ഷേ അവിടെ പിഴച്ചിരുന്നു. നിരവധി യുദ്ധക്കപ്പലുകള്‍ തകര്‍ക്കാനായെങ്കിലും അധികം ആള്‍ നാശമോ ആയുധ നാശമോ വരുത്താനായില്ല. എന്നാല്‍. റഷ്യ പിടിച്ചടക്കിയ മേഖലകളില്‍ യുക്രെയിന്‍ സേന നടത്തിയ മുന്നേറ്റം വിജയകരമായെന്ന റിപ്പോര്‍ട്ടുകളാണ് യുക്രൈന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. കിഴക്കന്‍ മേഖലയിലും അതുപോലെ തെക്കന്‍ യുക്രെയിനിലെ നഗരമായ ഖെര്‍സണിലുമാണ് യുക്രെയിന്‍ സൈന്യം റഷ്യന്‍ പട്ടാളക്കാര്‍ക്കിടയില്‍ വന്‍ നാശം വിതച്ചത്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച 950 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് കണക്ക്. ഇതില്‍ കൂടാനും ഇടയുണ്ട്. ഇതോടെ ചുരുങ്ങിയത് 71,200 റഷ്യന്‍ സൈനികരെങ്കിലും മരണമടഞ്ഞതായാണ് യുക്രെയിന്‍ അവകാശപ്പെടുന്നത്. അതിലും വലിയ നാണക്കേടായി, യുക്രെയിന്‍ സൈന്യത്തിന്റെ ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടുന്ന റഷ്യന്‍ സൈന്യത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു എന്നുള്ളതാണ്. റഷ്യന്‍ കവചിത വാഹനം ആക്രമിക്കുന്നതിനിടയിലാണ് പട്ടാളക്കാര്‍ ജീവനും കൊണ്ട് ഓടുന്നത്. ഖെര്‍സണില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത് എന്ന് സംശയിക്കുന്നു.

യുക്രെയിനിന്റെ മിസൈല്‍ വര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാനായി കവചിത വാഹനത്തിനു നേരെ ഓടുന്ന സൈനികരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നീട് വാഹനത്തില്‍ കയറി രക്ഷപ്പെട്ട് ഓടുന്നതും കാണാം. എന്നാല്‍, വാഹനം അപകടത്തില്‍ പെടുന്നതോടെ സൈനികര്‍ നിലവിളിക്കുകയാണ്. യുദ്ധമുന്നണിയില്‍ പരമാവധി ആളുകളെ വിന്യസിക്കുക എന്ന തന്ത്രമാണ് റഷ്യ ഇപ്പോള്‍ പയറ്റുന്നതെന്ന് പാശ്ചാത്യ യുദ്ധ വിദഗ്ദ്ധര്‍ പറയുന്നു. അതുകൊണ്ടു തന്നെ മതിയായ പരിശീലനം സൈനികര്‍ക്ക് നല്‍കാന്‍ ആകുന്നില്ല, അതാണ് ഈ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും തെളിയുന്നത് എന്നുംഅവര്‍ വിലയിരുത്തുന്നു.

അടുത്തയിടെ നിയമിച്ച ആയിരക്കണക്കിന് സൈനികരെ റഷ്യ യുദ്ധ മുന്നണിയില്‍ വിന്യസിച്ചതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. എന്നാല്‍, മതിയായ പരിശീലനമോ മറ്റ് തയ്യാറെടുപ്പുകളോ അവര്‍ക്കില്ല. സെപ്റ്റംബറില്‍, ആയിടെ നിയമിച്ച പുതിയ സൈനികര്‍ യുദ്ധഭൂമിയില്‍ എത്തിയത് ആയുധങ്ങള്‍ പോലുമില്ലാതെയാണെന്നും അവര്‍ പറയുന്നു. മറ്റൊന്ന്, പുതിയതായി നിയമിക്കുന്നവര്‍ക്ക് നല്‍കുന്നത് എ കെ എം റൈഫിള്‍ ആണ്. ഇത് സാധാരണ റഷ്യന്‍ സേന ഉപയോഗിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ്. അതുകൊണ്ടു തന്നെ റഷ്യന്‍ ലോജിസ്റ്റിക് സംവിധാനത്തിന് ജോലി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.

പുതിയതായി നിയമിതരായ കരുതല്‍ സേനാംഗങ്ങള്‍ യുക്രെയിനില്‍ കൂട്ടമായി മരിച്ചു വീഴുന്നത് റഷ്യയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. നേരത്തേ നിരബന്ധമായി കരുതല്‍ സേനയിലേക്ക് ആളുകളെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ റഷ്യയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ചില റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത് ആവശ്യത്തിന് പരിശീലനമില്ലാതെയാണ് ഇവരെ യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നത് എന്നാണ്. 10 ദിവസം മുതല്‍ 25 ദിവസം വരെ മാത്രം പരിശീലനം നേടിയാണ് ഇവരില്‍ പലരും യുദ്ധഭൂമിയില്‍ എത്തിയിരിക്കുന്നത്.

അതിനിടയില്‍ വാരാന്ത്യത്തില്‍ കരിങ്കടലിലെ കപ്പല്‍ വ്യുഹത്തിനെതിരെ യുക്രെയിന്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തിന് പ്രതികാരമായി റഷ്യ കീവ്, ഖാര്‍കിവ് നഗരങ്ങളിലെ സുപ്രധാന സ്ഥലങ്ങളില്‍ ബോംബ് വര്‍ഷിച്ചു കൊണ്ട് തിരിച്ചടിച്ചു. ജലവിതരണവും വൈദ്യൂതി വിതരണവും സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റഷ്യയുടെ ആക്രമണം. അതേ സമയം 44 ഓളം റഷ്യന്‍ ക്രൂയില്‍ മിസൈലുകള്‍ യുക്രെയിന്‍ വെടിവെച്ചിട്ടതായി ആവകാശപ്പെടുന്നുണ്ട്.

ഇതിനിടയില്‍, ജൂണില്‍ ഒരു ഫോണ്‍ സംഭാഷണത്തിനിടയില്‍ അമേരിക്കന്‍ പ്രസിഡണ്ടിന് നിയന്ത്രണങ്ങള്‍ നഷ്ടമായി യുക്രെയിന്‍ പ്രസിഡണ്ട് സെലെന്‍സ്‌കിയോട് കയര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. 1 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായത്തിന് താന്‍ പച്ചക്കൊടി കാണിച്ചു എന്ന് ബൈഡന്‍ സെലന്‍സ്‌കിയെ അറിയിച്ചപ്പോള്‍, അത് ശ്രദ്ധിക്കാതെ കൂടുതല്‍ സഹായം ആവശ്യപ്പെട്ട സെലന്‍സ്‌കിയോടാണ് ബൈഡന്‍ കയര്‍ത്തു സംസാരിച്ചത്.

അല്പം സ്വരം കടുപ്പിച്ച് തന്നെയായിരുന്നു ബൈഡന്‍ സംസാരിച്ചതെന്ന് എന്‍ ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക ഉദാരമായ നയമാണ് പിന്തുടരുന്നതെന്നും യുക്രെയിനെ പരമാവധി സഹായിക്കുന്നുണ്ടെന്നും പറഞ്ഞ ബൈഡന്‍ ഇതുവരെ തന്ന സഹായങ്ങളെ മാനിക്കണമെന്നും സെലെന്‍സ്‌കിയോട് പറഞ്ഞു. പിന്നീട് ഈ സഹായം പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ സെലെന്‍സ്‌കി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (5 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (5 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (7 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (8 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (9 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (9 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends