Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ലോകത്തിന് ചൈനയുടെ ഇരട്ടത്താപ്പ്; ചൈനീസ് ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്റെ 23 ടൺ ഭാരമുള്ള അവശിഷ്ടം ഈ വാരാന്ത്യത്തിൽ ഭൂമിയിൽ പതിക്കുമെന്ന് സൂചന, ഇതിനെ നിയന്ത്രിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നും ചൈന മെല്ലെ കൈകഴുകി... ഞെട്ടലോടെ ലോകം

03 NOVEMBER 2022 12:29 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ ദുരിതങ്ങളിൽ നിന്നും ലോകം ഇതുവരെ മുക്തമായിട്ടില്ല. ലോകത്തെ ഒന്നടങ്കം വെട്ടിലാക്കിയ കൊറോണ എന്ന വൈറസ് ചൈനയിൽ നിന്നാണ് ഉത്ഭവിച്ചതെന്നുള്ളതൊക്കെ വാർത്തകൾക്ക് പിന്നാലെ മറ്റൊരു ദുരന്തം കൂടി. ഭൂമിയിൽ ദുരന്തം വിതയ്ക്കാൻ മറ്റൊരു ചൈനീസ് റോക്കറ്റ് അവശിഷ്ടം കൂടിതിരികെയെത്തുന്നതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ചൈനീസ് ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്റെ 23 ടൺ ഭാരമുള്ള അവശിഷ്ടം ഈ വാരാന്ത്യത്തിൽ ഭൂമിയിൽ പതിക്കുമെന്നാണ് സൂചന. എന്നാൽ അത് എവിടെ പതിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. 2011-ൽ ചൈനയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്നും നാസയെ അമേരിക്ക വിലക്കിയതിനെ തുടർന്ന് സ്വന്തമായ സ്പേസ് സ്റ്റേഷൻ എന്ന ദൗത്യം ചൈന തന്നെ ആരംഭിച്ചിരുന്നു.

അതിന്റെ അവസാന ഭാഗങ്ങളുമായിപോയ റോക്കറ്റാണ് ഗതി തെറ്റി തിരികെ ഭൂമിയിൽ എത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. അതായത് ഒട്ടുമിക്ക ആധുനിക റോക്കറ്റുകളും ഇത്തരം സാഹചര്യത്തിൽ പസഫിക് സമുദ്രത്തിലെ വിദൂര പ്രദേശത്തേക്ക് സ്വയം നയിക്കപ്പെടുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ, ലോംഗ് മാർച്ച് 5 ബി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപായി തന്നെ അതിന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങുകയാണ് ചെയ്തത്. റീഎൻട്രി എന്ന് ശാസ്ത്ര ഭാഷയിൽ പറയപ്പെടുന്ന ഈ അപൂർവ്വ പ്രതിഭാസം കാരണമാണ് ഇത് എവിടെ പതിക്കുമെന്ന് പറയാൻ സാധിക്കാതെ വന്നിരിക്കുന്നത്. ആയതിനാൽ തന്നെ വെള്ളിയാഴ്‌ച്ചയോ ശനിയാഴ്‌ച്ചയോ ഇത് ഭൂമിയിൽ പതിക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

പതിവുപോലെ തന്നെ ഈ അവശിഷ്ടത്തെ നിയന്ത്രിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നും ചൈന മെല്ലെ കൈകഴുകി. അതോടെ ഇതിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയായിട്ടുമുണ്ട്. എന്നാൽ, ഇത് ഭൂമിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യം വിദൂരമാണെന്ന് ചില ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുകയാണ്. ഏകദേശം ഒരു എട്ടുനിലക്കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ കൂറ്റൻ റോക്കറ്റിന്റെ എത്രഭാഗം ഭൂമിയിൽ പതിക്കുമെന്ന് ഇപ്പോഴും കൃത്യമായി പറയാൻ സാധിക്കുന്നതല്ല. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ തന്നെ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം മൂലം പല ഭാഗങ്ങളും കത്തിപ്പോകാൻ ഇടയുള്ളതിനാലാണിത് എന്നതാണ് അറിയാൻ കഴിയുന്നത്.

എന്നാൽ, തികച്ചും അസാധാരണമായ വലിപ്പമുള്ള റോക്കറ്റ് ആയതിനാൽ അത് പൂർണ്ണമായും കത്തി നശിക്കാൻ ഇടയില്ല. സാധാരണ ഗതിയിൽ ഇത്തരത്തിൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന വസ്തുക്കളുടെ 20 മുതൽ 40 ശതമാനം വരെ കത്തി നശിക്കാതെ അന്തരീക്ഷത്തിൽ കൂടി കീഴോട്ട് പതിക്കും എന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഈ ഭാഗം എവിടെ പതിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നിരുന്നാലും, പല പല ചെറുകഷണങ്ങളായി പതിക്കാനാണ് സാധ്യത എന്ന് പലരും വിലയിരുത്തുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (4 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (6 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (7 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (7 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (8 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends