Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇറാൻ സൗദിയെ ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ; എഫ്-22 നിരത്തി സഹായവുമായി അമേരിക്കൻ സൈന്യം; ഇറാന്റെ തന്ത്രമോ? അമേരിക്കയുടെ കുതന്ത്രമോ?

03 NOVEMBER 2022 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഇറാൻ സൗദിയെ ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വന്നപ്പോൾ തന്നെ അമേരിക്ക സൗദിയ്ക്ക് അകമഴിഞ്ഞ സഹായ വാഗ്ദാനങ്ങൾ നൽകിയിരിക്കുകയാണ്. ഇറാനിലെ ആഭ്യന്തര കലഹത്തിൽ നിന്ന് ജന ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് ഇറാൻ സൗദിയെ ആക്രമിക്കുന്നത് എന്നാണു അമേരിക്ക പറയുന്നത് .ഇവിടെ ഉയർന്നു വരുന്ന സംശയം നിലവിൽ സൗദിയെ പിണക്കാതെ നില നിർത്തേണ്ടത് അമേരിക്കയുടെ ആവശ്യം ആണ് .

അടുത്തിടെ ഒപെക് പ്ലസ് രാജ്യങ്ങൾ ചേർന്ന് അടുത്ത മാസം എണ്ണ ഉൽപ്പാദനം പ്രതിദിനം 2 ദശലക്ഷം ബാരൽ കുറയ്ക്കാൻ എടുത്ത തീരുമാനം റഷ്യയ്ക്ക് കരുത്ത് നൽകുന്നതാണ് . ഉപരോധത്തിലൂടെ പുട്ടിനെ തളയ്ക്കാമെന്ന അമേരിക്കൻ മോഹങ്ങൾക്ക് ഏറ്റ പ്രഹരമാണ് ഒപേക്ക് രാജ്യങ്ങളുടെ ഈ തീരുമാനം

അമേരിക്കയുമായി സഖ്യം പങ്കിടുന്ന രാജ്യമായ സൗദി അറേബ്യ, റഷ്യയ്‌ക്കൊപ്പം ചേർന്ന് എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചത് പാശ്ചാത്യ രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.. സൗദിയ്ക്ക് റഷ്യയുമായുള്ള ബന്ധം അമേരിക്കയ്ക്ക് ഭീഷണിയാണ് . ഇ സാഹചര്യത്തിൽ സൗദിയെ പിണക്കാതെ അനുനയിപ്പിച്ചു കൊണ്ടുവരുന്നതിന് അമേരിക്കയ്ക്ക് വീണുകിട്ടിയ അവസരം തന്നെയാണ് ഈ യുദ്ധ ഭീഷണി . ഇത് പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട് അമേരിക്ക.

ഇറാന്‍ സൗദി അറേബ്യയെ ആക്രമിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമാണ് സൗദിക്ക് മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കന്‍, സൗദി, മിഡില്‍ ഈസ്റ്റിലെ സഖ്യ സേനകള്‍ എന്നിവയെല്ലാം നിലവില്‍ അതീവ ജാഗ്രതയിലാണ്. അമേരിക്കന്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്ന ഇറാഖി നഗരത്തിലും ഇറാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായ മഹ്സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ വച്ച് മരിച്ചതിന് പിന്നാലെ ഇറാനില്‍ പൊട്ടുപ്പുറപ്പെട്ട പ്രക്ഷോഭം മാസങ്ങള്‍ക്കിപ്പുറവും ശക്തമായി തന്നെ തുടരകയാണ്. പ്രതിഷേധക്കാരെ ക്രൂരമായ രീതിയിലാണ് ഇറാൻ ഒതുക്കുന്നത് . പ്രതിഷേധ പരിപാടികളിലെല്ലാം തന്നെ ആയിരക്കണക്കിന് ആളുകളാണ് ആളുകളാണ് പങ്കെടുക്കുന്നത്. ഇതിനിടെയാണ് സൗദി അറേബ്യയെ ഏറെ ആശങ്കയിലാക്കുന്ന ഒരു രഹസ്യാന്വേഷണ റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നത്.

ഇത് ഇറാന്റെ തന്ത്രമാണെന്നും ആരോപണം തുടരുന്നുണ്ട് . സ്വന്തം രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി ഇറാന്‍ സൗദി അറേബ്യന്‍ ഊർജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആസൂത്രിത ആക്രമണങ്ങൾക്ക് ലക്ഷ്യമിടുന്നുവെന്നാണ് സൌദി രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വിവരം സൗദി അറേബ്യന്‍ ഉദ്യോഗസ്ഥർ സഖ്യകക്ഷിയായ അമേരിക്കയുമായി പങ്കിടുകയും ചെയ്തിട്ടുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേർണല്‍ റിപ്പോർട്ട് ചെയ്യുന്നത്.

"ഭീഷണിയെക്കുറിച്ച് യുഎസ് നരീക്ഷിക്കുന്നുണ്ടെന്നും" "ഉദ്യോഗസ്ഥർ സൗദിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നുമാണ് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേർണല്‍ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് സൈന്യത്തിന്റെ എഫ്22 ജെറ്റ്സ് ഉള്‍പ്പടേയുള്ള എല്ലാവിധ സൈനിക സന്നാഹങ്ങളും സൌദിയിലുണ്ട് . അതിനാൽ ഭീഷണിയുടെ പേരില്‍ മേഖലയിലെ അമേരിക്കയുടെ സൈനിക ശേഷി വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നിലപാട്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍, സൗദി അറേബ്യയും യുഎസും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളും സൈനികർക്ക് ജാഗ്രതാ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് പ്രേരണ നൽകിയത് അമേരിക്ക, സൗദി അറേബ്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണെന്നാണ് ഇറാൻ കുറ്റപ്പെടുത്തുന്നത്.

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഭരണകൂടം തെരുവില്‍ മാത്രമല്ല കലാലയങ്ങളിലും കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് ഉള്ളത്. വിവിധ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഭരണകൂടത്തിനെതിരെ രംഗത്തി റങ്ങിയത് ഇറാന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ജനശ്രദ്ധ തിരിച്ചു വിടാന്‍ ഇറാന്‍ എന്ത് സാഹസവും കാട്ടുമെന്നാണ് അമേരിക്കയും സഖ്യകക്ഷികളും ഭയക്കുന്നത്. ഏതായാലും യുദ്ധഭീഷണി ഇറാന്റെ തന്ത്രമാണോ അതോ അമേരിക്കയുടെ കുതന്ത്രമാണോ എന്ന് ഏറെ താമസിയാതെ അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends