Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ജപ്പാനേയും ദക്ഷിണ കൊറിയയേയും ലക്ഷ്യമിട്ട് ഉന്നിന്റെ മിസൈലുകൾ... അടുത്ത യുദ്ധം തുടങ്ങി! പരസ്പരം പോരടിച്ച് കൊറിയകൾ

05 NOVEMBER 2022 05:28 PM IST
മലയാളി വാര്‍ത്ത

ഇടവേളയ്ക്ക് ശേഷം ഉത്തര ദക്ഷിണ കൊറിയകൾ തമ്മിൽ സംഘർഷം കടുക്കുന്നു. ഉത്തരകൊറിയ വിക്ഷേപിച്ച പത്തുമിസൈലുകൾ സമുദ്രാതിർത്തി ലംഘിച്ച് ദക്ഷിണ കൊറിയയിൽ പതിച്ചു. വടക്കൻ തീരത്തേക്ക് മൂന്ന് മിസൈലുകൾ തൊടുത്തായിരുന്നു ദക്ഷിണ കൊറിയയുടെ മറുപടി. കഴിഞ്ഞ ദിവസം പത്തോളം മിസൈലുകളാണ് ദക്ഷിണ കൊറിയൻ സമുദ്ര പരിധിയിൽ പതിച്ചത്. ഒരു ദീർഘദൂര ബാലിസ്റ്റിക് മിസൈലും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും ഇന്ന് തൊടുത്തതായി സോൾ സൈന്യം അറിയിച്ചു.

ഉത്തരകൊറിയൻ മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി ദക്ഷിണ കൊറിയയും ജപ്പാനും. പ്യോങ്യാങ്ങിലെ സുനൻ പ്രദേശത്ത് രാവിലെ 7:40 മുതലാണ് മിസൈൽ വിക്ഷേപിച്ചത്. ജപ്പാന്റെയും ദക്ഷിണകൊറിയയുടെ സമുദ്രാതിർത്തിയായ കിഴക്കൻ കടലിലേക്കാണ് ആക്രമണം നടന്നത്.

ദക്ഷിണ പ്യോംഗൻ പ്രവിശ്യയിലെ കെച്ചോണിൽ നിന്ന് ഉത്തരകൊറിയയുടെ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തി. ദക്ഷിണകൊറിയയുടെ സമുദ്രാതിർത്തി ലംഘിച്ചെത്തിയ മിസൈലുകളിലൊന്ന് തീരത്തിന് 60 കിമീ അകലെയാണ് പതിച്ചത്. പത്തുമിസൈലുകൾ എത്തിയതിനു പിന്നാലെ മൂന്നു മിസൈലുകൾ തിരികെ തൊടുത്ത് ദക്ഷിണ കൊറിയ തിരിച്ചടി നൽകി.

1953 ലെ കൊറിയൻ യുദ്ധത്തിന് ശേഷം വിഭജിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഉത്തര കൊറിയൻ മിസൈൽ ദക്ഷിണ കൊറിയയ്ക്ക് സമീപം എത്തുന്നത് എന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. കുറച്ചു കാലമായി ദക്ഷിണ കൊറിയയുടെ സൈന്യം യുഎസുമായി അടുത്ത് സഹകരിക്കുകയും നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും സൈനികാഭ്യാസങ്ങൾ നിർത്തണമെന്ന് പ്യോങ്യാങ് ആവശ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് മിസൈൽ വിക്ഷേപിച്ചതെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ അഞ്ചുവർഷമായി കൊറിയൻ അതിർത്തിയിൽ സ്ഥിതി അത്ര ശാന്തമല്ലെങ്കിലും നേർക്കുനേർ പോരാടുന്നത് ഏറെക്കാലത്തിന് ശേഷമാണ്. യുഎസ്സും ജപ്പാനും ദക്ഷിണകൊറിയയുമായി കൈകോർക്കുകയും സംയുക്ത സൈനീകാഭ്യാസം നടത്തുകയും ചെയ്യുന്നതാണ് പ്യോങ്ങാങ്ങിനെ അസ്വസ്ഥമാക്കുന്നത്.

ദക്ഷിണ കൊറിയയുടെ കിഴക്കൻ ദ്വീപായ ഉല്ലുങ്‌തോയിൽ വ്യോമാക്രമണത്തിനുള്ള സൈറണുകൾ മുഴങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മിസൈലാക്രമണം നടന്നതായി ദക്ഷിണകൊറിയയ്ക്ക് പുറമേ ടോക്കിയോയും സ്ഥിരീകരിച്ചു. പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനും ജപ്പാൻ നിർദേശം നൽകി.

ഉത്തരകൊറിയൻ മിസൈൽ ജപ്പാൻ കടലിന് മുകളിലൂടെ പറന്നത് ആശങ്കാജനകമാണെന്ന് പ്രതിരോധ മന്ത്രി യസുകസു ഹമാദ പറഞ്ഞു. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉത്തര കൊറിയ അപകടകരമായ കളിക്കാണ് ഒരുങ്ങുന്നതെന്ന് വാഷിങ്ടണും സോളും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൈനീക സഹകരണത്തിൻറെ ഭാഗമായി ആണവായുധശേഷിയുള്ള യുഎസ് മുങ്ങിക്കപ്പലുകൾ ദക്ഷിണ കൊറിയൻ തീരത്തെത്തുകയും ചെയ്തു. ജപ്പാനെതിരെയും ഉത്തരകൊറിയ കഴിഞ്ഞമാസം സമാനമായ രീതിയിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. പ്രകോപനത്തിന് പിന്നാലെ ജപ്പാനും ദക്ഷിണ കൊറിയയും ദേശീയ സുരക്ഷായോഗം വിളിച്ചു ചേർത്തു. ഉത്തര കൊറിയയുടെ നടപടി പ്രകോപനപരമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് ആരോപിച്ചു.

അതേസമയം വരാനിരിക്കുന്ന ആണവ പരീക്ഷണത്തിന് മുന്നോടിയായുള്ള ഉത്തരകൊറിയയുടെ സൈനികാഭ്യാസത്തിന്റെ ഭാഗമാണിതെന്ന് മാധ്യമപ്രവർത്തകനായ അഹ്ൻ ചാൻ-ഇൽ പറഞ്ഞു. ഒക്ടോബർ നാലിന്, ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ മിസൈൽ തൊടുത്തുവിട്ടിരുന്നു. 2017ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (3 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (4 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (5 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (6 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (6 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (7 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (7 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (7 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (8 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends