ധനികരായ അറബികളുടെ കൈയില്‍ വിദേശരാജ്യങ്ങളിലെ സ്ത്രീകള്‍ വെറും ലൈംഗിക ഉപകരണങ്ങള്‍

വിദേശ രാജ്യങ്ങളിലെ സ്ത്രീകളോട് അറബികളുടെ പെരുമാറ്റം വളരെ മോശമാണെന്ന രീതിയില്‍ നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളുടെ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിലെ സ്ത്രീകളെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കാണ് ഇരയാക്കുന്നത്. ഇന്ത്യയിലെ സൗദി എംബസിയിലെ ഉദ്യോഗസ്ഥന്‍ വീട്ടിലെ ജോലീക്കാരികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഈ അടുത്താണ് ഉണ്ടായത്. മാത്രമല്ല സൗദി രാജകുമാരന്റെ അമേരിക്കയിലെ ആഡംബര വസതിയില്‍ നിന്ന് ചോരയൊലിക്കുന്ന ശരീരവുമായി ക്രൂരപീഡനങ്ങള്‍ക്കിരയായ സ്ത്രീയുടെ വാര്‍ത്തയും ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ
മൊറോക്കോവിലെ ഒരു കഴിവുറ്റ അഭിനേത്രിക്കും ഇതേ ഗതികേടാണുണ്ടായിരിക്കുന്നത്. മച്ച് ലൗവ്ഡ് എന്ന മൊറോക്കോ സിനിമയില്‍ വേശ്യയായി വേഷമിട്ട ലൗബ്‌ന അബിന്‍ദറിന് തുടര്‍ച്ചയായി തെരുവില്‍ വച്ച് ആക്രമണം നേരിടേണ്ടി വരുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് പ്രാണരക്ഷാര്‍ത്ഥം ഫ്രാന്‍സില്‍ അഭയം തേടേണ്ടിയും വന്നു.
സൗദിയിലെ ധനികര്‍ വേശ്യകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമായിരുന്നു മച്ച് ലൗവ്ഡ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ച് ഏറെ പ്രശംസകള്‍ ഏറ്റ് വാങ്ങിയിരുന്ന ഈ ചിത്രം മൊറോക്കോവില്‍ നിരോധിച്ചിരുന്നു. മൊറോക്കന്‍ സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നാരോച്ചായിരുന്നു ചിത്രം നിരോധിച്ചത്. തനിക്കേറ്റ ആക്രമണങ്ങള്‍ വെളിപ്പെടുത്തുന്ന അനേകം ചിത്രങ്ങള്‍ ലൗബ്‌ന സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്തിട്ടുണ്ട്. ഒരു സംഘം തന്നെ കത്തി കൊണ്ട് ആക്രമിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഈ സിനിമയെത്തുടര്‍ന്നുള്ള വിവാദങ്ങളും തനിക്ക് നേരെയുള്ള ആക്രമണങ്ങളും കത്തിപ്പടരുന്ന സംഘര്‍ഷഭരിതമായ സമയത്താണ് ലൗബ്‌ന രാജ്യം വിടുന്നത്. താന്‍ കസാബ്ലാന്‍കയില്‍ മുഖം മറച്ച് രഹസ്യമായി ജീവിച്ചിരുന്നുവെന്ന് ഇവര്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് മുറിവേറ്റ തന്റെ മുഖം വെളിപ്പെടുത്തുന്ന വീഡിയോ ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. പരുക്കേറ്റെന്ന് പറഞ്ഞിട്ടും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ ആരോപിക്കുന്നു. സുരക്ഷാപരമായ കാരണങ്ങളാല്‍ അഭിനേത്രി ഇപ്പോള്‍ ഫ്രാന്‍സില്‍ അഭയം തേടിയെന്നാണ് ലേ ഫിഗാറോ റിപ്പോര്‍ട്ട് ചെയ്യുന്നത്.കസാബ്ലാന്‍കയില്‍ വച്ച് താന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നുവെന്നാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ഇവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തന്നെ പൊലീസ് സ്‌റ്റേഷനോ അല്ലെങ്കില്‍ ഹോസിപിറ്റലോ ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും അവര്‍ പറയുന്നു. ആക്രമണമേറ്റ താന്‍ അര്‍ധരാത്രിയില്‍ കസാബ്ലാന്‍കയിലെ പ്രധാനപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്ക് പോയെങ്കിലും അവിടെയുള്ളവര്‍ തന്നെ പരിഹാസത്തോടെയാണ് സ്വീകരിച്ചതെന്നാണ് നടി വെളിപ്പെടുത്തുന്നത്. നടിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
മൊറോക്കോവിലെ വേശ്യാവൃത്തിയുടെ പ്രശ്‌നങ്ങള്‍ നാല് സ്ത്രീകളുടെ കാഴ്ചപ്പാടില്‍ ആവിഷ്‌കരിക്കുന്ന ചിത്രമായിരുന്നു മച്ച് ലൗവ്ഡ്. ധനികരായ സൗദിക്കാരും അഴിമതിക്കാരായ പൊലീസ് ഓഫീസര്‍മാരും വിദേശ ടൂറിസ്റ്റുകളും അവരെ എങ്ങനെയാണിവരെ ചൂഷണം ചെയ്യുന്നതെന്നതും സിനിമയില്‍ അനാവരണം ചെയ്തിരുന്നു. സിനിമയുടെ പ്രമോഷണല്‍ ഫൂട്ടേജുകള്‍ തന്നെ രാജ്യത്ത് വന്‍ കോളിളക്കമായിരുന്നു സൃഷ്ടിച്ചിരുന്നത്. പ്രശസ്ത സംവിധായകനായ നബില്‍ അയൗച്ചിന്റെ ചിത്രമാണിത്.നടിക്ക് ആള്‍ട്ടര്‍നേറ്റീവ് മൂവ് മെന്റ് ഫോര്‍ ഇന്‍ഡിവിജ്വല്‍ ലിബര്‍ട്ടീസ് എന്ന ഗ്രൂപ്പിന്റെ പിന്തുണ ലഭിച്ചിരുന്നു. സ്വവര്‍ഗക്കാരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഗ്രൂപ്പാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha