ബ്രിട്ടനില്‍ ഋഷി സുനകിന് ആദ്യ പ്രഹരം; മോശം പെരുമാറ്റത്തിന്റെ പേരില്‍ വകുപ്പില്ല മന്ത്രി രാജിവെച്ചു

ബ്രിട്ടനില്‍ ഋഷി സുനക് സര്‍ക്കാര്‍ പ്രതിരോധത്തിലായി. മോശം പെരുമാറ്റത്തിന്റെ പേരില്‍ അന്വേഷണം നടക്കാനിരിക്കെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് സര്‍ ഗാവിന്‍ വില്യംസണ്‍ രാജിവെച്ചത്. സഹപ്രവര്‍ത്തകരെ അപമാനിച്ചുവെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണമാണ് വില്യംസണു നേരെ ഉയര്‍ന്നത്. തുടര്‍ന്ന് മന്ത്രി രാജിവെക്കുകയായിരുന്നു.
നേരത്തേയും ഇദ്ദേഹത്തിന് എതിരെ ഇതുപോലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രതിരോധമന്ത്രിയായിരിക്കെ തന്റെ കഴുത്തു മുറിക്കും എന്ന് വില്യംസണ്‍ ഭീഷണിപ്പെടുത്തി എന്നാണ് മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. വിശ്വസ്തനെങ്കിലും മന്ത്രിയെ പിന്തുണക്കാന്‍ സുനക് തയാറായില്ല. അതോടെ രാജി അനിവാര്യമായി മാറി. ഇത് മൂന്നാം തവണയാണ് വില്യംസണ്‍ മന്ത്രിക്കസേരകളില്‍ നിന്ന് പുറത്താകുന്നത്. തെരേസ മേ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു ഇദ്ദേഹം. ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
വില്യംസന്റെ രാജി അതീവ ദുഃഖത്തോടെയാണ് സ്വീകരിക്കുന്നതെന്ന് സുനക് പറഞ്ഞു. അതിനിടെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവന്നിടടുണ്ട്. സംഭവം ഈയാഴ്ച നടക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























