Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുക്രൈനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ പോർമുഖം തുറന്ന് ചൈന; അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻപിംഗും കണ്ടുമുട്ടുമ്പോൾ തായ്‌വാൻ തന്നെ ആയിരിക്കും മുഖ്യ അജണ്ട, ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ലോകം മുൾമുനയിൽ നിൽക്കുമെന്ന് ഉറപ്പ്

11 NOVEMBER 2022 06:57 PM IST
മലയാളി വാര്‍ത്ത

ലോകം പിടിച്ചെടുക്കാൻ ഒരു രാജ്യം തീരുമാനിച്ചാൽ ആർക്കാണ് അതിനെ തടുക്കാൻ സാധിക്കുക ? ഇന്ന് ലോകത്തിന്റെ പല കോണിലും യുദ്ധം നടക്കുകയാണ് . ഒന്ന് പറയാം ഇറങ്ങിത്തിരിക്കുന്നവരുടെ ഭാവി അനിശ്ചിത്വത്തിലാണ്. അവർ ആക്രമണത്തിന് കോപ്പു കൂട്ടി ഇറങ്ങി തിരിക്കുമ്പോൾ പക്ഷെ അവർക്കു ആത്മവിശ്വാസം മാത്രം 100 ശതമാനം ഉണ്ടാകില്ല. റഷ്യ ഉക്രൈനിൽ നിന്ന് പഠിച്ച , മറ്റുള്ള ലോക രാജ്യങ്ങൾ കണ്ട യുദ്ധ അനുഭവം അതാണ്.

യുക്രൈനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ പോർമുഖം തുറക്കുകയാണ് ചൈന . അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻപിംഗും കണ്ടുമുട്ടുമ്പോൾ തായ്‌വാൻ തന്നെ ആയിരിക്കും മുഖ്യ അജണ്ട. ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കയുടെ ഏഷ്യൻ സഖ്യകക്ഷികളായ ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുൾപ്പെടെ ലോകം മുഴുവനും - ജി 20 ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച ബാലിയിൽ നടക്കാനിരിക്കുന്ന മീറ്റിംഗിനെ സൂക്ഷ്മമായി വീക്ഷിക്കും.

മുൻ യുഎസ് പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തമായി, ചൈനീസ് അധിനിവേശമുണ്ടായാൽ തായ്‌വാനെ യുഎസ് പ്രതിരോധിക്കുമെന്ന് മിസ്റ്റർ ബൈഡൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഏതു വിധേനയും യുദ്ധം വിജയിക്കണമെന്ന് ഷി പീപ്പിൾസ് ലിബറേഷൻ ആർമിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട് . തായ് വാനു മേല്‍ ചൈനീസ് അവകാശവാദമുയരുമ്പോള്‍ തന്നെ തായ് വാന്റെ ആയുധശേഷി ശക്തിപ്പെടുത്തുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് യുഎസ് ഭരണകൂടം. ഇതോടെ ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ലോകം മുൾമുനയിൽ നിൽക്കുമെന്ന് ഉറപ്പ്

വടക്ക് കിഴക്കൻ ചൈനീസ് തീരത്ത് നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള തായ്‌വാൻ ദ്വീപ് സമൂഹം ചൈനയുടെ ഭാഗമാണോ? ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും റഷ്യയും യൂറോപ്യൻ യൂനിയനും അമേരിക്ക പോലും പറയുന്നു: തായ്‌വാൻ ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ല; അത് ചൈനയുടെ നിയന്ത്രണത്തിൽ തന്നെയാണെന്ന്. വെറും 13 രാജ്യങ്ങൾ മാത്രമാണ് തായ്‌വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുളളത്. സ്വന്തം പാർലിമെന്റുണ്ട്, സർക്കാറുണ്ട്, സൈന്യമുണ്ട്, നാണയമുണ്ട്, നിയമസംഹിതയുണ്ട്. കൂറ്റൻ വ്യവസായങ്ങളുണ്ട്. ശക്തമായ സമ്പദ്‌വ്യവസ്ഥയും. ഇതൊന്നും പക്ഷേ, ചൈന വകവെച്ച് കൊടുക്കില്ല. ചൈനയോട് പുനരേകീകരിക്കപ്പെടേണ്ട ഭൂവിഭാഗം മാത്രമാണ് അവർക്ക് തായ്‌വാൻ. എന്നാൽ, തായ്‌വാൻ ജനതയുടെ മഹാഭൂരിപക്ഷവും സ്വന്തം അസ്തിത്വത്തിൽ ഉറച്ച് വിശ്വസിക്കുന്നവരാണ്. ചരിത്രത്തിലൊരിക്കലും തായ്‌വാൻ ചൈനയുടെ ഭാഗമായിരുന്നിട്ടില്ലെന്നും സ്വതന്ത്ര രാജ്യമായി നിലനിൽക്കാനുള്ള ചരിത്രപരമായ അവകാശം തങ്ങൾക്കുണ്ടെന്നും അവർ പ്രഖ്യാപിക്കുന്നു. ഇതിലേതാണ് ശരി?


ഒരു രാഷ്ട്രം രൂപപ്പെടാൻ നാല് ഘടകങ്ങൾ വേണം. നിശ്ചിത ഭൂവിഭാഗം, ജനങ്ങൾ, പ്രവർത്തന സജ്ജമായ സർക്കാർ, അന്താരാഷ്ട്ര അംഗീകാരം. ഇതിൽ നാലാമത്തെതൊഴിച്ച് സർവ യോഗ്യതയും തായ്‌വാന് വേണ്ടുവോളമുണ്ട്. 17ാം നൂറ്റാണ്ടിൽ ക്വിംഗ് രാജവംശത്തിന്റെ കീഴിലായിരുന്നു ഈ ദ്വീപ്. അതൊരു ചൈനീസ് രാജവംശമാണെന്ന് വേണമെങ്കിൽ പറയാം. 1895ൽ ജപ്പാനിലെ രാജവംശത്തിന് അവർ തായ്‌വാന്റെ നിയന്ത്രണം കൈമാറി. 1945ൽ രണ്ടാം ലോകമഹായുദ്ധം തോറ്റതോടെ ജപ്പാന് ഈ ദ്വീപിൻ മേലുള്ള അധികാരം നഷ്ടപ്പെട്ടു. അതോടെ വീണ്ടും ദ്വീപ് രാഷ്ട്രം ചൈനയുടെ കൈവശമായെന്ന് വേണമെങ്കിൽ പറയാം

ഇതിനിടെ ചിയാംഗ് കെയ്ഷക്കിന്റെ നേതൃത്വത്തിലുള്ള ദേശീയവാദികളും മാവോസേതൂംഗിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. ഒടുവിൽ കമ്മ്യൂണിസ്റ്റ് പക്ഷം ചൈനയുടെ നിയന്ത്രണം പിടിച്ചെടുത്തു. പീപ്പിൾ റിപബ്ലിക് ഓഫ് ചൈന പിറന്നു.

1928 മുതൽ 1949 വരെ ചൈനയുടെ ഭരണത്തലവനായിരുന്ന ചിയാംഗ് കെയ്ഷക് തായ്‌വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. അവിടെ കൂമിന്താംഗുകൾ പുതിയ ഭരണ സംവിധാനം രൂപപ്പെടുത്തി. അങ്ങനെ റിപബ്ലിക് ഓഫ് ചൈന പിറന്നു. അതാണ് ആധുനിക തായ്‌വാൻ. അങ്ങനെ നോക്കിയാൽ തായ്‌വാന്റെ ഔദ്യോഗിക നാമം റിപബ്ലിക് ഓഫ് ചൈന എന്നാണ്

ഇനി അമേരിക്കയ്ക്ക് ഈ വിഷയത്തിലുള്ള താൽപ്പര്യം ... അത് തായ്‌വാന്റെ തന്ത്രപരമായ സ്ഥാനം തന്നെയാണ് ഏഷ്യാ പെസഫിക്കിലെ സൈനികവും തന്ത്രപരവുമായ താത്പര്യങ്ങൾക്ക് തായ്‌വാൻ ദ്വീപിനേക്കാൾ പ്രാധാന്യമുള്ള മറ്റൊരിടമില്ല. ഒന്നാം നമ്പർ ലോകശക്തിയാകാൻ കുതിക്കുന്ന ചൈനയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടേണ്ടത് യു എസ്സിന്റെ ആവശ്യമാണ് . അതുകൊണ്ട്, തായ്‌വാനിലും ഹോങ്കോംഗിലുമൊക്കെ ഇടക്കിടക്ക് ആശയക്കുഴപ്പം സൃഷ്ടിച്ച്‌ ഇടനിലക്കാരനായി നിൽക്കുക എന്ന തന്ത്രമാണ് അമേരിക്കയുടേത്

തായ്‌വാൻ തലസ്ഥാനമായ തായ്‌പേയി ആയിരുന്നു 1979 വരെ യു എസ് നയതന്ത്ര ബന്ധത്തിന്റെ കേന്ദ്രം. ആ വർഷം പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈനയുമായുണ്ടാക്കിയ കരാർ പ്രകാരം എംബസിയും മറ്റ് ഔദ്യോഗിക നയതന്ത്ര സംവിധാനങ്ങളും ബീജിംഗിലേക്ക് മാറ്റി. സ്വതന്ത്ര തായ്‌വാനുള്ള പിന്തുണ അമേരിക്ക പിൻവലിച്ചത് ചൈനയെ സുഖിപ്പിച്ചു... 1979ൽ തന്നെ അമേരിക്കൻ കോൺഗ്രസ്സ് “തായ്‌വാൻ റിലേഷൻസ് ആക്ട്’പാസ്സാക്കുകയും ചെയ്തു. തായ്‌വാനുമായി അനൗദ്യോഗിക ബന്ധം തുടരുമെന്നും ആയുധങ്ങൾ ഉൾപ്പടെയുള്ള സഹകരണം തുടരുമെന്നും ആയിരുന്നു ഈ ആക്ടിന്റെ അന്തസ്സത്ത. ചുരുക്കി പറഞ്ഞാൽ ചൈനക്കൊപ്പവും തായ്‌വാനോടൊപ്പവും നിലകൊള്ളാനുള്ള അമേരിക്കൻ ബുദ്ധി..

യുക്രൈനെ പ്രലോഭിപ്പിച്ചും റഷ്യയെ പ്രകോപിപ്പിച്ചും നിർത്തിയ ബൈഡൻ ബുദ്ധി തന്നെയാണ് ഇവിടെയും കാണുന്നത് .ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20ാമത് ദേശീയ കോൺഗ്രസ്സ് നവംബറിൽ നടക്കുമ്പോൾ പാർട്ടി ചെയർമാൻ സ്ഥാനത്തെത്തുകയോ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയോ ചെയ്യേണ്ടത് ജിൻ പിംഗിന്റെ ആവശ്യമാണ് .

ഇത്തിരിപ്പോന്ന തായ്‌വാന് മുന്നിൽ ശക്തിപ്രകടനം നടത്തി ഏക ചൈനയെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റേണ്ടത് അനിവാര്യതയാണ്. സ്വാർത്ഥ താത്പര്യങ്ങളുടെ സംഘട്ടനത്തിന് തായ്‌വാൻ വേദിയാകുമ്പോൾ ഒരിക്കൽ കൂടി ലോകം യുദ്ധഭീതിയിലകപ്പെടുകയാണ്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. യുക്രൈനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ പോർമുഖം തുറക്കുന്നത് എന്തുകൊണ്ടും കടുത്ത ഭീഷണിയാണ് . യുദ്ധം നടക്കുന്നത് രണ്ട് രാജ്യങ്ങൾ തമ്മിലല്ല. അതിന്റെ കെടുതി ആ രാജ്യങ്ങളിൽ ഒതുങ്ങുകയുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends