Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ജനങ്ങളെ ജീവനോടെ കത്തിക്കുന്നു.....ചൈനയിൽ രണ്ടുംകപ്പൽപിച്ച് ജനം... ഷി ജിൻ പിങിനെ ചുരുട്ടി കൂട്ടും

28 NOVEMBER 2022 04:06 PM IST
മലയാളി വാര്‍ത്ത

ഹൃദയ ഭേദകമായ വാർത്തകൾ ആണ് ചൈനയിൽ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നത്സ്വന്തം ജനങ്ങളെ ജീവനോടെ ചുട്ടു കൊന്നു കൊണ്ടിരിക്കുകയാണ് ചൈനീസ് സർക്കാർ. അതും കോവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞ്ഷി ജിൻ പിംഗ് എന്ന ഏകാധിപതിയുടെ മർദ്ദന ഭരണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ചൈന എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്.

 

 

 

ഒടുവിൽ സഹി കെട്ട് ചൈനീസ് ഭരണകൂടത്തെ കേട്ടു കെട്ടിക്കാനും ഏകാധിപതി ആയ ഷി ജിൻ പിങിനെ തൂക്കിയെടുത്ത് കളയാനും വേണ്ടി തെരുവിൽ ഇറങ്ങിയിരിക്കുകയാണ് ചൈനയിലെ ജനങ്ങൾ

തീ പിടിച്ചു മരിക്കണോ അതോ ടാങ്ക് കയറി മരിക്കണോ എന്ന രണ്ട് മികച്ച ചോയ്‌സുകൾക്കിടെ ഏതു തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷനിൽ ആണ് ചൈനക്കാർ. അതിൽ ചിലരെങ്കിലും ടാങ്ക് കയറി മരിക്കുന്നതാണ് നല്ലത് എന്ന് തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് വേണം ചൈനയിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ

 

 

 

വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിൽ വ്യാഴാഴ്ചയുണ്ടായ മാരകമായ തീപിടിത്തം ആണ് വ്യാപകമായ പൊതുജന രോഷത്തിന് കാരണമായി മാറിയിരിക്കുന്നത് , ചൈനീസ് സർക്കാരിന്റെ സീറോ കോവിഡ് പോളിസിയുടെ ഭാഗമായി വലിയ നിയന്ത്രണങ്ങൾ ആണ് ചൈനയിലെ ജനങ്ങളുടെ മേൽ അടിച്ചേല്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

 

 

 

 

അതിന്റെ ഏറ്റവും ഭയാനകമായ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. തീ പിടുത്തത്തിൽ പെട്ട് പോയ സാധാരണക്കാരായ ചൈനീസ് പൗരന്മാർ ഉള്ളിൽ വെന്തെരിയുമ്പോഴും ജീവന് വേണ്ടി പിടയുമ്പോഴും, നിയന്ത്രണങ്ങൾ നീക്കുവാനോ അവരുടെ ജീവൻ രക്ഷിക്കുവാനോ വേണ്ട ഒന്നും ചൈനീസ് സർക്കാർ ചെയ്തിട്ടില്ല എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്.

 

 

 

 

സ്വാതന്ത്രത്തിനും ജനാധിപത്യ അവകാശങ്ങൾക്കും അത്ര പ്രശസ്തമല്ലാത്ത രാജ്യം തന്നെ ആയിരിന്നു ചൈന എത്രയോ ദശകങ്ങൾ ആയിട്ട്. എന്നാൽ അവിടത്തെ ജനങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങൾ ഒക്കെ നടന്നു പൊയ്ക്കൊണ്ടിരുന്നു അതിനാൽ തന്നെ സ്വാതന്ത്രം അല്പം കുറഞ്ഞാലും സ്വന്തം തടി കേടാകാതെ അങ്ങ് മുമ്പോട്ടു പോയാൽ മതിയായിരുന്നു ചൈനക്കാർക്ക്.

 

എന്നാൽ രാജ്യത്തിന്റെ സീറോ-കോവിഡ് നയത്തിനെതിരെ പ്രതിഷേധിച്ച് ഞായറാഴ്ച ചൈനയിലെ പ്രധാന നഗരങ്ങളിൽ നൂറുകണക്കിന് ആളുകൾ ആണ് തെരുവിലിറങ്ങിയത്, രാജ്യത്ത് പൊതുജന രോഷത്തിന്റെ അപൂർവമായ പ്രകടനങ്ങൾ മാത്രമേ നമുക്ക് കാണാൻ കഴിയുകയുള്ളൂ. ഏറ്റവും ഒടുവിൽ നടന്നത് 1989 ൽ ടിയാൻ മെൻ സ്‌ക്വയറിൽ വച്ച് വിദ്യാർത്ഥികൾ പ്രക്ഷോഭിച്ചതാണ്.

 

 

 

 

 

 

എന്നാൽ അന്ന് ഈ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ചൈനീസ് സർക്കാർ ചെയ്തത് എന്താണെന്നു ലോകം മുഴുവൻ കണ്ടതാണ്. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങളെ യുദ്ധ ടാങ്ക് കയറ്റി കൊള്ളുകയാണ് അന്നത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്തത്. അത് കൊണ്ട് തന്നെ ചൈനയിലെ ജനങ്ങൾക്ക് പ്രതിഷേധിച്ചു കൊണ്ട് തെരുവിൽ ഇറങ്ങുവാൻ പേടിയാണ്. ജീവൻ തിരിച്ചു കിട്ടുമോ എന്ന പേടി. എന്നാൽ ഈ ഭയം ഉള്ളപ്പോൾ തന്നെ ഇത്രയും വലിയ പ്രക്ഷോഭത്തിന്‌ അവിടത്തെ ജനങ്ങൾ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട് എന്നാൽ അതിനർത്ഥം, ടാങ്ക് കയറ്റി കൊല്ലുന്നതിനെക്കാൾ വലിയ എന്തോ ഒന്നാണ് അവിടത്തെ ജനങ്ങൾക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത് എന്നാണ്

 

 

 

 

ചൈനീസ് സർക്കാരിന്റെ മർദ്ധന നയങ്ങൾക്കെതിരെ ഞായറാഴ്ച രാത്രി ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ നൂറുകണക്കിന് പേരാണ് ഒത്തു കൂടിയത്. കൂടാതെ അനവധി ചൈനാ വിരുദ്ധ മുദ്രാവാക്യങ്ങളും അവർ മുഴക്കുന്നുണ്ടായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തുലയട്ടെ ഷി ജിൻ പിംഗ് തുലയട്ടെ എന്നീ മുദ്ര വാക്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

തിങ്കളാഴ്ച പുലർച്ചെ, ബെയ്ജിംഗിൽ, കുറഞ്ഞത് 1,000 പേരുള്ള രണ്ട് കൂട്ടം പ്രതിഷേധക്കാർ ചൈനീസ് തലസ്ഥാനത്തെ ലിയാങ്മ നദിക്ക് സമീപമുള്ള മൂന്നാമത്തെ റിംഗ് റോഡിൽ ഒത്തുകൂടി യത്. പോലീസ് കിണഞ്ഞു ശ്രമിച്ചിട്ടും അവർ പിരിഞ്ഞു പോകാൻ കൂട്ടക്കുന്നുണ്ടായിരുന്നില്ലബെയ്ജിങ് കൂടാതെ ചൈനയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന ഷാങ് ഹായിലും നൂറു കണക്കിന് പ്രക്ഷോഭകർ ആണ് ചൈനാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്

 

 

കഴിഞ്ഞ ദശകങ്ങളിൽ ഒന്നും ഇത്തരത്തിലുള്ള ഒരു പ്രക്ഷോഭം ചൈനയുടെ ചരിത്രത്തിൽ കേട്ട് കേൾവി പോലും ഉണ്ടായിരുന്നില്ല. മൂന്നാമതും ചൈനയുടെ സർവ്വാധികാരിയായി തിരഞ്ഞെടുക്കപ്പെട്ട ഷി ജിൻ പിംഗ് ഇത് വരെ നേരിട്ടതിൽ വച്ച് ഏറ്റവും വലിയ വെല്ലു വിളി ആണ് ഇത് എന്ന വിലയിരുത്തലുകൾ ആണ് പുറത്തു വരുന്നത്

“ഞങ്ങൾക്ക് ഞങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ വേണം. കോവിഡ് ടെസ്റ്റ് എടുക്കാതെ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ആണുള്ളത് . സ്വന്തം പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഷാങ്ഹായിലെ 26 കാരനായ ഒരു പ്രതിഷേധക്കാരൻ പറഞ്ഞു

 

 

 

എന്നാൽ ഈ പ്രക്ഷോഭത്തെ തുടർന്ന് കനത്ത തിരിച്ചടിയാണ് ചൈനയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടായിരിക്കുന്നത്.പ്രക്ഷോഭം ഉണ്ടായ സാഹചര്യത്തിൽ ചൈനയിലെ പല കമ്പനികളുടെയും ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്

എന്നാൽ ഈ മർദ്ദന നടപടികൾ തുടരുന്നതിനിടയിലും റോക്കറ്റ് പോലെ മുകളിലോട്ടു പോവുകയാണ് ചൈനയിലെ കോവിഡ് നിരക്ക്

തിങ്കളാഴ്ച പുതിയ കോവിഡ് -19 അണുബാധകളുടെ എണ്ണത്തിൽ പുതിയ പ്രതിദിന റെക്കോർഡ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് , 40,347 കേസുകൾ ആണ് ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ആയിരക്കണക്കിന് കേസുകളുള്ള ഗ്വാങ്‌ഷോ, ചോങ്‌കിംഗ് നഗരങ്ങൾ വീണ്ടുമൊരു കോവിഡ് വിസ്ഫോടനം തടയാൻ പാടുപെടുകയാണ്.മാത്രമല്ല രാജ്യത്തെ മറ്റ് പല നഗരങ്ങളിലും നൂറുകണക്കിന് അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അതെ സമയം പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഷാങ്ഹായിലും മറ്റു പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ചൈനീസ് സർക്കാർ ശക്തിപ്പെടുത്തിയതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതായത് അവരുടെ പ്രഖ്യാപിത നിലപാട് പോലെ ജനാധിപത്യ പ്രക്ഷോഭങ്ങൾ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുവാൻ തന്നെയാണ് അവർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്

 

 

 

 

 

 

എന്നാൽ പതിവിനു വിപരീതമായി, എത്രയൊക്കെ ഉരുക്കു മുഷ്ടി ഉപയോഗിച്ചാലും ചൈനീസ് സർക്കാരിന് ഇത്തവണ കാര്യങ്ങൾ എളുപ്പമാവുകയില്ല. കാരണം മുൻപ് പറഞ്ഞത് പോലെ തീയിൽ പെട്ട് ചാകണോ അതോ ടാങ്കിനടിയിൽ കിടന്നോ വെടി കൊണ്ടോ ചാകണോ എന്ന ചോയ്‌സുകൾ മാത്രമാണ് ചൈനീസ് പൗരന്മാർക്ക് അവശേഷിക്കുന്നുവെങ്കിൽ അവരെ ഉമ്മാക്കി കാട്ടി പേടിപ്പിക്കുക എന്നത് ചൈനീസ് സർക്കാരിന് അത്ര എളുപ്പമാവുകയില്ല

 

അതിന്റെ കൃത്യമായ തെളിവാണ് പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുമ്പെങ്ങുമില്ലാത്ത വെല്ലുവിളിയായി രാജ്യമെമ്പാടുമുള്ള ഡസൻ കണക്കിന് യൂണിവേഴ്സിറ്റി കാമ്പസുകളിലേക്ക് പ്രക്ഷോഭങ്ങൾ വ്യാപിച്ചു കൊണ്ടിരിക്കുന്നത് .

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 minutes ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (59 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (2 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (3 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (4 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (4 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

Malayali Vartha Recommends