മഞ്ഞുരുകിയപ്പോൾ പുറത്ത് വന്നത് 48,500 വർഷം പഴക്കമുള്ള ‘സോംബി വൈറസ്’; യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയത് റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്നെടുത്ത13 വൈറസുകളെ.....

ലോകത്ത് 48,500 വർഷം പഴക്കമുള്ള ‘സോംബി വൈറസ്’-നെ പുനരുജ്ജീവിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗവേഷകർ. റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽ നിന്നെടുത്ത13 വൈറസുകളെ ആണ് യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സൈബീരിയയിലെ തടാകത്തിൻറെ അടിത്തട്ടിൽ ഖനീഭവിച്ചു കിടന്നതാണിത് എന്നാണ് അറിയാൻ കഴിയുന്നത്.
അതോടൊപ്പം തന്നെ ഇതിലൊന്നിന് 48,500 വർഷം പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിർജീവമായ വൈറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തത്. ഇവയ്ക്ക് ‘സോംബി വൈറസുകൾ’എന്നാണ് ഗവേഷകർ നൽകിയിരിക്കുന്ന പേര്. പെർമാഫ്രോസ്റ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് 13 സോംബി വൈറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിച്ചത്.
അതേസമയം, തങ്ങൾ പഠിച്ച വൈറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റഷ്യ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഗവേഷണസംഘം വ്യക്തമാക്കുകയുണ്ടായി. പക്ഷേ, മനുഷ്യരെയും മറ്റു ജീവികളെയും ബാധിക്കാൻ സാധ്യതയുള്ള വൈറസുകൾ പുനരുജ്ജീവിച്ചാൽ മാരകമായ രോഗങ്ങളുണ്ടാകാൻ സാധ്യയുണ്ടെന്നും ഗവേഷകർ സൂചന നൽകിയിട്ടുമുണ്ട്.
കൂടാതെ വർഷങ്ങളായി തന്നെ പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയിൽ പൂർണമായും തണുത്തുറഞ്ഞുകിടക്കുന്ന മണ്ണിനെയാണ് പെർമാഫ്രോസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത്. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും ആണ് പെർമാഫ്രോസ്റ്റുകൾ ഉരുകാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha
























