Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

രാജ്യത്തെ തകർക്കാൻ മിസൈൽ ,ജനങ്ങളെ തകർക്കാർ റേപ്പ് .. യുക്രെയിൻ വനിതകളെ ബലാത്സംഗം ചെയ്യാൻ അനുമതി നൽകി റഷ്യൻ പട്ടാളക്കാരുടെ ഭാര്യമാർ;

01 DECEMBER 2022 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


എസ്കലേറ്റ് ടു ഡീ –എസ്കലേറ്റ്,   റഷ്യൻ പ്രതിരോധ നയത്തിന്റെ മുദ്രാവാക്യമാണ് ഇത് ..  ലോകം മുഴുവൻ ആശങ്കയോടെ കേൾക്കുന്ന ഈ വാക്കിന്റെ ഏകദേശ അർത്ഥം  ഉഷ്ണം ഉഷ്ണേന ശാന്തി  എന്നാണ് . റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ് ഇപ്പോൾ    

  യുക്രൈനിന്റെ പലഭാഗങ്ങളിൽനിന്നുമുള്ള റഷ്യൻ സേനയുടെ പിന്മാറ്റം ആഘോഷമാക്കിയവർക്കുള്ള വൻ തിരിച്ചടിയാണ് റഷ്യ ഇപ്പോൾ നൽകുന്നത് .    'യുക്രെയിൻ കീഴടക്കാൻ റഷ്യൻ പട്ടാളക്കാർ ഉപയോഗിക്കുന്ന പ്രധാന ആയുധം ബലാത്സംഗമാണ്. രാജ്യത്തിലെ വനിതകളെ ലൈംഗികമായി ഉപദ്രവിക്കാൻ ഓരോ റഷ്യൻ പട്ടാളക്കാരനും പ്രചോദനം നൽകുന്നത് അവരുടെ ഭാര്യമാരാണ്' എന്നതാണ് ഏറ്റവും വിചിത്രം        

ഒരാൾക്കെതിരെ ആധിപത്യം ശ്രമിക്കാനുള്ള ഏറ്റവും മൃഗീയവും ക്രൂരവുമായ രീതിയാണ് ലൈംഗികാതിക്രമം. യുദ്ധസമയങ്ങളിൽ ഇത്തരം ക്രൂരതകൾക്ക് വിധേയരാകുന്നവർക്ക് അതിജീവനം പ്രയാസമായിരിക്കും.. ഈ തന്ത്രമാണ് റഷ്യ ഇപ്പോൾ യുക്രൈനിൽ പ്രയോഗിക്കുന്നത്

യുക്രെയിനിലെ സ്ത്രീകലെ  ലൈംഗികമായി ഉപദ്രവിക്കുന്നത് കൂടാതെ ഇക്കാര്യം വീട്ടുകാരെയും ബന്ധുക്കളെയുമൊക്കെ ആഘോഷത്തോടെ വിളിച്ച് പറയുകയാണ്  റഷ്യൻ പട്ടാളം .  ലൈംഗികാതിക്രമത്തിലൂടെ രാജ്യത്തെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന റഷ്യൻ പട്ടാളക്കാരുടെ നീക്കം യുദ്ധക്കുറ്റമാണ്. കർശനമായ നിയമ നടപടി നേരിടേണ്ടി വരും'- എന്ന് യുക്രൈനെ പ്രഥമ വനിത ഒലേന സെലൻസ്‌ക  പറഞ്ഞു













 മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയും ലോകമെങ്ങും മുഴങ്ങുകയാണ്. 2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, യുക്രെയ്നിന്റെ മേൽ റഷ്യ ഏറ്റവും കൂടുതൽ മിസൈലാക്രമണം നടത്തിയ നവംബർ 15നു തന്നെ ചരിത്രത്തിലാദ്യമായി ഒരു നാറ്റോ അംഗരാജ്യവും ആക്രമിക്കപ്പെട്ടു. പോളണ്ടിൽ വീണ മിസൈൽ ആരുടേതാണെന്ന തർക്കത്തിനു ഇനിയും വ്യക്തത കൈവന്നിട്ടില്ല . അതേസമയം പോളണ്ടിൽ മിസൈൽ വീഴാൻ കാരണം റഷ്യ ആണെന്ന് ഉറപ്പിച്ചു പറയുന്നുമുണ്ട്. ഇതിന്റെ മറുപടി എന്നോണം  റഷ്യ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാല  ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. കൂടാതെ അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നുണ്ട് .          

ഇതിന്റെ അർഥം  കടുത്ത യുദ്ധത്തിനു തയാറെടുക്കുകയാണ് റഷ്യയെന്നുതന്നെയാണ് ,  ശീതകാല യുദ്ധത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയ റഷ്യ വരുന്ന ആഴ്ചകളിൽ യുക്രെയ്നിനുമേൽ കനത്ത ആക്രമണം തന്നെ നടത്തുമെന്ന ഭീതിയിലാണ് ജനങ്ങൾ .2022 ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയതിനു ശേഷം, യുക്രെയ്നിന്റെ മേൽ റഷ്യ ഏറ്റവും കൂടുതൽ മിസൈലാക്രമണം നടത്തിയ നവംബർ 15നു തന്നെ ചരിത്രത്തിലാദ്യമായി ഒരു നാറ്റോ അംഗരാജ്യവും ആക്രമിക്കപ്പെട്ടു. അന്നേ ദിവസം പോളണ്ടിൽ വീണ മിസൈൽ ആരുടേതാണെന്ന തർക്കം ഇപ്പോളും തുടരുകയാണ്.           പോളണ്ടിൽ വീണ മിസൈൽ യുക്രെയ്നിന്റേതാണെന്ന് നാറ്റോ പാതിമനസ്സോടെ പറയുമ്പോഴും അതിനു കാരണക്കാരൻ റഷ്യയാണെന്ന് അവർ അടിവരയിട്ടു പറയുന്നു. ഇതിനിടയിൽ റഷ്യയാകട്ടെ തങ്ങളുടെ രാജ്യത്തെമ്പാടുമുള്ള ശീതയുദ്ധകാലത്തെ ബോംബ് ഷെൽറ്ററുകൾ പുനർജ്ജീവിപ്പിക്കുകയാണ്. ഇതിൽ നിന്ന് തന്നെ റഷ്യ കടുത്ത യുദ്ധത്തിനു തയാറെടുക്കുകയാണെന്ന സൂചനയാണുള്ളത്. കൂടാതെ, യുദ്ധത്തിന് സജ്ജമാകുന്നതിനായി അതിർത്തി മേഖലകളിലെ ജനങ്ങൾക്കു സൈനിക പരിശീലനവും നൽകുന്നുമുണ്ട്.      

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ  റഷ്യയിൽനിന്നു  തിരിച്ചു പിടിച്ച കിഴക്കൻ മേഖലയിലെ  പ്രദേശങ്ങളുടെ നിയന്ത്രണം ഏറെക്കുറെ  യുക്രെയ്നിനു നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഹേഴ്സണിൽ നിന്നു പിൻവലിച്ച 20,000 സൈനികരെ  ഉപയോഗിച്ചു തന്ത്രപ്രധാനമായ ബാഖ്മുത് നഗരത്തിന്റെ അടക്കം നിയന്ത്രണം പിടിക്കാൻ റഷ്യ ആക്രമണം ശക്തമാക്കി തുടങ്ങി.    

 യുക്രെയ്ന്റെ ആയുധ ശേഖരം ഏതാണ്ട്  ഒഴിയുമ്പോൾ പുതിയ ആയുധങ്ങൾ യുദ്ധരംഗത്തിറക്കി ലോകരാജ്യങ്ങളെ അമ്പരപ്പിക്കുകയാണ് റഷ്യ. റഷ്യ അത്യാധുനിക എസ്‌യു 57 ഫിഫ്ത്ത് ജനറേഷൻ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ്  യുക്രെയ്നിൽ മിസൈൽ ആക്രമണം നടത്തിയത്    
റഷ്യൻ പ്രദേശങ്ങൾക്കെതിരെയുള്ള ഏതൊരാക്രമണത്തിനും ബദലായി അണ്വായുധം ഉപയോഗിച്ചു പോലും തിരിച്ചടിക്കുമെന്ന്  റഷ്യ പറഞ്ഞു കഴിഞു . പരമ്പരാഗത ആണവ ആയുധമോ അല്ലെങ്കിൽ ഇഎംപി (ഇലക്ട്രോ മാഗ്നറ്റിക് പൾസ്) പോലുള്ള ആണവ–ആണവേതര ആയുധമോ റഷ്യ പ്രയോഗിക്കുമെന്ന ആശങ്കയാണ്  യൂറോപ്പിൽ ഇപ്പോൾ ഉള്ളത് .        

റഷ്യൻ സൈന്യത്തിൽ പുതുതായി ചേർന്ന ചേർന്ന മൂന്നു ലക്ഷത്തോളം യുവ സൈനികരും റഷ്യയുടെ പുതുതലമുറ ആയുധങ്ങളും വരും നാളുകളിൽ യുക്രൈന് സമ്മാനിക്കുന്നത്  സമാനതകളില്ലാത്തെ ദുരിതമാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

ചുരുക്കി പറഞ്ഞാൽ ഈ മഞ്ഞുകാലം യുക്രെയ്ൻ സൈനികർക്കു മാത്രമല്ല സാധാരണക്കാരായ യുക്രെയ്ൻ ജനതയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജ്യത്തെ വൈദ്യുതിയും കേന്ദ്രീകൃത താപസംവിധാനങ്ങളും പുനഃസ്ഥാപിക്കാനായില്ലെങ്കിൽ ഒട്ടേറെപ്പേർ തണുത്തു മരിക്കുമോയെന്ന ആശങ്കയിലാണ് യുക്രെയ്ൻ. യുദ്ധത്തിൽ തകർന്ന വൈദ്യുത ശൃംഖലകളുടെ അറ്റകുറ്റപ്പണി നടത്തി വലയുകയാണ് യുക്രെയ്ൻ.  കഠിനമായ മഞ്ഞുകാലം പിന്നിട്ടു മാർച്ച് മാസത്തോടെ മാത്രമേ വൈദ്യുതിയും വെള്ളവും ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനാകൂയെന്ന നിഗമനത്തിൽ   ജനങ്ങളോട് കൂട്ടമായി ജീവിക്കാൻ ആവശ്യപ്പെടുകയാണ് യുക്രെയിൻ അധികൃതർ.







വെള്ളവും വൈദ്യുതി ഇല്ലാതാക്കി നരകിപ്പിച്ച് യുക്രൈനെ വെടി നിർത്തൽ ചർച്ചകൾക്കായി നിർബന്ധിതരാക്കുക റഷ്യയുടെ ലക്ഷ്യം.  റെയിൽവേ ലൈനുകൾക്കും പാലങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങൾ വേണ്ടത്ര വിജയം കാണാത്തതുകൊണ്ടാണ്  റെയിൽവേയ്ക്ക് ആവശ്യമായ വൈദ്യുതി മുടക്കുന്നതിലേക്ക് റഷ്യ എത്തിയത്. ഇതോടൊപ്പം മിസൈലാക്രമണവും ശക്തമാക്കുന്നതോടെ എത്ര യുക്രൈൻ സിവിലിയന്മാർ പിടഞ്ഞു മരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. ഈ മഞ്ഞുകാലം യുക്രൈനിന്റെ ചരിത്രത്തിൽ അതി നിർണ്ണായകമാവും          


അതേസമയം  വെടിനിർത്തണമെങ്കിൽ ക്രൈമിയ അടക്കം റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം വിട്ടുകിട്ടണമെന്നും പുട്ടിനുമായി ചർച്ച നടത്താനൊരുക്കമല്ലെന്നും വേണമെങ്കിൽ പുതിയ റഷ്യൻ പ്രസിഡന്റിനോട് ചർ‌ച്ചയാകാമെന്നുമാണ് യുക്രെയ്ൻ  പറയുന്നത്. എന്നാൽ ഇനി  ഒരിക്കലും  ക്രൈമിയ
 വിട്ടുകിട്ടുമെന്ന പ്രതീക്ഷ  യുക്രൈന് വേണ്ടെന്ന അഭിപ്രായമാണ് നാറ്റോ അംഗങ്ങൾക്ക്

 പുടിനുമായി ചർച്ചയ്ക്ക് തയ്യാറാകുന്നതാണ് ഉചിതം എന്നുമാണ് നാറ്റോയിലെ അംഗങ്ങളടക്കം യൂറോപ്പിലെ ഒട്ടു മിക്ക രാഷ്ട്രത്തലവൻമാരും ഇപ്പോൾ  സെലൻസ്കിയോട്  പറയുന്നത്  

       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (14 minutes ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (40 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (1 hour ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (3 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (4 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (4 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (4 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (5 hours ago)

Malayali Vartha Recommends