തോക്കുധാരികള്‍ മാലിയിലെ ഹോട്ടലില്‍ 170 പേരെ ബന്ദികളാക്കി, മോചിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുന്നു

മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തോക്കുധാരികളായ രണ്ട് പേര്‍ 170 പേരെ ബന്ദികളാക്കി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഏഴാം നിലയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുന്നു.
വെടിവെപ്പിന്റെ ശബ്ദം ഹോട്ടലിന് പുറത്ത് കേള്‍ക്കാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാലി സൈന്യവും പോലീസും വിവിധ സുരക്ഷാ ഏജന്‍സിയിലെ അംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ജിഹാദിസ്റ്റുകള്‍ക്കെതിരെ പോരാടുന്ന ഫ്രഞ്ച് സൈന്യവും മാലിയിലെ ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയും എത്തിയിട്ടുണ്ട്.
ഹോട്ടലില്‍ താമസത്തിനെത്തിയ 140 പേരെയും 30 ജീവനക്കാരെയുമാണ് ബന്ദികളാക്കിയിട്ടുള്ളത്. മാലിയുടെ തലസ്ഥാനമായ ബമാകോയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് സംഭവം. 190 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലാണിത്. ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും താമസിക്കാറുള്ള ഹോട്ടല്‍ കൂടിയാണ് റാഡിസണ്‍ ബ്ലൂ.
നയതന്ത്രപ്രതിനിധികളെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പതാകയും നമ്പര്‍ പ്ലേറ്റുമുള്ള കാറിലാണ് അക്രമികള്‍ ഹോട്ടലിലെത്തിയതെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























