അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധഭൂമിയായ യുക്രൈനിലെ കീവില്‍ അപ്രതീക്ഷിതമായി എത്തിയതും തുടര്‍ന്ന് യുക്രൈന് കലവറയില്ലാത്ത പിന്‍തുണ പ്രഖ്യാപിച്ചതും ശരിക്കും റഷ്യയേയും ചൈനയേയും ഞെട്ടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനം യുക്രൈനില്‍ വരുത്തിയ ആത്മധൈര്യം ചെറുതല്ല. ഈ സാഹചര്യത്തിലാണ് പുടിന്‍ ചൈനയെ അവിടേയ്ക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നത്

ലോകത്തെ വ്യക്തമായ ചേരിതിരിവിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് യുക്രൈന്‍ യുദ്ധം. അമേരിക്കയും അതിനോട് ചേര്‍ന്നുള്ള സഖ്യരാഷ്ട്രങ്ങളും ഒരുവശത്തും , റഷ്യയും ചൈനയും ഉള്‍പ്പെടുന്ന സഖ്യരാഷ്ട്രങ്ങള്‍ മറുവശത്തും അണിനിരക്കുന്ന തരത്തിലേയ്ക്ക് ലോകം മാറി കൊണ്ടിരിക്കുന്നു. യുക്രൈന്‍- രഷ്യ യുദ്ധം രണ്ട് രാജ്യങ്ങളിലായി തീരുമെന്ന പ്രതീതിയില്‍ നിന്നും ലോകത്തിലേയ്ക്ക് വ്യാപിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലേതു പോലെ ലോകം രണ്ട് ചേരികളിലേയ്ക്ക് ചുരുങ്ങുകയാണ്. റഷ്യയും ചൈനയും അച്ചുതണ്ടുകളായി നിന്നു കൊണ്ടാണ് ലോകത്തിന് നേരെ വെല്ലുവിളിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധഭൂമിയായ യുക്രൈനിലെ കീവില്‍ അപ്രതീക്ഷിതമായി എത്തിയതും തുടര്‍ന്ന് യുക്രൈന് കലവറയില്ലാത്ത പിന്‍തുണ പ്രഖ്യാപിച്ചതും ശരിക്കും റഷ്യയേയും ചൈനയേയും ഞെട്ടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനം യുക്രൈനില്‍ വരുത്തിയ ആത്മധൈര്യം ചെറുതല്ല. ഈ സാഹചര്യത്തിലാണ് പുടിന്‍ ചൈനയെ അവിടേയ്ക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നത്.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് റഷ്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായുള്ള സൂചന നല്‍കി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു. ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയെ ക്രെംലിനിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍, ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും ഇരുപക്ഷവും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാം പുരോഗമിക്കുകയാണ്, വികസിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ പുതിയ അതിര്‍ത്തികളിലേക്ക് എത്തുകയാണ്,' പുടിന്‍ പറഞ്ഞു. ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും സമയം പൂര്‍ത്തിയായിട്ടില്ലെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഷി ജിന്‍പിങ്ങിന്റെ പദ്ധതികളെക്കുറിച്ച് പരിചിതരായ ആളുകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഷിജിന്‍ പിങ്ങിന്റെ കൂടിക്കാഴ്ച്ച സമാധാന ചര്‍ച്ചകള്‍ക്കുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരായ വിജയം ആഘോഷിക്കുന്ന ഏപ്രിലിലോ മാര്‍ച്ച് ആദ്യത്തിലോ ഷി ജിന്‍പിംഗ് റഷ്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഷി ജിന്‍പിങ്ങിന്റെ റഷ്യന്‍ സന്ദര്‍ശനം പ്രതീക്ഷിക്കുന്ന വാര്‍ത്ത യുഎസിനെ ആശങ്കപ്പെടുത്തുന്നതാണ്.
ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതില്‍ ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബുധനാഴ്ച പറഞ്ഞിരുന്നു. യുക്രൈനിലെ റഷ്യയുടെ യുദ്ധത്തിന് ആയുധം നല്‍കുന്ന കാര്യം ചൈന പരിഗണിക്കുന്നുണ്ടെന്ന് വാഷിംഗ്ടണ്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു വശത്ത് റഷ്യയും ചൈനയും മറുവശത്ത് യുക്രൈനും യുഎസും നയിക്കുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കും.
അതേ സമയം ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യി ചൊവ്വാഴ്ച മോസ്‌കോയിലെത്തി. റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവ് ഉള്‍പ്പെടെ നിരവധി ഉന്നത നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച അദ്ദേഹം വ്‌ളാഡിമിര്‍ പുടിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ജോ ബൈഡന്‍ യുക്രെയ്‌നില്‍ എത്തുന്നതിനു പതിനഞ്ച് മിനിറ്റ് മുന്‍പു വൈറ്റ് ഹൗസ് വിവരം റഷ്യയെ അറിയിക്കുകയായിരുന്നു. ബൈഡന്‍ സന്ദര്‍ശനം നടത്തുന്നതിനിടെ എയര്‍ റെയ്ഡ് സൈറണുകള്‍ ശബ്ദിച്ചു. ബെലാറൂസില്‍നിന്ന് റഷ്യയുടെ മിഗ്-31 യുദ്ധവിമാനം പറന്നുയര്‍ന്നതിന്റെ സൂചനയായിരുന്നു അത്. ഈ യുദ്ധവിമാനത്തില്‍ കീഴില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഉണ്ടെന്നും ഇവ വെടിവച്ചിടാന്‍ യുക്രെയ്‌നിന് സാധിക്കില്ലെന്നും യുക്രെയ്ന്‍ വ്യോമസേന വക്താവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതായും റിപ്പോര്‍ട്ടു്ണ്ടായിരുന്നു.
അതേസമയം, യുഎസ് പ്രസിഡന്റ് യുക്രെയ്‌നില്‍ ഉള്ള സമയം ആക്രമണം നടത്താതിരിക്കാനുള്ള 'മഹാമനസ്‌കത' തങ്ങള്‍ കാട്ടിയെന്നാണ് അന്ന് റഷ്യന്‍ നിലപാട്. അമേരിക്കന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബൈഡന്റെ 'ധൈര്യമായിരുന്നു' അതെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, യുദ്ധത്തില്‍ യുക്രെയ്‌നും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കും പൂര്‍ണ പിന്തുണയും ബൈഡന്‍ കീവില്‍വച്ച് വാഗ്ദാനം ചെയ്തിരുന്നു.
''ഒരു വര്‍ഷത്തിനു ശേഷവും കീവ് നിവര്‍ന്നു നില്‍ക്കുന്നു, യുക്രെയ്ന്‍ നിവര്‍ന്നു നില്‍ക്കുന്നു, ജനാധിപത്യവും നിവര്‍ന്നു നില്‍ക്കുന്നു. ഏകദേശം ഒരു വര്‍ഷം മുമ്പ് പുട്ടിന്‍ തന്റെ അധിനിവേശം ആരംഭിച്ചപ്പോള്‍, യുക്രെയ്ന്‍ ദുര്‍ബലമാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടതായും അദ്ദേഹം തെറ്റിദ്ധരിച്ചു. ഞങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതി. പക്ഷേ അദ്ദേഹത്തിനു പൂര്‍ണമായും തെറ്റുപറ്റി. യുക്രെയ്‌നുള്ള ഞങ്ങളുടെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പു നല്‍കുന്നതിനാണ് വിപുലമായ ചര്‍ച്ചകള്‍ക്കായി ഞാന്‍ സെലന്‍സ്‌കിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ഇന്ന് കീവില്‍ ചര്‍ച്ച നടത്തിയത്'' - ബൈഡന്‍ പറഞ്ഞു.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എല്ലാവരേയും ഞെട്ടിച്ചു. യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യന്‍ സേന വ്യാപക ആക്രമണം തുടരുന്നതിനിടെയാണ്, പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്‌നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് ബൈഡന്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തിയത്. അതിന് പകരമെന്നോണമാണ് ചൈനീസ് പ്രസിഡന്റിനെ റഷ്യയിലേയ്ക്ക് എത്തിക്കാന്‍ പുടിന്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha























