Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

നൂറ്റാണ്ടുകള്‍ നല്കിയ അടിച്ചമര്‍ത്തല്‍ പാഠങ്ങളെല്ലാം മറന്നു കൊണ്ട് ഇറാന്‍ വീണ്ടും ആയുധത്തിന് മൂര്‍ച്ച കൂട്ടി യുദ്ധ കൊതിയോടെ ലോകത്തെ ഉറ്റു നോക്കുകയാണ്. കാലങ്ങളായി നിലനിന്ന തീവ്രവാദ അസ്ഥിരതയില്‍ സഹായിച്ചവരേയും എതിര്‍ത്തവരേയും ഒരു പോലെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇറാന്‍.

25 FEBRUARY 2023 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

നൂറ്റാണ്ടുകള്‍ നല്കിയ അടിച്ചമര്‍ത്തല്‍ പാഠങ്ങളെല്ലാം മറന്നു കൊണ്ട് ഇറാന്‍ വീണ്ടും ആയുധത്തിന് മൂര്‍ച്ച കൂട്ടി യുദ്ധ കൊതിയോടെ ലോകത്തെ ഉറ്റു നോക്കുകയാണ്. കാലങ്ങളായി നിലനിന്ന തീവ്രവാദ അസ്ഥിരതയില്‍ സഹായിച്ചവരേയും എതിര്‍ത്തവരേയും ഒരു പോലെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇറാന്‍. അമേരിക്കയെ ലക്ഷ്യം വെച്ച് നിര്‍മ്മിച്ച ക്രൂയിസ് മിസൈല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് അമേരിക്കയിലെ വൈറ്റ് ഹൗസില്‍ വരെ എത്തുന്നതിനുള്ള സാങ്കേതിക വിദ്യ സമന്വയിപ്പിച്ചാണ് ക്രൂയിസ് മിസൈല് രൂപകല്‍പന ചെയ്തിരിക്കുന്നത്.

മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ചു കൊണ്ടാണ് ഇറാന്‍ വീണ്ടു വാര്‍ത്തകളില്‍ നിറയുന്നത്. ഇറാന്റെ റെവലൂഷനറി ഗാര്‍ഡ്‌സ് ഏറോസ്‌പേസ് ഫോഴ്‌സ് തലവന്‍ അമീറലി ഹാജിസാദെയാണ് വധഭീഷണി ആവര്‍ത്തിച്ചത്.മുതിര്‍ന്ന ഇറാന്‍ കമാന്‍ഡറായ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ട്രംപിനെതിരെ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. അന്ന് ട്രംമ്പിന്റെ സൈന്യം കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ  വധിച്ചപ്പോള്‍ കടുത്ത പ്രതിഷേധമാണ് ഇറാന്‍ റെവല്യൂഷണറി ഗ്രൂപ്പ് നടത്തിയത്. ട്രംമ്പിനെതിരെ അമേരിക്കയില്‍ പോലും കലാപം അഴിച്ചുവിടാന്‍ ഇസ്ലാമിക തീവ്രവാദികളെ അയച്ചിരുന്നു.

1650 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ ഇറാന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ഔദ്യോഗിക മാധ്യമത്തോട് സംസാരിക്കവെ ഹാജിസാദെ പറഞ്ഞു. പാവെ ക്രൂയിസ് മിസൈല്‍ എന്നാണ് ഇതിന്റെ പേര്.2020ല്‍ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ബഗ്ദാദില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചോദിക്കുകയാണ് ഇറാന്റെ ലക്ഷ്യം. ട്രംപ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ തുടങ്ങിയവര്‍ ഉള്‍പ്പെടെ സുലൈമാനിയെ കൊല്ലാന്‍ ഉത്തരവിട്ട സൈനിക കമാന്‍ഡര്‍മാരെയും കൊല്ലുമെന്നും ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, പുതിയ മിസൈല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യ യുക്രെയ്‌നില്‍ ഇറാന്റെ ആയുധങ്ങളും ഉപയോഗിക്കുന്നുണ്ട്. യുഎസിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ ഇറാന്‍ കാര്യമായി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. യുക്രൈന്‍ യുദ്ധം ഒരുപ വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ നില്ക്കുകയാണ്. എന്നാല്‍ അമേരിക്കയും ജര്‍മ്മനിയും യുക്രൈനെ പിന്‍താങ്ങുന്നതിനാലാണ്  ഇറാന്‍ റഷ്യയെ സഹായിക്കുന്നത്. അമേരിക്കയോട് കടുത്ത വിദ്വേഷം വെച്ചു പുലര്‍ത്തുന്ന ഇറാന്റെ മിസൈല്‍ വികസിപ്പിക്കലും റഷ്യയ്ക്ക് മിസൈല്‍ സഹായം നല്കുന്നതും ലോകത്ത് വീണ്ടും ഞെട്ടലുണ്ടാക്കയിരിക്കുകയാണ്.

ഇസ്ലാമിനും ഫത് വയ്ക്കും എതിരെയുള്ള ഒര് അതിക്രമത്തിനും മാപ്പില്ലെന്നന് വീണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ് ഇറാന്‍ .എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ യുഎസില്‍ ആക്രമിച്ച യുവാവിനു പാരിതോഷികം നല്‍കുമെന്ന് ഇറാനിലെ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 1000 ചതുരശ്ര മീറ്റര്‍ കൃഷി സ്ഥലമാണ് ഇയാള്‍ക്കു നല്‍കുകയെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. ഇറാന്‍ ഔദ്യോഗിക ടിവിയാണു ടെലഗ്രാം ചാനലിലൂടെ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. റുഷ്ദിയ്‌ക്കെതിരെയുള്ള അതിക്രമം ലോക രാജ്യങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടും ഇറാന് കുലുക്കമില്ലെന്നതാണ് വസ്തുത.

ഖുമൈനിയുടെ ഫത്വകള്‍ നടപ്പാക്കാനായി രൂപീകരിച്ച ഫൗണ്ടേഷനാണ് പാരിതോഷികമായി കൃഷിഭൂമി നല്‍കുന്നത്. ''റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച ഇല്ലാതാക്കുകയും ഒരു കൈയുടെ സ്വാധീനശക്തി നശിപ്പിക്കുകയും ചെയ്ത് മുസ്ലിംകളെ സന്തോഷിപ്പിച്ച യുവ അമേരിക്കക്കാരന്റെ ധീരതയ്ക്ക് ആത്മാര്‍ഥമായി നന്ദി പറയുന്നു''  എന്നാണ്  ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ന്യൂജഴ്‌സിയില്‍ ഒരു സാഹിത്യ പരിപാടിയില്‍ പങ്കെടുക്കവെയാണ് ഷിയ മുസ്ലിം വിഭാഗത്തില്‍പ്പെടുന്ന അമേരിക്കന്‍ പൗരന്‍ ആക്രമണം നടത്തിയത്. 1988 ല്‍ റുഷ്ദിയുടെ പുസ്തകമായ 'സേറ്റാനിക് വേഴ്‌സസ്' പുറത്തിറങ്ങിയതിനു പിന്നാലെയാണ് മതനിന്ദ ആരോപിച്ച് റുഷ്ദിയെ വധിക്കണമെന്ന ഫത്വ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ചത്. ഈ ഫത്വ ഇറങ്ങി 33 വര്‍ഷങ്ങള്‍ക്കുശേഷമാണ് റുഷ്ദിക്കുനേരെ ആക്രമണം ഉണ്ടായത്.

കലാകാരന്റെ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോഴാണു റുഷ്ദിക്കു കുത്തേറ്റത്. മുന്‍കഴുത്തില്‍ വലതു വശത്തു മൂന്നും വയറ്റില്‍ നാലും വലതു കണ്ണിലും നെഞ്ചിലും വലതു തുടയിലും കുത്തേറ്റു. തെക്കന്‍ ലെബനനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയയാളുടെ മകനാണ് സംഭവത്തില്‍ പ്രതിയായ ഹാദി മതാര്‍.

ഇന്ത്യയില്‍ കശ്മീരി മുസ്ലിം കുടുംബത്തില്‍ ജനിച്ച റുഷ്ദി ഫത്വയ്ക്കു പിന്നാലെ ഒന്‍പതു വര്‍ഷത്തോളം ബ്രിട്ടിഷ് പൊലീസിന്റെ സംരക്ഷണത്തില്‍ ഒളിവില്‍ കഴിയുകയും ചെയ്തു. 1990കളില്‍ അന്നത്തെ പ്രസിഡന്റ് മുഹമ്മദ് ഖാത്തമിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ സര്‍ക്കാര്‍ ഖുമൈനിയുടെ ഫത്വയോട് അകലം പാലിച്ചെങ്കിലും ഭീഷണി നിലനില്‍ക്കുകയായിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (3 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (4 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (9 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (10 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (10 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (10 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (10 hours ago)

Malayali Vartha Recommends