Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

മലയാളികളടക്കം ആയിരക്കണക്കിനു പേരാണ് ബ്രിട്ടനിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്നത്... ഇവരെല്ലാം ഇപ്പോൾ നിയമ നടപടി നേരിടുകയാണെന്ന നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്...നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് തടയാൻ എല്ലാ തൊഴിലുടമകൾക്കും ബാധ്യതയുണ്ട്....കൂടാതെ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ നിയമിച്ചാൽ അതിനുള്ള പിഴകൾ കഠിനവുമാണ്...

26 FEBRUARY 2023 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമായി വിദേശത്തേക്ക് പറക്കുന്ന വിദ്യാർത്ഥികൾ നമ്മുടെ നാട്ടിൽ ധാരാളമാണ്.വിദ്യഭ്യസത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന നമ്മുടെ കേരളത്തിൽ നിന്നും ധാരാളം കുട്ടികൾ നാട് വിടുന്നുണ്ട്..പക്ഷെ അത്തരത്തിൽ പോയതി ശേഷവും ആ രാജ്യങ്ങളിൽ എന്തേലും പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അവിടുന്നു ഓടി രക്ഷപെട്ട നമ്മുടെ രാജ്യത്തേക്ക് ഓടി വരുന്നവരും ധാരാളമാണ്,,അതായിരുന്നു ഉക്രയ്‌നിൽ യുദ്ധം തുടങ്ങിയപ്പോൾ കണ്ടത്..എത്രയെത്ര കുട്ടികൾക്കാണ് തനകളുടെ വിദ്യാഭ്യസം പാതി വഴിയിൽ ഉപേക്ഷിച്ചു വരേണ്ടി വന്നത്..ഇത്തരത്തിൽ വിദേശത്തേക്ക് പഠനത്തിനായി പോകുന്നത് നല്ലതൊക്കെ തന്നെ..പക്ഷെ അതിനപ്പുറം അവരുടെ നിയമസംവിധാനങ്ങൾ മാറി മറിയുമ്പോൾ അതിനനുസരിച്ചു പിടിച്ചു നിൽക്കാനും നമ്മുടെ കുട്ടികൾക്ക് കഴിയേണ്ടി ഇരിക്കുന്നു..ഇപ്പോൾ ബ്രിട്ടനിലെ വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒരു തീരുമാനം ആവുകയാണ്..ബ്രിട്ടനിലേക്ക് സ്റ്റുഡന്റ് വിസയിൽ എത്തി നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ പിടികൂടാൻ ബോർഡർ പൊലീസ് സജീവമായി രംഗത്ത്. മലയാളികളടക്കം ആയിരക്കണക്കിനു പേരാണ് ബ്രിട്ടനിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്നത്. ഇവരെല്ലാം ഇപ്പോൾ നിയമ നടപടി നേരിടുകയാണെന്ന നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ലിവർപൂളിൽ വിദ്യാർത്ഥി വിസക്കാരെ തേടിയെത്തിയ ഹോം ഓഫിസ് അധികൃതർ.

അനധികൃത കുടിയേറ്റത്തിന് ഒരു മലയാളിയെ അറസ്റ്റു ചെയ്തുവെന്ന വാർത്തയ്ക്ക് പിന്നാലെ വീണ്ടും സമാനതരത്തിലുള്ള വാർത്തകളാണ് റിപ്പോർട്ട് ചെയ്യുന്നത്.പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക നിർദ്ദേശം അനുസരിച്ചാണ് 2023 ജനുവരി മുതൽ ബോർഡർ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ലിവർപൂളിലെ വീടുകളിൽ ബോർഡർ പൊലീസ് പരിശോധന നടത്തിയതിനു പിന്നാലെ ഇപ്പോഴിതാ, യുകെയിലുടനീളമുള്ള നിരവധി റെസ്റ്റോറന്റുകളിലും പരിശോധന നടത്തിയിരിക്കുകയാണ്. ഫെബ്രുവരി 17ന് സോമർസെറ്റ് നെയിൽസീ ഹൈ സ്ട്രീറ്റിലെ റെസ്റ്റോറന്റിൽ നടത്തിയ റെയ്ഡിനെ തുടർന്ന് യുകെയിൽ നിയമവിരുദ്ധമായി ജോലി ചെയ്തതിന് മൂന്ന് അനധികൃത തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജോലിക്ക് നിയോഗിച്ചതിന് സ്ഥാപനത്തിന് ബിസിനസ്സിന് റഫറൽ നോട്ടീസും നൽകി. ഈ സ്ഥാപനത്തിന് മേൽ 60,000 പൗണ്ട് വരെ പിഴ ചുമത്തിയെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ..ഫെബ്രുവരി എട്ടിന് ലെവിഷാമിലെ ലോംപിറ്റ് വെയ്‌ലിലെ ഒരു ജനപ്രിയ റെസ്റ്റോറന്റിനെതിരെ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. അനധികൃത തൊഴിൽ ചെയ്യിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ഇമിഗ്രേഷൻ കുറ്റങ്ങൾ ആരോപിച്ച് ഒരാളെ അറസ്റ്റും ചെയ്തു. ഒരു നിയമവിരുദ്ധ തൊഴിലാളിക്ക് 20,000 പൗണ്ട് വരെ സാമ്പത്തിക പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാത്രമല്ല, റസ്റ്റോറന്റിന് സിവിൽ പെനാൽറ്റി നോട്ടീസും നൽകിയിട്ടുണ്ട്.

 

അനധികൃത തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതിന് ബോൾട്ടണിലെ ഡെർബി സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിന് 10,000 പൗണ്ട് പിഴ ചുമത്തി.
ഇത്തരത്തിൽ അനധികൃത തൊഴിലാളികളെ നിയമിക്കുന്നതിലൂടെ തൊഴിലുടമകൾ ഗുരുതരമായ കുറ്റമാണ് ചെയ്യുന്നത്. ഇതുവഴി സത്യസന്ധരായ തൊഴിലുടമകൾ ഇല്ലാതാവുകയും കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതിലുള്ള മാർഗങ്ങൾ ഉണ്ടാവുകയും യഥാർത്ഥ തൊഴിൽ അന്വേഷണകർക്ക് അതു ലഭിക്കാതെ വരികയും ചെയ്യുന്നു. ഈ കുറ്റകൃത്യം ചെയ്യുന്നവരെ തടയുന്നതിനാണ് ഗവൺമെന്റ് ഇപ്പോൾ ഏറ്റവും അധികം മുൻഗണന നൽകുന്നതെന്ന് ഒരു ഹോം ഓഫീസ് വക്താവ് പറഞ്ഞു.നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് തടയാൻ എല്ലാ തൊഴിലുടമകൾക്കും ബാധ്യതയുണ്ട്. കൂടാതെ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ നിയമിച്ചാൽ അതിനുള്ള പിഴകൾ കഠിനവുമാണ്. യുകെയിൽ ജോലി ചെയ്യാൻ അവകാശമില്ലാത്തവരെ ജോലി ചെയ്യിപ്പിച്ചുവെന്ന് കണ്ടെത്തിയാൽ തൊഴിലുടമകൾക്ക് അഞ്ച് വർഷം തടവും പരിധിയില്ലാത്ത പിഴയും അടയ്ക്കേണ്ടി വന്നേക്കാം. തൊഴിലുടമകൾക്കെതിരെ നടപടികൾ എടുക്കുന്നത് തടയാൻ ഒരാളെ ജോലിക്കെടുക്കുമ്പോൾ കൃത്യമായ പരിശോധനയും മറ്റും പൂർത്തിയാക്കേണ്ടതാണ്.ഏതായാലും ബ്രിട്ടനിൽ ഇങ്ങനെയൊരു മാറ്റം വരുന്നതോടെ ഒരുപാട് വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനം ആവാം..ലക്ഷങ്ങൾ ലോൺ എടുത്തതിന് ശേഷം ,,ഏതേലും ഒരു കോഴ്സ് എടുത്ത് വിദേശത്തക്ക് പോകുന്നു..

അതിന് ശേഷം അവിടെ ഏതെങ്കിലും ജോലിയിൽ കയറി..പോക്കറ്റ് മണിയും..ലോകാനുമ അടച്ചു തീർക്കുന്നു..ശേഷം അവിടെ തന്നെ ഏതേലും ജോലിയിൽ കയറി കൂടി ജീവിതം സെറ്റ് ആക്കുന്നു..ഇത് തന്നെയാണ് ഇവിടുന്നു ചേക്കേറുന്ന ശരാശരി വിദ്യാർത്ഥികളുടെ ലക്ഷ്യവും..ഇവിടെ വിദ്യാർത്ഥികൾ നാടുവിടുന്നതിനുള്ള കാരണം അത് മാത്രമല്ല പണ്ട് സിലോണിലേക്കും മലയയിലേക്കും തൊഴില്‍ തേടി പോയവരാണ് മലയാളികള്‍.കൽക്കട്ടയിലേക്കും ബോംബയിലേക്കും..ആളുകൾ ജോലിക്കായി പോകുന്നു..പിന്നെ ഒരു തലമുറ നേഴ്‌സിംഗ് പഠിച്ച് ഇറ്റലിയിലും അമേരിക്കയിലും ബ്രിട്ടനിലും എന്തിന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വരെ പോയി. പറഞ്ഞുവരുന്നത് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് തൊഴില്‍ തേടി, മികച്ച ജീവിതം സ്വപ്‌നം കണ്ടുള്ള സഞ്ചാരം മലയാളിക്ക് പുത്തരിയല്ല. പക്ഷേ, ഇപ്പോള്‍ കുട്ടികള്‍ കോളെജ് പഠനത്തിന് മുതല്‍ സംസ്ഥാനം വിട്ട് പുറത്തേക്ക് പോവുകയാണ്.അടുത്തിടെ വാട്‌സാപ്പില്‍ വൈറലായ ഒരു ഫോര്‍വേഡ് മെസേജുണ്ട്. നാടുവിടുന്ന യുവതലമുറ എന്ന തലക്കെട്ടിന് താഴെ കുട്ടികളെ നാട് വിടാന്‍ പ്രേരിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മികച്ച ജീവിതനിലവാരമില്ലാത്തത്, കോഴ കൊടുക്കാതെ സര്‍ക്കാര്‍ ജോലി പോലും കിട്ടാത്ത സാഹചര്യം, സമൂഹത്തില്‍ നടമാടുന്ന തോന്ന്യാസങ്ങള്‍, ഒരു കാര്യവും സമയബന്ധിതമായി നടക്കാത്ത സര്‍ക്കാര്‍ ഓഫീസുകള്‍, നിയമപാലകരില്‍ നിന്നുള്ള അനാവശ്യഇടപെടലുകള്‍, യുവതലമുറക്കെതിരെ നിരന്തരം നടക്കുന്നഅധിക്ഷേപങ്ങള്‍, ആക്രമണങ്ങള്‍, അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലുള്ള പൊതുസംവിധാനങ്ങളെ വരെ ഈ വാട്‌സാപ്പ് ഫോര്‍വേഡില്‍ പഴിചാരുന്നുണ്ട്.

 

പത്തുവര്‍ഷം കഴിയുമ്പോള്‍ ചെറുപ്പക്കാര്‍ ശേഷിക്കാത്ത നാടായി കേരളം മാറുമെന്ന മുന്നറിയിപ്പോടെയാണ് ആ സന്ദേശം അവസാനിക്കുന്നത്. 'Poor attittude towards students'' എന്നത് തന്നെയാണ് വിദ്യാർത്ഥികളെ നാടുവിടാൻ ഏറ്റവും കൂടുതൽ പ്രേരിപ്പിക്കുന്ന ഘടകം..കേരളത്തില്‍ എന്താണ് നടക്കുന്നത്? പഠിച്ച് പാസായ സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിക്കാന്‍ കൈക്കൂലി കൊടുക്കണം. പഠിപ്പിക്കുന്നതില്‍ പലതും കാലഹരണപ്പെട്ടവ, പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും തോന്നും പോലെ. ''യൂണിവേഴ്‌സിറ്റികള്‍ രാഷ്ട്രീയക്കാരുടെ ഭാര്യമാര്‍ക്ക് സുരക്ഷിത ജോലി നല്‍കാനും പാര്‍ട്ടി അനുഭാവികളെ വൈസ് ചാന്‍സലര്‍മാരാക്കി നിയമിക്കാനുമുള്ള താവളമാകുമ്പോള്‍ കുട്ടികള്‍ നാടുവിടാതെ മറ്റെന്തു ചെയ്യണം?'' സംസ്ഥാനത്തെ പ്രമുഖ ടെക്‌നോക്രാറ്റുകള്‍ മുതല്‍ സാമൂഹ്യനിരീക്ഷകര്‍ ആത്മരോഷത്തോടെ ചോദിക്കുന്നത് ഇതാണ്.പഠിക്കാന്‍ മാത്രമല്ല പഠിച്ചിറങ്ങിയാല്‍ കരിയറില്‍ ഉന്നതപടവുകള്‍ കയറി ഇവിടെ തന്നെ തുടരാനുള്ള അവസരങ്ങളും കുറവാണ്. ''ഒരു കുട്ടി പഠിക്കുമ്പോള്‍, അല്ലെങ്കില്‍ പഠിപ്പിക്കുമ്പോള്‍ എന്തായിരിക്കും മനസ്സില്‍. ആദ്യം നല്ല വിദ്യാഭ്യാസം. രണ്ടാമത് നല്ല ജോലി. ഇതിന് രണ്ടിനും കേരളത്തില്‍ അവസരമില്ല. കേരളത്തില്‍ തന്നെ പഠിച്ചാല്‍ ലഭിക്കുന്ന എക്‌സ്‌പോഷര്‍ വളരെ കുറവാണ്.

 

കരിയറിന്റെ പ്രാരംഭഘട്ടത്തിലുള്ള ജോലികളുണ്ടെങ്കിലും കേരളം മൊത്തം നോക്കിക്കഴിഞ്ഞാല്‍ ഉന്നത തലത്തിലുള്ള ജോലികള്‍ വളരെ കുറവാണ്. അതായത് ഒരു ഘട്ടം കഴിഞ്ഞാല്‍ കരിയറിലെ വളര്‍ച്ച നിലച്ചുപോകും. സര്‍ക്കാരിലാണെങ്കില്‍ ഡയറക്റ്റര്‍ ലെവല്‍ അല്ലെങ്കില്‍ സിവില്‍ സര്‍വീസ് ഒക്കെയാണ് വലിയ തലമായി കാണുന്നത്. അതും എത്രപേര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റും. അതായത് കേരളത്തില്‍ റിയല്‍ ഓപ്പര്‍ച്യൂണിറ്റിയും കുറവാണ്. അതുകൊണ്ടാണ് കുട്ടികള്‍ കേരളം വിട്ട് പുറത്ത് പോകുന്നത്,''

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (3 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (4 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (9 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (10 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (10 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (10 hours ago)

Malayali Vartha Recommends