Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പള്ളിമതി പള്ളിക്കൂടം വേണ്ട ഇറാനില്‍ കൂട്ടകുരുതി പെണ്‍കുട്ടികള്‍ക്ക് വിഷം മരണം ഇഞ്ചിഞ്ചായി.

27 FEBRUARY 2023 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറാന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപിനെ വധിക്കുമെന്ന പ്രഖ്യാപനവും, ക്രൂയിസ് മിസൈലിന്റെ പരീക്ഷണവും , ഹിജാബ് വിഷയവും വലിയ പ്രതിഷേധങ്ങളാണ് വരുത്തി വെച്ചത്. ഇപ്പോഴിതാ വിദ്യാഭ്യാസത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ വിഷം കൊടുത്തു കൊല്ലുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഇറാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ വിശുദ്ധ നഗരമായ കോമില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷം നല്‍കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇറാന്‍ ആരോഗ്യ സഹമന്ത്രി യൂനസ് പനാഹി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള കോമില്‍, നവംബര്‍ അവസാനം മുതല്‍ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ശ്വാസകോശ വിഷബാധ റിപ്പോര്‍ട്ട് ചെയ്‌തെന്നും നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും മന്ത്രി വെളിപ്പെടുത്തി. ബോധപൂര്‍വം ചിലര്‍ വിഷം നല്‍കിയതിനെ തുടര്‍ന്നാണ് ഇതെന്നു മന്ത്രി സ്ഥിരീകരിച്ചു.

''കോം സ്‌കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ എല്ലാ സ്‌കൂളുകളും, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തി.''- യൂനസ് പനാഹിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. വിഷം നല്‍കിയതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഫെബ്രുവരി 14ന്, വിഷബാധയെക്കുറിച്ച് അധികാരികള്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രോഗബാധിതരായ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ നഗരത്തിലെ ഗവര്‍ണറേറ്റിന് പുറത്തു പ്രതിഷേധിച്ചതായും ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ, വിഷബാധയുടെ കാരണം കണ്ടെത്താന്‍ ഇന്റലിജന്‍സ്, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അലി ബഹദോരി ജഹ്‌റോമി വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മുന്‍തസിരി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി  സെപ്റ്റംബര്‍ 16ന് ആശുപത്രിയില്‍ മരിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അടങ്ങുന്നതിന് മുന്‍പാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷം നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്

നൂറ്റാണ്ടുകള്‍ നല്കിയ അടിച്ചമര്‍ത്തല്‍ പാഠങ്ങളെല്ലാം മറന്നു കൊണ്ട് ഇറാന്‍ വീണ്ടും ആയുധത്തിന് മൂര്‍ച്ച കൂട്ടി യുദ്ധ കൊതിയോടെ ലോകത്തെ ഉറ്റു നോക്കുകയാണ്. കാലങ്ങളായി നിലനിന്ന തീവ്രവാദ അസ്ഥിരതയില്‍ സഹായിച്ചവരേയും എതിര്‍ത്തവരേയും ഒരു പോലെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇറാന്‍. അമേരിക്കയെ ലക്ഷ്യം വെച്ച് നിര്‍മ്മിച്ച ക്രൂയിസ് മിസൈല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് അമേരിക്കയിലെ വൈറ്റ് ഹൗസില്‍ വരെ എത്തുന്നതിനുള്ള സാങ്കേതിക വിദ്യ സമന്വയിപ്പിച്ചാണ് ക്രൂയിസ് മിസൈല് രൂപകല്‍പന ചെയ്തിരിക്കുന്നത്.
മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ചു കൊണ്ടാണ് ഇറാന്‍ വീണ്ടു വാര്‍ത്തകളില്‍ നിറഞ്ഞത് .

എന്നാല്‍ വിദ്യഭ്യാസത്തിനെതിരെ നടത്തി കൊണ്ടിരിക്കുന്ന ക്രൂരതകള്‍ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ . ഇറാന്റെ റെവലൂഷണറി ഗാര്‍ഡ്‌സ് ഏറോസ്‌പേസ് ഫോഴ്‌സ് തലവന്‍ അമീറലി ഹാജിസാദെയാണ് വധഭീഷണി ആവര്‍ത്തിച്ചത്.മുതിര്‍ന്ന ഇറാന്‍ കമാന്‍ഡറായ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ട്രംപിനെതിരെ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. അന്ന് ട്രംമ്പിന്റെ സൈന്യം കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ  വധിച്ചപ്പോള്‍ കടുത്ത പ്രതിഷേധമാണ് ഇറാന്‍ റെവല്യൂഷണറി ഗ്രൂപ്പ് നടത്തിയത്. ട്രംമ്പിനെതിരെ അമേരിക്കയില്‍ പോലും കലാപം അഴിച്ചുവിടാന്‍ ഇസ്ലാമിക തീവ്രവാദികളെ അയച്ചിരുന്നു.

1650 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ ഇറാന്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ഔദ്യോഗിക മാധ്യമത്തോട് സംസാരിക്കവെ ഹാജിസാദെ പറഞ്ഞു. പാവെ ക്രൂയിസ് മിസൈല്‍ എന്നാണ് ഇതിന്റെ പേര്.2020ല്‍ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ബഗ്ദാദില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചോദിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം, പുതിയ മിസൈല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യ യുക്രെയ്‌നില്‍ ഇറാന്റെ ആയുധങ്ങളും ഉപയോഗിക്കുന്നുണ്ട്. യുഎസിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ ഇറാന്‍ കാര്യമായി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. യുക്രൈന്‍ യുദ്ധം ഒരുപ വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ നില്ക്കുകയാണ്. എന്നാല്‍ അമേരിക്കയും ജര്‍മ്മനിയും യുക്രൈനെ പിന്‍താങ്ങുന്നതിനാലാണ്  ഇറാന്‍ റഷ്യയെ സഹായിക്കുന്നത്. അമേരിക്കയോട് കടുത്ത വിദ്വേഷം വെച്ചു പുലര്‍ത്തുന്ന ഇറാന്റെ മിസൈല്‍ വികസിപ്പിക്കലും റഷ്യയ്ക്ക് മിസൈല്‍ സഹായം നല്കുന്നതും ലോകത്ത് വീണ്ടും ഞെട്ടലുണ്ടാക്കയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (3 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (4 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (9 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (10 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (10 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (10 hours ago)

Malayali Vartha Recommends