Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

റഷ്യന്‍ ആസ്ഥാനത്തേയ്ക്ക് യുക്രൈന്‍ ഡ്രോണുകള്‍ ???? അടിപതറി പുടിന്‍ അമേരിക്കയെ വിളിക്കുന്നു.

01 MARCH 2023 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോ നഗത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ യുക്രൈന്‍ ഡ്രോണുകള്‍ വട്ടമിട്ട് പറന്നത് റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഒപ്പം ഉക്രൈന്റെ സൈനീക ലക്ഷ്യം പൂര്‍ണ്ണമായി അറിയാതെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന് വന്‍ നാശനഷ്ടം വരുത്തി വെച്ചിരിക്കുന്നത് ഡ്രോണുകളാണ്. തുര്‍ക്കി, ജര്‍മ്മനി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച ഡ്രോണുകളാണ് റഷ്യന്‍ സൈന്യത്തെ തകര്‍ക്കുന്നതിനിടയാക്കിയത്.

ഒരു ലക്ഷത്തിലധികം റഷ്യന്‍ സൈന്യത്തെ കൊന്നൊടുക്കിയതും ആയിരത്തിലധികം ടാങ്കുകള്‍ തകര്‍ത്തതും ആക്രണകാരികളായ ഡ്രോണുകളാണ്. ഇത്തരം ഡ്രോണുകള്‍ ഉക്രൈന്‍ തങ്ങളുടെ ആസ്ഥാനം കണക്കാക്കി വിട്ടതിനെ റഷ്യ ഭയക്കുകയും അമേരിക്കയോട് വിഷയം അവതരിപ്പിക്കുകയും. എന്നാല്‍ ചൈന വിഷയത്തെ ശക്തമായി അപഗ്രഥിയ്ക്കുകയും ചെയ്തു. ഉക്രൈനിലേയ്ക്ക് ടാങ്കുകളുമായി യുദ്ധത്തിന് പോയ റഷ്യയ്ക്ക് അവിടെ ജയിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ,റഷ്യയുടെ ആസ്ഥാനത്തേയ്ക്ക് ഉക്രൈന്‍ എത്തുകയും ചെയ്തിരിക്കുന്നു. ഇതിനിടയിലാണ് പുടിന്‍ അദ്ദേഹത്തിന്റെ അനുയായിയുടെ കൈകൊണ്ട് മരിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞതും.

അതേസമയം യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌ക് മേഖലയിലെ ബാഖ്മുട് പട്ടണം പിടിക്കാന്‍ റഷ്യ ആക്രമണം ശക്തമാക്കി. വ്യോമസേനയുടെ സഹായത്തോടെ റഷ്യന്‍ സേനയും വാഗ്‌നര്‍ ഗ്രൂപ്പ് പോരാളികളും ഒരുമിച്ച് ശക്തമായ മുന്നേറ്റം നടത്തുകയാണ്. യുക്രെയ്ന്‍ സേന കടുത്ത ചെറുത്തുനില്‍പ് തുടരുന്നു. യുക്രെയ്ന്‍ സേനയുടെ ആയുധശേഖര കേന്ദ്രം തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. എന്നാല്‍ ബാഖ്മൂട് പട്ടണത്തില്‍ തങ്ങള്‍ വിയര്‍ക്കുകയാണെന്ന് റഷ്യയും സമ്മതിക്കുന്നുണ്ട്.

ഇതേസമയം, റഷ്യയുടെ തെക്കന്‍ പ്രദേശങ്ങളിലെ ക്രസ്‌നൊഡറിലും അഡ്യേഗയിലും യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണശ്രമം നടത്തിയത് പരാജയപ്പെടുത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് നിര്‍മിത റോക്കറ്റുകളും തകര്‍ത്തതായി പറയുന്നു. റഷ്യന്‍ വ്യോമസേന ഇന്നലെ പെട്ടെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ വ്യോമപാത അടച്ച് സുരക്ഷാ അഭ്യാസം നടത്തിയത് ഉക്രൈന്‍ ഡ്രോണുകളെ ഭയന്നാണെന്ന് പറയപ്പെടുന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പുള്‍ക്കോവ് വിമാനത്താവളവും കുറച്ചു സമയം അടച്ചിട്ടു. ആകാശത്ത് അജ്ഞാതവസ്തുവിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് പെട്ടെന്നുള്ള വ്യോമാഭ്യാസം എന്ന വിവരമാണ് പുറത്തേയ്ക്ക് വിട്ടിരിക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെലന്‍ കീവ് സന്ദര്‍ശിച്ച് യുക്രെയ്‌നിന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തു. റഷ്യയെ വിമര്‍ശിച്ച് അമേരിക്ക ചൈനയ്ക്കും യുക്രൈന്‍ വിഷയത്തില്‍ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അമേരിക്ക മ്യൂണ്ക് സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കൂടാതെ റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്കു കടുത്ത ഭാഷയില്‍  മുന്നറിയിപ്പും നല്‍കി. പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്ന് റഷ്യ തിരിച്ചടിച്ചത് അമേരിക്കയ്ക്കും തിരിച്ചടിയായി.

മ്യൂണിക്കില്‍ കഴിഞ്ഞയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യന്‍ അധിനിവേശത്തിനു പിന്തുണ നല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനല്‍കിയത്.
എന്നാല്‍ ചൈന കൈകെട്ടി നോക്കി നില്‍ക്കുകയോ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു. യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണം ഒരുവര്‍ഷം തികയുന്ന 24ന് സമാധാനപദ്ധതി അവതരിപ്പിക്കുമെന്നും ചൈന വെളിപ്പെടുത്തി. യുദ്ധം യൂറോപ്യന്‍ വിഷയമായി മാത്രം കണക്കാക്കാനാവില്ലെന്നതാണു ചൈനയുടെ നിലപാട്.

റഷ്യയെ അനുകൂലിക്കുന്ന നിലപാടാണു ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമേഖലകളില്‍ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. യുക്രെയ്‌നിന് ആയുധങ്ങള്‍ വാങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ സഹായം തേടി.

റഷ്യയും ചൈനയും അമേരിക്കയെ എന്നും ശത്രുപക്ഷത്ത് നിറുത്തി ലോകത്തെ വലിയ യുദ്ധത്തിലേയ്ക്ക് നയിക്കാനുള്ള ശ്രമകരമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് അന്താരാഷ്ട്രതലത്തിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവത്തില്‍ ചൈനയോട് മാപ്പ് പറയാന്‍ തയ്യാറല്ലെന്നും ചീപിംങുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അമേരിക്കയും പ്രഖ്യപിച്ചിട്ടുണ്ട്. റഷ്യയോടൊപ്പം യുദ്ധത്തിനിറങ്ങുമെന്ന പ്രതീക്ഷിക്കുന്ന ബലാറൂസ് ഏത് സാഹചര്യത്തിലും അമേരിക്കയുടെ അഭിപ്രായം കൂടി മുഖവിലയ്‌ക്കെടുക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പുടിന്‍ ബലാറൂസിനെതിരെയും തിരിയാം. ബലാറൂസ് പ്രസിഡന്റ് ഇന്ന് ചൈന സന്ദര്‍ശനം നടത്തുന്നതും അദ്ദേഹത്തിന് ചൈനീസ് സര്‍ക്കാര്‍ ഊഷ്മള സ്വീകരണം നല്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ലോകത്തെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

റഷ്യ -യുക്രൈന്‍ യുദ്ധം പുലിവാല് പിടിച്ച അവസ്ഥയിലാണ് റഷ്യയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഒന്നാമത് അന്താരാഷ്ട്ര തലത്തില്‍ റഷ്യ ശരിക്കും ഒറ്റപ്പെട്ടു എന്നുമാത്രമല്ല യുദ്ധത്തില്‍ വിജയിക്കാനുള്ള സാധ്യതകളും വിരളമാണ്. റഷ്യയുടെ അത്യാധുനിക യന്ത്രങ്ങളെ ക്കാള്‍ മാരകമായ ആയുധങ്ങള്‍ യുക്രൈന് ലോകരാജ്യങ്ങള്‍ നല്കി കൊണ്ടിരിക്കുന്നത് റഷ്യയുടെ സമനില തന്നെ തെറ്റിക്കുകയാണ്.

ഇനി പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ചാല്‍ റഷ്യയില്‍ വലിയൊരു സൈനിക അട്ടിമറിയും പുടിന്‍ സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. കാരണം അത്രത്തോളം അസ്വസ്ഥരാണ് റഷ്യന്‍ സൈന്യും. വാഗ്നറുടെ കൂലിപ്പട്ടാളത്തെ ഇറക്കി നടത്തുന്ന യുദ്ധം റഷ്യന്‍ സൈന്യത്തന് വലിയ നാണക്കേടായി മാറിയിട്ടണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (15 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (57 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends