Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

റഷ്യയുടെ തെക്കന്‍ പ്രദേശങ്ങളിലെ ക്രസ്‌നൊഡറിലും അഡ്യേഗയിലും യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണശ്രമം നടത്തിയത് പരാജയപ്പെടുത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് നിര്‍മിത റോക്കറ്റുകളും തകര്‍ത്തതായി പറയുന്നു. റഷ്യന്‍ വ്യോമസേന ഇന്നലെ പെട്ടെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ വ്യോമപാത അടച്ച് സുരക്ഷാ അഭ്യാസം നടത്തിയത് ഉക്രൈന്‍ ഡ്രോണുകളെ ഭയന്നാണെന്ന് പറയപ്പെടുന്നു.

01 MARCH 2023 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോ നഗത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ യുക്രൈന്‍ ഡ്രോണുകള്‍ വട്ടമിട്ട് പറന്നത് റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഒപ്പം ഉക്രൈന്റെ സൈനീക ലക്ഷ്യം പൂര്‍ണ്ണമായി അറിയാതെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന് വന്‍ നാശനഷ്ടം വരുത്തി വെച്ചിരിക്കുന്നത് ഡ്രോണുകളാണ്. തുര്‍ക്കി, ജര്‍മ്മനി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച ഡ്രോണുകളാണ് റഷ്യന്‍ സൈന്യത്തെ തകര്‍ക്കുന്നതിനിടയാക്കിയത്.

ഒരു ലക്ഷത്തിലധികം റഷ്യന്‍ സൈന്യത്തെ കൊന്നൊടുക്കിയതും ആയിരത്തിലധികം ടാങ്കുകള്‍ തകര്‍ത്തതും ആക്രണകാരികളായ ഡ്രോണുകളാണ്. ഇത്തരം ഡ്രോണുകള്‍ ഉക്രൈന്‍ തങ്ങളുടെ ആസ്ഥാനം കണക്കാക്കി വിട്ടതിനെ റഷ്യ ഭയക്കുകയും അമേരിക്കയോട് വിഷയം അവതരിപ്പിക്കുകയും. എന്നാല്‍ ചൈന വിഷയത്തെ ശക്തമായി അപഗ്രഥിയ്ക്കുകയും ചെയ്തു. ഉക്രൈനിലേയ്ക്ക് ടാങ്കുകളുമായി യുദ്ധത്തിന് പോയ റഷ്യയ്ക്ക് അവിടെ ജയിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ,റഷ്യയുടെ ആസ്ഥാനത്തേയ്ക്ക് ഉക്രൈന്‍ എത്തുകയും ചെയ്തിരിക്കുന്നു. ഇതിനിടയിലാണ് പുടിന്‍ അദ്ദേഹത്തിന്റെ അനുയായിയുടെ കൈകൊണ്ട് മരിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞതും.

അതേസമയം യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌ക് മേഖലയിലെ ബാഖ്മുട് പട്ടണം പിടിക്കാന്‍ റഷ്യ ആക്രമണം ശക്തമാക്കി. വ്യോമസേനയുടെ സഹായത്തോടെ റഷ്യന്‍ സേനയും വാഗ്‌നര്‍ ഗ്രൂപ്പ് പോരാളികളും ഒരുമിച്ച് ശക്തമായ മുന്നേറ്റം നടത്തുകയാണ്. യുക്രെയ്ന്‍ സേന കടുത്ത ചെറുത്തുനില്‍പ് തുടരുന്നു. യുക്രെയ്ന്‍ സേനയുടെ ആയുധശേഖര കേന്ദ്രം തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. എന്നാല്‍ ബാഖ്മൂട് പട്ടണത്തില്‍ തങ്ങള്‍ വിയര്‍ക്കുകയാണെന്ന് റഷ്യയും സമ്മതിക്കുന്നുണ്ട്.

ഇതേസമയം, റഷ്യയുടെ തെക്കന്‍ പ്രദേശങ്ങളിലെ ക്രസ്‌നൊഡറിലും അഡ്യേഗയിലും യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണശ്രമം നടത്തിയത് പരാജയപ്പെടുത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് നിര്‍മിത റോക്കറ്റുകളും തകര്‍ത്തതായി പറയുന്നു. റഷ്യന്‍ വ്യോമസേന ഇന്നലെ പെട്ടെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ വ്യോമപാത അടച്ച് സുരക്ഷാ അഭ്യാസം നടത്തിയത് ഉക്രൈന്‍ ഡ്രോണുകളെ ഭയന്നാണെന്ന് പറയപ്പെടുന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പുള്‍ക്കോവ് വിമാനത്താവളവും കുറച്ചു സമയം അടച്ചിട്ടു. ആകാശത്ത് അജ്ഞാതവസ്തുവിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് പെട്ടെന്നുള്ള വ്യോമാഭ്യാസം എന്ന വിവരമാണ് പുറത്തേയ്ക്ക് വിട്ടിരിക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെലന്‍ കീവ് സന്ദര്‍ശിച്ച് യുക്രെയ്‌നിന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തു. റഷ്യയെ വിമര്‍ശിച്ച് അമേരിക്ക ചൈനയ്ക്കും യുക്രൈന്‍ വിഷയത്തില്‍ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.

യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അമേരിക്ക മ്യൂണ്ക് സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കൂടാതെ റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്കു കടുത്ത ഭാഷയില്‍  മുന്നറിയിപ്പും നല്‍കി. പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്ന് റഷ്യ തിരിച്ചടിച്ചത് അമേരിക്കയ്ക്കും തിരിച്ചടിയായി.

മ്യൂണിക്കില്‍ കഴിഞ്ഞയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യന്‍ അധിനിവേശത്തിനു പിന്തുണ നല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനല്‍കിയത്.
എന്നാല്‍ ചൈന കൈകെട്ടി നോക്കി നില്‍ക്കുകയോ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു. യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണം ഒരുവര്‍ഷം തികയുന്ന 24ന് സമാധാനപദ്ധതി അവതരിപ്പിക്കുമെന്നും ചൈന വെളിപ്പെടുത്തി. യുദ്ധം യൂറോപ്യന്‍ വിഷയമായി മാത്രം കണക്കാക്കാനാവില്ലെന്നതാണു ചൈനയുടെ നിലപാട്.

റഷ്യയെ അനുകൂലിക്കുന്ന നിലപാടാണു ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമേഖലകളില്‍ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. യുക്രെയ്‌നിന് ആയുധങ്ങള്‍ വാങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ സഹായം തേടി.

റഷ്യയും ചൈനയും അമേരിക്കയെ എന്നും ശത്രുപക്ഷത്ത് നിറുത്തി ലോകത്തെ വലിയ യുദ്ധത്തിലേയ്ക്ക് നയിക്കാനുള്ള ശ്രമകരമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് അന്താരാഷ്ട്രതലത്തിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവത്തില്‍ ചൈനയോട് മാപ്പ് പറയാന്‍ തയ്യാറല്ലെന്നും ചീപിംങുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അമേരിക്കയും പ്രഖ്യപിച്ചിട്ടുണ്ട്.

റഷ്യയോടൊപ്പം യുദ്ധത്തിനിറങ്ങുമെന്ന പ്രതീക്ഷിക്കുന്ന ബലാറൂസ് ഏത് സാഹചര്യത്തിലും അമേരിക്കയുടെ അഭിപ്രായം കൂടി മുഖവിലയ്‌ക്കെടുക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പുടിന്‍ ബലാറൂസിനെതിരെയും തിരിയാം. ബലാറൂസ് പ്രസിഡന്റ് ഇന്ന് ചൈന സന്ദര്‍ശനം നടത്തുന്നതും അദ്ദേഹത്തിന് ചൈനീസ് സര്‍ക്കാര്‍ ഊഷ്മള സ്വീകരണം നല്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ലോകത്തെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends