Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

എല്ലാ സ്‌കൂളുകളും, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ട്,'' ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു.ഇതൊരു യുദ്ധമാണ്!'' ഒരു സ്ത്രീ പറയുന്നു. ''ഞങ്ങളെ വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനാണ് അവര്‍ കോമിലെ ഗേള്‍സ് ഹൈസ്‌കൂളില്‍ ഇത് ചെയ്യുന്നത്. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

02 MARCH 2023 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

നവംബര്‍ മുതല്‍ ഇറാനില്‍ 650 പെണ്‍കുട്ടികള്‍ക്കെങ്കിലും വിഷബാധയേറ്റതായിട്ടുള്ള റിപ്പോര്‍ട്ട്ുകളാണ് പുറത്തു വരുന്നത്. വിഷബാധയേറ്റെങ്കിലും പെണ്‍കുട്ടികള്‍ എല്ലാവരും സൂരക്ഷിതമാണെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ നിരവധി പേര്‍ക്ക് വിവിധങ്ങളായ അസുഖങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ട് ഉണ്ട്.എങ്കിലും അപകട നില തരണം ചെയ്തിട്ടില്ലെന്നാണറിയുന്നത്. മതഭ്രാന്തിന്റെയും ശരീയത്ത് നിയമത്തിന്റെ അടിച്ചേല്‍പിക്കലുകളുടെ ഭാഗമായിട്ടാണ് കുരുന്നുകളെ കുരുതി കൊടുക്കാനുള്ള കരുതികൂട്ടിയുള്ള നീക്കം.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഓക്കാനം, തലകറക്കം, ക്ഷീണം എന്നിവയാണ് മിക്കവരിലും കാണപ്പെടുന്നത്. നവംബര്‍ 30-ന് ഇറാനിലെ നഗരമായ കോമിലെ നൂര്‍ ടെക്നിക്കല്‍ സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ആദ്യത്തെ വിഷബാധ റിപ്പോര്‍ട്ട് ചെയ്തത്.

അതിനുശേഷം, ചുറ്റുമുള്ള പ്രവിശ്യയില്‍ പത്തിലധികം പെണ്‍കുട്ടികളുടെ സ്‌കൂളുകളിലും ഇത്തരം അണുബാധ കണ്ടെത്തി. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറെസ്താനിലെ ബോറുജെര്‍ഡ് നഗരത്തിലെ നാല് സ്‌കൂളുകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 194 പെണ്‍കുട്ടികളെങ്കിലും വിഷ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടത്.വിഷബാധയേറ്റ പെണ്‍കുട്ടികള്‍ അസുഖം വരുന്നതിന് മുമ്പ് ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധം പോലുള്ള വസ്തു മണത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ പൂട്ടാന്‍ വേണ്ടിയുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത് എന്ന ആരോപണവും ശക്തമാണ്.

''എല്ലാ സ്‌കൂളുകളും, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ട്,'' ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു.ഇതൊരു യുദ്ധമാണ്!'' ഒരു സ്ത്രീ പറയുന്നു. ''ഞങ്ങളെ വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനാണ് അവര്‍ കോമിലെ ഗേള്‍സ് ഹൈസ്‌കൂളില്‍ ഇത് ചെയ്യുന്നത്. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.''

സംഭവത്തില്‍ ഈ മാസം ആദ്യം കോമിലെ ഗവര്‍ണറുടെ ഓഫീസിന് പുറത്ത് പ്രതിഷേധവുമായി നിവധിപ്പേര്‍ എത്തിയിരുന്നു. എങ്കിലും വിഷയത്തില്‍ ഇതുവരെയും നടപടി ഒന്നും ഉണ്ടായിട്ടില്ല.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറാന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപിനെ വധിക്കുമെന്ന പ്രഖ്യാപനവും, ക്രൂയിസ് മിസൈലിന്റെ പരീക്ഷണവും , ഹിജാബ് വിഷയവും വലിയ പ്രതിഷേധങ്ങളാണ് വരുത്തി വെച്ചത്. ഇപ്പോഴിതാ വിദ്യാഭ്യാസത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ വിഷം കൊടുത്തു കൊല്ലുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഇറാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ വിശുദ്ധ നഗരമായ കോമില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷം നല്‍കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇറാന്‍ ആരോഗ്യ സഹമന്ത്രി യൂനസ് പനാഹി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള കോമില്‍, നവംബര്‍ അവസാനം മുതല്‍ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ശ്വാസകോശ വിഷബാധ റിപ്പോര്‍ട്ട് ചെയ്‌തെന്നും നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും മന്ത്രി വെളിപ്പെടുത്തി. ബോധപൂര്‍വം ചിലര്‍ വിഷം നല്‍കിയതിനെ തുടര്‍ന്നാണ് ഇതെന്നു മന്ത്രി സ്ഥിരീകരിച്ചു.

ഫെബ്രുവരി 14ന്, വിഷബാധയെക്കുറിച്ച് അധികാരികള്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രോഗബാധിതരായ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ നഗരത്തിലെ ഗവര്‍ണറേറ്റിന് പുറത്തു പ്രതിഷേധിച്ചതായും ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ, വിഷബാധയുടെ കാരണം കണ്ടെത്താന്‍ ഇന്റലിജന്‍സ്, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അലി ബഹദോരി ജഹ്‌റോമി വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മുന്‍തസിരി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി  സെപ്റ്റംബര്‍ 16ന് ആശുപത്രിയില്‍ മരിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അടങ്ങുന്നതിന് മുന്‍പാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷം നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (44 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (59 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends