26കാരന്റെ കാമുകിക്ക് 800 വയസ്സ്;ഞാനവളെ കെട്ടിപ്പിടിച്ചാണ് ഉറങ്ങാറുള്ളത്,അവളെ എന്നില്‍ നിന്ന് അകറ്റരുതേ പോലീസിന്റെ കാലുപിടിച്ച് കരഞ്ഞ് യുവാവ്,കാമുകിയെ കണ്ട പോലീസ് ഞെട്ടി,യെവന് ഭ്രാന്താണോടേ

ഞങ്ങള്‍ ഒരുമിച്ചാണ് കിടന്നുറങ്ങാറുള്ളത്, 26കാരന്റെ മറുപടി കേട്ട് പോലീസ് ഞെട്ടി. ഇതുകേട്ടാല്‍ ആരായാലും ഞെട്ടും.....ഞെട്ടാന്‍ മാത്രം എന്താണെന്നല്ലെ നിങ്ങള്‍ ചിന്തിക്കുന്നത്. കാമുകിയെ കെട്ടിപ്പിടിച്ചോ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചോ ഉറങ്ങുന്ന കാര്യമല്ല യുവാവ് പറയുന്നത്. 800 വര്‍ഷം പഴക്കമുള്ള മമ്മിയെ കെട്ടിപ്പിടിച്ചാണ് ഉറക്കം. അവളെന്റെ ആത്മീയ പ്രണയിനിയെന്നാണ് ജൂലിയോ സീസര്‍ ബെര്‍മെജോ പറയുന്നത്. അവള്‍ക്ക് ഞാന്‍ പേരിട്ടു ജുവാനിറ്റ. ഇതൊക്കെ കേട്ട് കിളി പോയി പോലീസ്. യുവാവിനെ പോലീസ് പൊക്കി 26കാരന്റെ ബാഗില്‍ നിന്നാണ് മമ്മിയെ കണ്ടെടുത്തത്.
വീട്ടില്‍ ജുവാനിറ്റ എനിക്കൊപ്പം മുറിയിലായിരുന്നു, എന്റെ കൂടെയാണ് ഉറങ്ങാറ്. ഞാന്‍ അവളെ ശുശ്രൂഷിക്കും'' ഇരുപത്തിയാറുകാരനായ ബെര്‍മെജോ പറയുന്നത് ഇതാണ്. പെറുവിലാണ് സംഭവം. നൂറ്റാണ്ടുകള്‍ പ്രായമുള്ള മമ്മിയെ പോലീസ് കണ്ടെത്തുന്നത് ഫുഡ് ഡെലിവറി ബോയി ആയി ജോലിചെയ്യുന്ന ജൂലിയോ സീസര്‍ ബെര്‍മെജോയുടെ ബാഗില്‍ നിന്നാണ്. കഴിഞ്ഞ മൂന്നു ദശാബ്ദമായി തന്റെ വീട്ടില്‍ മമ്മിയുണ്ടെന്നാണ് യുവാവ് പറയുന്നത്. അച്ഛനാണ് മമ്മിയെ വാങ്ങിയതെന്നും വെളിപ്പെടുത്തുന്നു. പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. താന്‍ 'ജുവാനിറ്റ' എന്നാണ് മമ്മിയെ വിളിക്കുന്നതെന്നും ആത്മീയപ്രണയിനിയാണെന്നുമാണ് ബെര്‍മെജോ പറയുന്നത്.
ഇത് മമ്മിയാണെന്ന് ഇയാള്‍ സമ്മതിക്കുന്നില്ല, തന്റെ ആത്മീയ പ്രണയിനി എന്ന പല്ലവിയാണ് ആവര്‍ത്തിക്കുന്നത്. കൈവശം വെച്ചിരിക്കുന്നത് മമ്മിയാണെന്ന് യുവാവിന് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇത് മമ്മിയാണെന്ന് പല തവണ പൊലീസ് ഇയാളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ ആത്മീയ കാമുകിയാണെന്ന വാദത്തില്‍ ഇയാള്‍ ഉറച്ചു നില്‍ക്കുകയാണ്. കുറേയേറെ വര്‍ഷങ്ങളായി തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും ഒരു കട്ടിലില്‍ ഒരുമിച്ചാണ് ഞങ്ങള്‍ കിടന്നുറങ്ങുന്നതെന്നുമാണ് ജൂലിയോ പറയുന്നത്. ഏകദേശം 30 വര്‍ഷം മുമ്പാണ് മമ്മി തന്റെ വീട്ടിലേക്കെത്തിയതെന്നും ഇയാള്‍ പറയുന്നു. അന്നുമുതല്‍ മമ്മി തന്റെ കൂടെയാണെന്നും യുവാവ് വാദിക്കുന്നു.
മമ്മിയെക്കുറിച്ച് യുവാവ് സംസാരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ തരംഗമാണ്. എന്നാല്‍, പെറു തലസ്ഥാനമായ ലിമയുടെ 1300 കിലോമീറ്റര്‍ തെക്കുകിഴക്കായി പുനൊയില്‍ പ്രീ ഹിസ്പാനിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന 45കാരന്റെ മമ്മിയാണിതെന്നാണ് സാംസ്‌കാരിക മന്ത്രാലയം പറയുന്നത്. ''ഇതി ജുവാനിറ്റയല്ല. ജുവാനാണ്'' മന്ത്രാലയവക്താവ് പറഞ്ഞു. മമ്മിയുടെ ജനനേന്ദ്രിയം ബാന്‍ഡേജിനാല്‍ മറച്ചതിനാലാണ് പെണ്‍ശരീരമാണെന്ന് തെറ്റിദ്ധരിച്ചത്. യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം മമ്മിയെ പെറു സാംസ്‌കാരിക മന്ത്രാലയം ഏറ്റെടുത്തു. നഗരത്തിലെ ഒരു പാര്‍ക്കില്‍ ശനിയാഴ്ച പോലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് ബെര്‍മെജോയുടെ ഡെലിവറി ബാഗ് പരിശോധിച്ചതും മമ്മി പിടിയിലായതും. മമ്മിയെ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന പോലീസിന്റെ ആരോപണം യുവാവ് നിഷേധിച്ചു. ചരിത്രാന്വേഷികള്‍ക്കും പുരാവസ്തുഗവേഷകര്‍ക്കും ഏറെ പ്രിയങ്കരമായ പ്രദേശമാണ് ഫോസിലുകളാല്‍ സമ്പന്നമായ പെറുവിന്റെ പലഭാഗങ്ങളും. മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങള്‍ സ്വാഭാവികമായോ മനഃപൂര്‍വമായോ സംരക്ഷിക്കുന്നതാണ് മമ്മികള്‍.
https://www.facebook.com/Malayalivartha























