Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങളിലും മാനസിക പീഡനങ്ങളിലുംപെട്ട് നിരവധി മലയാളികളാണ് ജീവനൊടുക്കുന്നത്. ഗൾഫ് മേഖലയിലെമ്പാടും ഇത്തരക്കാരുടെ കെണിയിൽ പെട്ടുപോകുന്ന മലയാളികൾ നിരവധിയാണ്.

03 MARCH 2023 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങളിലും മാനസിക പീഡനങ്ങളിലുംപെട്ട്  നിരവധി മലയാളികളാണ് ജീവനൊടുക്കുന്നത്.  ഗൾഫ് മേഖലയിലെമ്പാടും ഇത്തരക്കാരുടെ കെണിയിൽ പെട്ടുപോകുന്ന മലയാളികൾ നിരവധിയാണ്. കേരളത്തിലെപ്പോലെ തന്നെ മലയാളികളാണ് സ്വന്തം നാട്ടുകാരെ ഊരാക്കെണിയിലാക്കുന്നത് എന്നതാണ് ദുഖകരം.പലിശക്കെണിയിൽ പെട്ട്,  മാനസിക പീഡനത്താൽ  ജീവനൊടുക്കുന്ന മലയാളികളുടെ എണ്ണം കൂടിവരുകയാണ് .

 

 ഏറ്റവുമൊടുവിൽ ആത്മഹത്യ ചെയ്ത  മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് ഹൗസിൽ രാജീവൻ പച്ചാട്ടിന്റെ മരണത്തിനു കാരണക്കാരനായ ബഹ്റൈൻ മദീനത് ഹമദിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ ബ്ലേഡുകാരൻ  ,സംഭവം വാർത്തയായതിനെ തുടർന്ന് നാട്ടിലേക്കു മുങ്ങിയതായി സൂചന ലഭിച്ചു. ഈ സംഭവം കൂടിയായതോടെ ബഹ്റൈനിലെ പ്രവാസി സംഘടനകൾ ജാഗ്രതയിലാണ്.

ബഹ്റൈനിൽ പലിശവിരുദ്ധ സംഘടന രൂപംകൊമ്ടിട്ടുണ്ട്. കൊള്ളപ്പലിശക്കാർ സകല പരിധികളും ലംഘിക്കുകയാണെന്നു പലിശ വിരുദ്ധ സമിതി ഭാരവാഹികൾ പറയുന്നു. പ്രവാസികളെ ലക്ഷ്യമിട്ട്   കൊള്ളപ്പലിശക്ക് പണം കടം കൊടുക്കുന്ന സംഘങ്ങളും വ്യക്തികളും ബഹറൈനിൽ ഏറെക്കാലമായി സജീവമാണ്.ഈ  സംഘങ്ങൾക്കെതിരെ മുഴുവൻ സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കുകയും പ്രതികരിക്കുകയും ചെയ്യാനാണ് പലിശ വിരുദ്ധ സംഘടനയുടെ തീരുമാനം.

 

ഇത്തരം സംഘങ്ങളുടെയോ വ്യക്തികളുടെയോ ചൂഷണത്തിനിരയായി സാധാരണക്കാരായ പ്രവാസികളുടെ ജീവനും ജീവിതവും നഷ്ടപ്പെടുകയോ താറുമാറാവുകയോ ചെയ്യുന്ന സംഭവങ്ങൾ ബഹ്റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ വര്‍ധിച്ചുവരുന്നു. പലിശക്കാരന്റെ സമ്മർദ്ദം താങ്ങാനാകാതെ  ഏറ്റവും ഒടുവിലായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന രാജീവൻ പച്ചാട്ടിന്റെ ഭാര്യയും കുടുംബവും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

രാജീവൻ, പലിശക്കാരന് അവസാനമായി അയച്ച ശബ്ദസന്ദേശം  വളരെ വേദനാജനകവും മനഃസാക്ഷിയുള്ള ഏതൊരാളെയും ദുഖ്ത്തിലാക്കുന്നതുമാണ്. പ്രവാസികളിൽ ഏറെപ്പേരുടെയും  ആത്മഹത്യ സാമ്പത്തികവുമായി ബന്ധപെട്ടുള്ളതാണെന്നു സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കൊക്കെ അറിയാവുന്ന കാര്യമാണ്. ഉപജീവനാർഥം നാടും വീടും വിട്ടു മണലാരണ്യത്തിൽ എത്തപ്പെടുന്ന  പ്രവാസികളെ ചൂഷണം ചെയ്യുകയാണ്  കൊള്ള പലിശക്കാർ.  

പ്വാസിയാണെങ്കിൽ കാശു വാരുകയാണെന്ന കുടുംബം അടക്കമുള്ളവരുടെ തെറ്റിധാരണയിൽ നിന്നാണ് പലപ്രവാസികൾക്കും കൊള്ളപ്പലിശക്ക് പണം കടം എടുക്കേണ്ടി വരുൃന്നത്. അധികച്ചിലവും ആർഭാടവും മറ്റൊരു കാരണമാണ്. പ്രവാസികൾ തങ്ങളുടെ വരുമാനത്തിനൊത്ത് ജീവിതം ചിട്ടപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് പ്രവാസ സംഘടനാ പ്രവർത്തകർ പറയുന്നത്.

അനാവശ്യ ജീവിത ചെലവുകളും കുത്തഴിഞ്ഞ ജീവിത രീതികളുമാണ് പല  പ്രവാസികളെയും പലിശക്കെണിയിൽ വീഴ്ത്തുന്നതെന്ന് പലിശ വിരുദ്ധ സമിതി ഭാരവാഹികൾ അഭിപ്രായപ്പെടുന്നുണ്ട്.   പലിശക്കാരൻ  ആവശ്യപ്പെടുന്ന എല്ലാ രേഖകളും നൽകാൻ തയ്യാറാവുകയാണ് പണം വാങ്ങുന്നവർ ചെയ്യുന്നത്. ബ്ലാങ്ക് ചെക്കുകളിലും മുദ്രപ്പത്രങ്ങളിലും ഒപ്പിട്ടുകൊടുക്കുകയും  പാസ്‌പോർട്ടും മറ്റു രേഖകളും ഇവർക്ക് നൽകുകയും ചെയ്യുന്നു. ഇതു കൊണ്ടാണ് പലിശക്കാർക്ക് പ്രവാസികളെ എളുപ്പത്തിൽ  കള്ളക്കേസിൽ കുടുക്കാനും യാത്രാവിലക്ക് ഉണ്ടാക്കാനും സാധിക്കുന്നത്.

പലിശക്കാരന് അനുകൂലമായ ഏകപക്ഷീയമായ കരാറുകൾ ആണ് എപ്പോഴും അവർ ഉണ്ടാക്കുന്നത്. തിരിച്ചടവ് നടത്തിയ പണത്തിന്റെ രേഖകളോ രസീതോ ഇല്ലാത്തതും പലിശക്കാർക്ക് നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കാരണമാകുന്നു. ഏതു സാഹചര്യത്തിലും യാതൊരു കാരണവശാലും ബ്ലാങ്ക് ചെക്കുകൾ നൽകുകയോ മുദ്രപത്രങ്ങളിൽ ഒപ്പിട്ടു നൽകുകയോ പാസ്പോർട്ട് പോലുള്ള യാത്ര രേഖകൾ നൽകിയോ സ്വയം കുരുക്കിൽ അകപ്പെടാതിരിക്കണം എന്നാണ് എല്ലാ ഗൾഫ് രാജ്യങ്ങളിലെയും പ്രവാസി സംഘടനകൾ മലയാലികളോട് അഭ്യർത്ഥിക്കുന്നത്. ഒപ്പം  തിരിച്ചടവായി നൽകുന്ന പണം രേഖാമൂലം നൽകാനും പ്രത്യേകം ശ്രദ്ധിക്കണം.

വാങ്ങിയ പണത്തിന്റെ പതിന്മടങ്ങ് തിരിച്ചടച്ചാലും ഇവരുടെ കെണിയിൽ നിന്നു രക്ഷപ്പെടാൻ സാധിക്കുകയില്ല എന്നതാണ് പലസംഭവങ്ങളിലൂടെയും മനസ്സിലാവുന്നത്. പലർക്കും നാട്ടിൽ പോകാൻ കഴിയാതെ വർഷങ്ങൾ മണലാരണ്യത്തിൽ കഴിയേണ്ടി വരുന്നതും ഇത്തരം കേസുകളിൽ പെട്ട് കുടുങ്ങിപ്പോകുന്നതുകൊണ്ടാണ്. അറബ് രാജ്യങ്ങളിലെ കടുത്ത നിലമങഹങളിൽ നിന്ന് രക്ഷപെടാൻ പലർക്കും കവിയാറില്ല.

എന്നാൽ പ്രവാസ സംഗടനകളുടെയും കേന്ദ്ര -സംസാഥാന സർക്കാരുകളുടെയും, എംബസിയുടെയും കാര്യക്ഷമമായ പ്രവർത്തനങ്ങൾ മൂലം ചില സന്ദർഭങ്ങലിൽ രക്ഷപെടൽ സാധ്യമാകുന്നു.  ലഭിക്കുന്ന ശമ്പളം മുഴുവൻ ഈ പലിശക്കാർക്ക് നൽകികൊണ്ട് ജീവിതം അന്യനാട്ടിൽ പാഴാക്കിക്കളയുന്ന എത്രയെത്ര പേരാണ് ഗൾഫ് നാടുകളിലുള്ളത്.


ഇവരുടെ കെണിയിൽ പെടുന്ന പലരും ഏറെ വൈകിയാണ് സമിതിയേയും സാമൂഹിക പ്രവർത്തകരെയും സമീപിക്കുന്നത്. കെണിയിൽ പെടുന്നവരും ഇവരുടെ ഭീഷണിയും മർദ്ദനങ്ങളും നേരിടുന്നവരും പെട്ടെന്നു തന്നെ അധികാരികൾക്ക് രേഖാമൂലം പരാതി നൽകുകയാണ് വേണ്ടത്. ഇത്തരക്കാരുടെ പണമിടപാടുകൾ ഗൾഫ് രാജ്യങ്ങലിലെ   നിയമത്തിന് വിരുദ്ധമാണെന്നത് കാര്യങ്ങൾ എളുപ്പമാക്കും.  കുടുംബത്തിന്റെ
മെച്ചപ്പെട്ട ജീവിതത്തിനായോ,  ആഡംബരത്തിനായോ ഒരു പ്രവാസിയും ജീവിതം പാഴാക്കാതിരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends