ത്വക്ക് കാന്‍സറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കു വിധേയനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍...

യുഎസ് പ്രസിഡന്റ് ത്വക്ക് കാന്‍സറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കു വിധേയനായി . കഴിഞ്ഞ മാസം നടത്തിയ പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് 80കാരനായ ബൈഡനു ശസ്ത്രക്രിയ ചെയ്തത്.
ബൈഡന്റെ നെഞ്ചില്‍ നിന്ന് അര്‍ബുദ ബാധിതമായ ലീഷന്‍ നീക്കം ചെയ്തതായി വൈറ്റ് ഹൗസില്‍ അറിയിച്ചു. ഫെബ്രുവരി 16ന് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്.
അര്‍ബുദ ബാധിതമായ എല്ലാ കോശങ്ങളും നീക്കം ചെയ്തതതായും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചികിത്സ ആവശ്യമില്ലെന്നും ബൈഡന്റെ ഡോക്ടര്‍ കെവിന്‍ ഒ കോണര്‍ വെള്ളിയാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ അറിയിക്കുകയുണ്ടായി.
ബേസല്‍ സെല്‍ കാര്‍സിനോമ എന്ന ചര്‍മ അര്‍ബുദമാണ് ബൈഡനെ ബാധിച്ചത്. സാധാരണയായി ഇത് പടരുകയോ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് വീണ്ടും വരുകയോ ചെയ്യില്ലെന്നും ഡോക്ടറുടെ കുറിപ്പില്‍ പറയുന്നു. ബൈഡന്‍ ആരോഗ്യവാനാണെന്നും ഡ്യൂട്ടിക്ക് യോഗ്യനാണെന്ന് വൈറ്റ് ഹൗസും പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ചര്‍മ്മത്തിന്റെ മുകള്‍ ഭാഗത്തുണ്ടാകുന്ന നോണ്‍-മെലനോമ സ്‌കിന്‍ ക്യാന്‍സറാണ്.
"
https://www.facebook.com/Malayalivartha























