Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പുടിന് അടിപതറുന്നു..റഷ്യൻ കൂലിപ്പട്ടാളം വഞ്ചിക്കപ്പെട്ടു..പുട്ടിന്റെ സുഹൃത്തായ കോടീശ്വരൻ യെവ്ഗിനി പ്രിഗോഷിൻ രൂപം നൽകിയ വാഗ്‌നർ പാരാമിലിറ്ററി കമ്പനിക്ക് ബഹ്മുതിലെ പോരാട്ടത്തിന് ആവശ്യമായ ആയുധങ്ങളൊന്നും റഷ്യൻ സർക്കാർ സേന ലഭ്യമാക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്...സൈനിക ആസ്ഥാനവുമായി ബന്ധപ്പെടുന്നതിൽ‌നിന്നു ‘വാഗ്‌നർസേന’യെ വിലക്കിയിരിക്കുകയാണെന്നും അതു വഞ്ചനയാണെന്നും പ്രിഗോഷിൻ ആരോപിച്ചു... ബഹ്മുതിലേക്കു വേണ്ട ആയുധങ്ങൾ എത്തിച്ചുതരാമെന്ന് റഷ്യൻ സൈനികനേതൃത്വം ഫെബ്രുവരി 22ന് കരാർ ഒപ്പിട്ടിരുന്നു... എല്ലാ ആ

07 MARCH 2023 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കിഴക്കൻ നഗരമായ ബഹ്മുത് പിടിച്ചെടുക്കാൻ റഷ്യ ശ്രമം ശക്തമാക്കുന്നതിനിടെ, പിന്മാറില്ലെന്ന് യുക്രെയ്ൻ സേന വ്യക്തമാക്കി. ബഹ്മുതിൽ റഷ്യൻ‌ വിജയം മുന്നിൽക്കണ്ട് യുക്രെയ്ൻ പോരാളികൾ ചെറുത്തുനിൽപ് അവസാനിപ്പിച്ചേക്കുമെന്നായിരുന്നു മുൻ റിപ്പോ‍ർ‌ട്ടുകൾ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സുഹൃത്തായ കോടീശ്വരൻ യെവ്ഗിനി പ്രിഗോഷിൻ രൂപം നൽകിയ വാഗ്‌നർ പാരാമിലിറ്ററി കമ്പനിക്ക് ബഹ്മുതിലെ പോരാട്ടത്തിന് ആവശ്യമായ ആയുധങ്ങളൊന്നും റഷ്യൻ സർക്കാർ സേന ലഭ്യമാക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്. സൈനിക ആസ്ഥാനവുമായി ബന്ധപ്പെടുന്നതിൽ‌നിന്നു ‘വാഗ്‌നർസേന’യെ വിലക്കിയിരിക്കുകയാണെന്നും അതു വഞ്ചനയാണെന്നും പ്രിഗോഷിൻ ആരോപിച്ചു. ബഹ്മുതിലേക്കു വേണ്ട ആയുധങ്ങൾ എത്തിച്ചുതരാമെന്ന് റഷ്യൻ സൈനികനേതൃത്വം ഫെബ്രുവരി 22ന് കരാർ ഒപ്പിട്ടിരുന്നു. എല്ലാ ആയുധങ്ങളും ഇനിയും എത്തിയിട്ടില്ല. റഷ്യയിലെ ആയിരക്കണക്കിന് ജയിൽപുള്ളികളെ ഉൾപ്പെടെ റിക്രൂട്ട് ചെയ്തുളളതാണ് പ്രിഗോഷിന്റെ സ്വകാര്യ സൈന്യം.

 

ബഹ്മുത് കീഴടക്കാൻ ആറു മാസമായി പോരാടുന്ന ഈ പട്ടാളം വീണാൽ യുക്രെയ്ന് നേട്ടമാണ്. ആയുധക്ഷാമം റഷ്യയുടെ മുന്നേറ്റം തടഞ്ഞിട്ടുണ്ടെന്ന് യുക്രെയ്ൻ സൈനികനേതൃത്വം പറയുന്നു.ഈ നഗരം റഷ്യ പിടിച്ചെടുത്താലും അതു റഷ്യൻ യുദ്ധവിജയമായി കരുതാനാകില്ലെന്നാണ് യുഎസ് നിലപാട്. റഷ്യക്ക് വേണ്ടി യുദ്ധമുഖത്തിറങ്ങിയ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പും റഷ്യൻ അധികൃതരും തമ്മിൽ ഉരസലുകളെന്ന് റിപ്പോർട്ട്. ഇതേത്തുടർന്ന് യുക്രെയ്നിലെ ബാഖ്മുത്തിൽ പോരാട്ടത്തിലുള്ള വാഗ്നർ സംഘാംഗങ്ങൾ ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും ലഭിക്കാതെ പ്രതിസന്ധിയിലാണ്. റഷ്യ വാഗ്ദാനം ചെയ്ത ആയുധങ്ങൾ ഇനിയും ലഭിച്ചില്ലെന്ന് വാഗ്നർ മേധാവി പറയുന്നു.ബാഖ്മുത്ത് പിടിച്ചെടുക്കാനായി നീങ്ങിയ റഷ്യൻ സൈന്യത്തിന്‍റെ 155ാം ബ്രിഗേഡ് കനത്ത തിരിച്ചടിയേറ്റതിനെ തുടർന്ന് പ്രതിരോധത്തിലാണെന്ന് യുക്രെയ്ൻ സൈന്യം പറയുന്നു. യുദ്ധത്തിൽ റഷ്യൻ സൈന്യത്തെ സഹായിക്കാനാണ് വാഗ്നർ ഗ്രൂപ്പിനെ രംഗത്തിറക്കിയിരുന്നത്. അതേസമയം, സെപോറിഷ്യ മേഖലയിൽ യുക്രെയ്ൻ അസോവ് റെജിമെന്‍റ് തങ്ങൾ ആക്രമിച്ചതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. ഇതിന്‍റെ വിശദാംശങ്ങൾ നൽകിയിട്ടില്ല.റഷ്യ വാഗ്ദാനം ചെയ്ത കൂടുതൽ ആയുധങ്ങൾ ലഭിച്ചില്ലെങ്കിൽ ബാഖ്മുത്തിൽ യുദ്ധമുഖത്തുള്ള സൈന്യം വീഴുമെന്ന് വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ജീനി പ്രിഗോസിൻ പറഞ്ഞു. ആ‍യുധങ്ങൾ ലഭിക്കാനുള്ള കാരണം ഞങ്ങൾ പരിശോധിക്കുകയാണ്.

ഉദ്യോഗസ്ഥതലത്തിലുള്ള വൈകലാണോ അതോ വഞ്ചനയാണോ എന്നാണ് പരിശോധിക്കുന്നത് -വാഗ്നർ തലവൻ ടെലഗ്രാം ചാനലിലൂടെ വ്യക്തമാക്കി.പുടിന്‍റെ അടുത്ത സംഘമാണെങ്കിലും വാഗ്നർ തലവനും റഷ്യൻ ഉന്നത സൈനിക മേധാവികളും തമ്മിൽ കടുത്ത ഉരസലാണ് നിലനിൽക്കുന്നത്.പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവും മറ്റുള്ളവരും ആയുധങ്ങൾ തടഞ്ഞുകൊണ്ട് രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന് യെവ്ജീനി പ്രിഗോസിൻ പറഞ്ഞിരുന്നു.യുദ്ധം പരാജയപ്പെടുകയാണെങ്കിൽ തന്‍റെയാളുകളെ റഷ്യൻ സൈന്യം ബലിയാടാക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് ടെലഗ്രാം ചാനലിൽ പുറത്തുവിട്ട വിഡിയോയിൽ വാഗ്നർ തലവൻ ചോദിക്കുന്നു. ബാഖ്മുത്തിൽ നിന്ന് വാഗ്നർ സേന ഇപ്പോൾ പിന്മാറുകയാണെങ്കിൽ റഷ്യൻ മുന്നേറ്റമാകെ തകരും. അത് റഷ്യക്ക് അത്ര നല്ലതാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.റഷ്യൻ പ്രസിഡന്‍റിന്‍റെ സ്വകാര്യ സൈന്യമെന്നാണ് വാഗ്നർ സംഘത്തെ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ ഇവരുടെ സജീവ സാന്നിധ്യമുള്ളതായി നേരത്തെ മുതൽ ആരോപണമുണ്ട്. സിറിയയിൽ നിന്നും ലിബിയയിൽ നിന്നും നൂറുകണക്കിനു കൂലിപ്പടയാളികളെ ഇവർ യുക്രെയ്നിലെത്തിച്ചെന്നാണു വിവരം.

 

യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കിയെ വധിക്കാനായി ചുമതലപ്പെടുത്തി വാഗ്നര്‍ ഗ്രൂപ്പിലെ 400 ഓളം പോരാളികളെയാണ് റഷ്യ കിയവിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടുകൾ.2014ലാണ് വാഗ്നര്‍ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനിക സുരക്ഷാ കമ്പനി രൂപീകൃതമാവുന്നത്. 2017 ലെ ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 6000 പോരാളികള്‍ വാഗ്നര്‍ ഗ്രൂപ്പിലുണ്ട്. സ്വകാര്യ കമ്പനിയാണെങ്കിലും റഷ്യന്‍ സര്‍ക്കാരുമായി വാഗ്നര്‍ ഗ്രൂപ്പിന് അടുത്ത ബന്ധമാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (2 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (2 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (3 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends