Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കരുണയാണു സുവിശേഷത്തിന്റെ അന്തസത്തയെന്ന് മാര്‍പാപ്പ

09 DECEMBER 2015 08:32 PM IST
മലയാളി വാര്‍ത്ത.

കരുണയാണു സുവിശേഷത്തിന്റെ അന്തസത്തയെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. ഇന്നലെ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവത്തിരുനാളില്‍ കരുണയുടെ ജൂബിലി വര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ചു സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാവരും ദൈവത്തില്‍നിന്ന് കരുണ സ്വീകരിക്കുകയും ചുറ്റുമുള്ളവര്‍ക്കു കരുണ നല്‍കുകയും വേണം. കരുണയില്ലാത്ത വ്യക്തിയെ ക്രിസ്ത്യാനി എന്നു വിളിക്കാന്‍ സാധിക്കില്ല. ദൈവകൃപയുടെ ദാനമാണ് അസാധാരണ ജൂബിലിവര്‍ഷം.

ദൈവം തന്നെയായ കരുണയുടെ വിശുദ്ധ വാതിലാണു തുറക്കപ്പെടുന്നത്. ദൈവത്തിന്റെ സ്‌നേഹത്തിന്റെ വലിപ്പമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ക്ഷമിക്കുന്നതാണ് ദൈവ സ്‌നേഹം. മാര്‍പാപ്പ പറഞ്ഞു. ഡിസംബര്‍ എട്ട് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സമാപിച്ചതിന്റെ 50ാം വാര്‍ഷികമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഭയും സമകാലീന മനുഷ്യരും തമ്മിലുള്ള കണ്ടുമുട്ടലിന് ആക്കം കൂട്ടി. പരിശുദ്ധാത്മാവ് സഭയെ മിഷനറിയാത്ര നടത്താനായി നിര്‍ബന്ധിക്കുന്നു. ഓരോ വ്യക്തിയുടെയും അടുക്കല്‍ സുവിശേഷത്തിന്റെ സന്തോഷം,ക്ഷമയുടെ സന്തോഷം, കരുണ എന്നിവ എത്തിക്കാനായി സഭ വിളിക്കപ്പെട്ടിരിക്കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എടുത്തുകാണിച്ച നല്ല സമരിയാക്കാരന്റെ കരുണ സഭയും ഓരോ വ്യക്തിയും സ്വാംശീകരിക്കണമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.30 ന് വിശുദ്ധ കുര്‍ബാന ആരംഭിച്ചു. അതിനു മുമ്പ് ഒമ്പതിന് ജപമാലയുണ്ടായിരുന്നു. മെത്രാന്‍മാരും, വൈദികരും ഒരു ലക്ഷത്തോളം തീര്‍ഥാടകരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11ന് സെന്റ് പീറ്റേഴ് ചത്വരത്തില്‍ തയാറാക്കിയ താത്കാലിക അള്‍ത്താരയില്‍ നിന്നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മോണ്ടളത്തില്‍ വിശുദ്ധ വര്‍ഷത്തില്‍ മാത്രം തുറക്കുന്ന വിശുദ്ധ വാതിലിന്റെ മുന്നില്‍ മാര്‍പാപ്പയെത്തി. അവിടെ കാത്തുനിന്ന എമരിറ്റസ് പാപ്പാ ബനഡിക്ട് പതിനാറാമനെ അദ്ദേഹം ആലിംഗനം ചെയ്തു സ്വീകരിച്ചു. തുടര്‍ന്നു മൂന്നു പടികള്‍ കയറി വിശുദ്ധ വാതില്‍ തള്ളിത്തുറന്നു.

തുറന്ന വിശുദ്ധ വാതില്‍ക്കല്‍ അദ്ദേഹം ദീര്‍ഘനേരം മൗനമായി പ്രാര്‍ഥിച്ചു. തുടര്‍ന്നു ബനഡിക്ട് പതിനാറാമന്‍ വിശുദ്ധ വാതില്‍ കടന്നു. പിന്നീട് സഹകാര്‍മികരായ കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും ശുശ്രൂഷികളും സമര്‍പ്പിതരുടെയും അല്മായരുടെയും പ്രതിനിധികളും വിശുദ്ധ വാതിലിലൂടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രവേശിച്ചു. പത്രോസിന്റെ കബറിടത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന അള്‍ത്താരയിലെ ക്രൂശിതരൂപത്തിന്റെ മുമ്പില്‍ മാര്‍പാപ്പ പ്രാര്‍ഥിച്ചു. പിന്നീട് സമാപനപ്രാര്‍ഥന ചൊല്ലി ആശീര്‍വാദം നല്‍കി. ഉച്ചയ്ക്ക് 12ന് ത്രികാല പ്രാര്‍ഥനയ്ക്കായി എത്തിയ മാര്‍പാപ്പ വത്തിക്കാന്‍ കൊട്ടാരത്തിന്റെ ജനാലയ്ക്കരികിലെത്തി വചനസന്ദേശം നല്‍കി.

പാപരഹിതയായി ജനിക്കാനും ജീവിക്കാനും മറിയത്തിന് ലഭിച്ച ആനുകൂല്യം അനന്യമാണ്. ദൈവത്തിന്റെ നിത്യകരുണയില്‍ ഈശോ മിശിഹായുടെ കുരിശുമരണത്താല്‍ ആദ്യം രക്ഷിക്കപ്പെട്ടതു മറിയമാണ്. സഹനങ്ങളില്‍ മറിയം സഹോദരിയാണെങ്കിലും തിന്മയില്‍ നമ്മുടെ സഹോദരിയല്ല. ദൈവത്തിന്റെ കരുണ സാധ്യമാക്കിയ നവസൃഷ്ടിയുടെ പ്രഭാതദീപ്തിയും നവമാനവവംശത്തിന്റെ അമ്മയുമാണവള്‍. മറിയത്തെപ്പോലെ ദൈവത്തെ സമ്ബൂര്‍ണമായി സ്വീകരിക്കാനും കരുണയുടെ ശില്പികളാകുവാനും സാധിക്കണം. ദൈവത്തിന്റെ കരുണപോലെ മാധുര്യമുള്ള മറ്റൊന്നുമില്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരം നാലിനു ഫ്രാന്‍സീസ് മാര്‍പാപ്പ റോമിലെ സ്പാനീഷ് ചത്വരത്തില്‍ സ്ഥാപിച്ചിരിക്കുന്ന അമലോത്ഭവമറിയത്തിന്റെ തിരുസ്വരൂപത്തിങ്കല്‍ എത്തി റോസാ പൂക്കള്‍ സമര്‍പ്പിച്ചു. തുടര്‍ന്നു മറിയത്തിന്റെ നാമത്തിലുള്ള മരിയ മജോരെ ബസിലിക്കയില്‍ എത്തി റോമന്‍ ജനതയുടെ രക്ഷക എന്നു വിളിക്കപ്പെടുന്ന മറിയത്തിന്റെ ഐക്കണിനു മുമ്ബില്‍ പ്രാര്‍ഥിച്ചു. ഇന്നലെ ഫ്രാന്‍സിലെ ലൂര്‍ദ് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലും കരുണയുടെ വിശുദ്ധ വാതില്‍ തുറന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (1 hour ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (1 hour ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (1 hour ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (1 hour ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (2 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (2 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (2 hours ago)

Malayali Vartha Recommends