Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

മാതൃകയായി ജർമനി...! ഇനി ആണവായുധം ഉപയോഗിക്കില്ല... അവസാന മൂന്ന് ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടി

18 APRIL 2023 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

'ആണവയുഗം' അവസാനിപ്പിച്ച് ജർമനി. അവസാന മൂന്ന് ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടിപല പാശ്ചാത്യ രാജ്യങ്ങളും ആണവോർജത്തിൽ നിക്ഷേപം വർധിപ്പിക്കുമ്പോഴാണ് ആണവയുഗം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ജർമനി മുന്നോട്ടു പോയത്

ജർമ്മനി രാജ്യത്തെ അവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാനുള്ള നടപടികൾ തുടങ്ങി. എംസ്ലാൻഡ്, നെക്കർവേസ്തിം 2, ഇസാർ 2 നിലയങ്ങളാണു പൂട്ടുന്നത്. പരിസ്ഥിതിവാദികൾ ബർലിനുൾപ്പെടെ പ്രധാനനഗരങ്ങളിൽ ആഘോഷറാലികൾ നടത്തി. അതേസമയം, തീരുമാനം രാജ്യത്തിനു സാമ്പത്തികമായും വ്യാവസായികമായും തിരിച്ചടിയാകുമെന്നു വാദിക്കുന്നവരും ജർമ്മനിയിലുണ്ട്.

”ഇത് ഒരു യുഗത്തിന്റെ അവസാനമാണ്”, എന്നാണ് മൂന്ന് റിയാക്ടറുകൾ വൈദ്യുതി ഗ്രിഡിൽ നിന്ന് വിച്ഛേദിച്ചതായി സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് സർക്കാർ അറിയിച്ചത്. ”ആണവ ശക്തിയുടെ അപകട സാധ്യതകൾ നമുക്ക് നിയന്ത്രിക്കാനാവില്ല”, എന്ന് ജർമൻ പരിസ്ഥിതി മന്ത്രി സ്റ്റെഫി ലെംകെ പ്രതികരിച്ചു.

1930-കളിൽ നടത്തിയ പ്രധാന ശാസ്ത്ര മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഫ്രാൻസ് എന്നിവ രണ്ടാം ലോകമഹായുദ്ധസമയത്ത് മാൻഹട്ടൻ പ്രോജക്റ്റ് എന്ന പേരിൽ ആണവ വിഘടനം ഉപയോഗിച്ച് അണുബോംബ് ഉണ്ടാക്കി .. 1945 ഓഗസ്റ്റിൽ, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനങ്ങൾ ആ യുദ്ധത്തിന്റെ അവസാനത്തിൽ ജപ്പാനെതിരെ അമേരിക്ക നടത്തിയിരുന്നു.

സോവിയറ്റ് യൂണിയൻതാമസിയാതെ സ്വന്തം അണുബോംബ് പ്രോജക്റ്റ് ഉപയോഗിച്ച് വികസനം ആരംഭിച്ചു , അധികം താമസിയാതെ, ഇരു രാജ്യങ്ങളും ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന കൂടുതൽ ശക്തമായ ഫ്യൂഷൻ ആയുധങ്ങൾ വികസിപ്പിക്കുകയായിരുന്നു . 1950-കളിൽ ബ്രിട്ടനും ഫ്രാൻസും സ്വന്തം സംവിധാനങ്ങൾ നിർമ്മിച്ചു, അതിനുശേഷം ദശാബ്ദങ്ങളിൽ ആണവ ശേഷിയുള്ള രാജ്യങ്ങളുടെ എണ്ണം ക്രമേണ വർദ്ധിച്ചു.

പല പാശ്ചാത്യ രാജ്യങ്ങളും ആണവോർജത്തിൽ നിക്ഷേപം വർധിപ്പിക്കുമ്പോഴാണ് ആണവയുഗം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ജർമനി മുന്നോട്ടു പോയത്. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നതാണ് ഇന്ത്യയുടെ നയം .1998ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ ൊഖ്‌റാനില്‍ വച്ച് ഇന്ത്യ ആദ്യമായി ആണവായുധം പരീക്ഷിച്ചത്

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ജർമനി. 2002 മുതൽ രാജ്യം ആണവ നിലയങ്ങളോട് പൂർണമായും വിട പറയാനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു. ‌ജപ്പാനിലെ ഫുകുഷിമ ആണവ ദുരന്തത്തെത്തുടർന്ന് 2011ൽ മുൻ ചാൻസലർ ആംഗല മെർക്കൽ ഘട്ടം ഘട്ടമായുള്ള നീക്കങ്ങളാണ് ഇതിനായി സ്വീകരിച്ചു പോന്നത്.

ശക്തമായ ആണവ വിരുദ്ധ പ്രസ്ഥാനങ്ങളുള്ള രാജ്യം കൂടിയാണ് ജർമനി. ശീതയുദ്ധ സംഘട്ടനങ്ങളും യുക്രെയ്നിലെ ചെർണോബിൽ പോലുള്ള ആണവ ദുരന്തങ്ങളും വിതച്ച ഭീതിയും രാജ്യത്തെ ജനങ്ങൾക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ ആണവ റിയാക്ടറുകൾ പൂർണമായും അടച്ചു പൂട്ടാനുള്ള സർക്കാർ തീരുമാനത്തിന് വലിയ ജനപിന്തുണ ഉണ്ടായിരുന്നു.

അവസാനത്തെ മൂന്ന് ആണവ നിലയങ്ങൾ അടച്ചുപൂട്ടാനുള്ള പ്രഖ്യാപനത്തെ തുടർന്ന്, ജർമനിയിലെ ആണവ വിരുദ്ധ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഗ്രീൻ പാർട്ടി ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ ഒരു ആഘോഷ വിരുന്ന് സംഘടിപ്പിച്ചു. ”ഈ അപകടകരവും ചെലവേറിയതുമായ സാങ്കേതികവിദ്യ ഞങ്ങൾ അവസാനിപ്പിക്കുകയാണ്”, ഗ്രീൻ എംപി ജുർഗൻ ട്രിറ്റിൻ പറഞ്ഞു.

2022 അവസാനത്തോടെ ആണവനിലയങ്ങൾ പൂർണമായും അടച്ചു പൂട്ടാനാണ് ജർമനി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും റഷ്യൻ വാതക വിതരണം കുറഞ്ഞതോടെ ഇതു വൈകുകയായിരുന്നു. റിയാക്‌ടർ പ്രവർത്തനരഹിതമാക്കുന്നത് വളരെ നിർണായകമായ തീരുമാനം ആയിരിക്കുമെന്ന് ഐസർ 2 പ്രവർത്തിപ്പിച്ചിരുന്ന പ്ര്യൂസെൻ ഇലക്‌ട്രയുടെ സിഇഒ ഗൈഡോ നോട്ട് പറഞ്ഞിരുന്നു.

ഇപ്പോൾ അടച്ചുപൂട്ടിയ മൂന്ന് ആണവ നിലയങ്ങളും കഴിഞ്ഞ വർഷം ജർമനി ഉപയോഗിച്ച ആകെ ആണവ ഊർജത്തിന്റെ ആറു ശതമാനം മാത്രമാണ് സംഭാവന ചെയ്തിരുന്നത്. 1997-ൽ എല്ലാ ആണവ നിലയങ്ങളിൽ നിന്നുമായി 30.8 ശതമാനം ഊർജമാണ് ജർമനിക്ക് ലഭിച്ചിരുന്നത്. പ്രവർത്തനരഹിതമാക്കിയ ആണവ റിയാക്ടറുകൾ ഉടൻ പൊളിക്കാൻ തുടങ്ങുമെന്ന് ജർമൻ സാമ്പത്തിക മന്ത്രി റോബർട്ട് ഹാബെക്ക് അറിയിച്ചു.

നിലവിൽ രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റാനാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. പൂർണമായും പരിസ്ഥിതിസൗഹൃദ ഊർജ സ്രോതസുകളെ ആശ്രയിക്കാനാണ് ഇനി ജർമനിയുടെ ലക്ഷ്യം. 2030 ഓടെ ഊർജത്തിന്റെ 80 ശതമാനവും പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (16 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (26 minutes ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (5 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (5 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (5 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (5 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (9 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (9 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (9 hours ago)

Malayali Vartha Recommends