വിമാനത്തിലെ ശുചിമുറിയിൽവെച്ച് ദേഹാസ്വാസ്ഥ്യം, പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു

വിമാനത്തിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് പൈലറ്റ് മരിച്ചതിനെ തുടർന്നു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ക്യാപ്റ്റൻ ഇവാൻ ആൻഡൗറാണ് (56) മരിച്ചത്. യുഎസിലെ മയാമിയിൽനിന്നു ചിലെയിലേക്ക് പറന്ന വിമാനത്തിലാണു സംഭവം. 271 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രിയോടെ, വിമാനം ടേക്ക് ഓഫ് ചെയ്ത് മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ശുചിമുറിയില്‍ വച്ച് ഇവാന് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ക്രൂ അംഗങ്ങളും യാത്രക്കാരായ ഡോക്ടര്‍മാരും ചേര്‍ന്ന് അദ്ദേഹത്തിനു അടിയന്തര ചികിത്സ നല്‍കി. തുടർന്ന് ദേഹാസ്വാസ്ഥ്യം നേരിട്ട പൈലറ്റിനെ രക്ഷിക്കാനായി മുപ്പതിനായിരം അടിയില്‍ നിന്ന് പത്ത് മിനിറ്റില്‍ പാനമ സിറ്റിയിലെ രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. ഉടൻ തന്നെ ആരോഗ്യവിദഗ്ധർ ഓടിയെത്തുകയായിരുന്നു.
മെഡിക്കൽ സംഘം ഇവാനെ പരിശോധിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. 25 വർഷത്തോളം അനുഭവ സമ്പത്തുള്ള പൈലറ്റായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച വൈകിട്ടാണു വിമാനം യാത്ര തുടര്‍ന്നത്. ഇവാന്റെ ആത്മാർഥതയെയും കഴിവിനെയും പ്രഫഷണലിസത്തെയും പുകഴ്ത്തി സുഹൃത്തുക്കളും സഹപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചു.
https://www.facebook.com/Malayalivartha





















