Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

പ്രിഗോഷിൻ ജീവിച്ചിരിക്കുന്നു? ഇത് പുട്ടിന്റെ പുതിയ തന്ത്രമോ...!! പ്രിഗോഷിന്റെ സംസ്‌കാരച്ചടങ്ങള്‍ക്ക് പിന്നാലെ താന്‍ ജീവനോടെയുണ്ടെന്ന് പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ പ്രചരിക്കുന്നു....!!

06 SEPTEMBER 2023 06:08 PM IST
മലയാളി വാര്‍ത്ത

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയിട്ട് 550 ദിവസം പിന്നിട്ടു. റോയിട്ടേഴ്സിന്റെ കണക്കുപ്രകാരം 62,295 പേരാണ് ഇതുവരെ മരണപ്പെട്ടത്. 61,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 15,000 ആളുകളെ കാണാതാവുകയും ചെയ്തു. ഏകദേശം 1.7 കോടി ആളുകളാണ് അഭയാര്‍ഥികളാവുകയോ പലായനം ചെയ്യുകയോ ചെയ്തത്. 1,40,000 കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. യുദ്ധം തീരുമെന്ന ഒരു പ്രതീക്ഷയുമില്ല. ഇതിനിടെയാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിക്കാനെത്തുമെന്ന വിവരം പുറത്തുവരുന്നത്.

യുദ്ധം ഇനിയങ്ങോട്ട് മുന്നോട്ട് കൊണ്ടുപോവാനായി റഷ്യയ്ക്ക് കൂടുതല്‍ വെടിക്കോപ്പുകളും പീരങ്കികളും ആവശ്യമുണ്ട്. ഇത് ആവശ്യത്തിലേറെയുള്ള നോര്‍ത്ത് കൊറിയ ഇവ റഷ്യയ്ക്ക് കൈമാറാനുള്ള കരാര്‍ സന്ദര്‍ശനത്തിലൂടെ ഒപ്പുവെക്കുമെന്നത് ലോകാരാജ്യങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്. വാഗ്നറുടെ മരണത്തെ സംബന്ധിച്ച അമ്പരപ്പുകൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും ഇപ്പോഴും അവസാനമില്ല, അറുപതു ദിവസത്തിനുള്ളിൽ റഷ്യയിൽ അരങ്ങേറിയ സംഭവങ്ങൾ ലോകത്തെ തുടർച്ചയായി ആശയക്കുഴപ്പത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.

ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. രഹസ്യമായി നടത്തിയ സംസ്കാര ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പോലും പങ്കെടുത്തില്ല. പ്രിഗോഷിന്റെ മരണത്തിനിടയാക്കിയ വിമാന അപകടം സ്വാഭാവികമോ അതോ കൊലപാതകമോ? കൊലപ്പെടുത്തിയെങ്കിൽ ആര്? റഷ്യയോ അതോ യുക്രെയ്നോ? സൈനിക നേതൃത്വത്തിനെതിരെ കലാപനീക്കം നടത്തിയതിനു പകരമായി, ചതിക്കു മാപ്പില്ലെന്ന തന്റെ നയം പുട്ടിൻ വാഗ്നർ തലവന്റെ കാര്യത്തിൽ നടപ്പിലാക്കിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ സംശയിക്കുന്നത്.

അതേസമയം 2019 ൽ സുഡാനിൽ വച്ചു നടന്ന ഒരു വിമാനാപകടത്തിൽ വാഗ്നർ സംഘത്തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നു. എന്നാൽ 3 ദിവസത്തിനു േശഷം അദ്ദേഹം വീണ്ടും റഷ്യയിൽ പ്രത്യക്ഷപ്പെട്ടു. സമാനമായ സംഭവമാണോ ഇത്തവണയും നടന്നത്? റഷ്യയ്ക്കു നേരെയുള്ള തിരിച്ചടിയുടെ (കൗണ്ടർ ഒഫൻസീവ്) പരാജയം മറയ്ക്കാൻ യുക്രെയ്ൻ നടത്തിയ രഹസ്യ ഓപറേഷനാണ് പ്രിഗോഷിന്റെയും സംഘത്തിന്റെയും ജീവനെടുത്തതെന്നും സംശയിക്കുന്നവരേറെ. എന്താണു യാഥാർഥ്യം? പ്രിഗോഷിനെ കൊലപ്പെടുത്താൻ യുഎസ് ഉൾപ്പെടെയുള്ള വിദേശ ശക്തികൾ ഇടപ്പെട്ടോ? വാഗ്നർ‌ സംഘത്തിന്റെ തലപ്പത്തുള്ള സുപ്രധാന പോരാളികളുടെ മരണത്തോടെ സൈനികർക്ക് ഇനി എന്തുസംഭവിക്കും? യുക്രെയ്ന്‍ യുദ്ധത്തെ അതു ബാധിക്കുമോ? വിശദമായി പരിശോധിക്കാം

വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്‌നര്‍ കൂലിപ്പട്ടാളത്തലവന്‍ യെവ്ഗെനി പ്രിഗോഷിന്റെ സംസ്‌കാരച്ചടങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ താന്‍ ജീവനോടെയുണ്ടെന്ന് പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ പ്രചരിക്കുന്നു. ചൊവ്വാഴ്ച പ്രിഗോഷിന്റെ മൃതദേഹം ജന്മാനാടായ സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സംസ്‌കരിച്ചത്. യുക്രൈന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവായ ആന്റണ്‍ ജിറാഷെങ്കോയാണ് എക്സില്‍ പ്രിഗോഷിന്റെ വീഡിയോ പങ്കുവെച്ചത്. അപകടത്തിൽപ്പെട്ട വിമാനത്തിനു പിന്നാലെത്തന്നെ വാഗ്നർ സംഘത്തിന്റെ മറ്റൊരു വിമാനം കൂടി പറക്കുന്നുണ്ടായിരുന്നുവെന്നും അതു സുരക്ഷിതമായി നിലത്തിറങ്ങിയെന്നും അതിലാണ് പ്രിജോഷിൻ ഉണ്ടായിരുന്നതെന്നും പറയപ്പെടുന്നു.

ഓഗസ്റ്റ് 24ന് സ്വാതന്ത്ര്യദിനം ആഘോഷിച്ച യുക്രെയ്നിന് ജനങ്ങളോട് പറയാൻ തക്ക ഒരു നേട്ടവും യുദ്ധഭൂമിയിൽ സൃഷ്ടിക്കാനായിട്ടില്ല. അതിനാൽ മാധ്യമശ്രദ്ധ തിരിച്ചുവിടാൻ, പ്രിഗോഷിന്റെ മരണം യുക്രെയ്ൻ കൂടി അറിഞ്ഞുകൊണ്ടു നടപ്പിലാക്കിയതാണെന്ന വാദവും ഉയർന്നിരുന്നു. പ്രിഗോഷിന്റെ മരണം ഒരു ദേശീയ നേട്ടം പോലെയാണ് യുക്രെയ്നിയൻ മാധ്യമങ്ങളും ജനങ്ങളും സ്വീകരിച്ചതെന്നത് ഈ വാദത്തിന് ബലമേകുന്നുമുണ്ട്. എന്നാൽ അപകടത്തിനു പിന്നാലെ തന്നെ സംഭവത്തിൽ തങ്ങൾക്കു പങ്കില്ലെന്നു പ്രഖ്യാപിച്ചു യുക്രെയ്ൻ കൈകഴുകി

വാഗ്നർ സംഘത്തെ ഇനി ആരുനയിക്കുമെന്നതിനെ ചൊല്ലി ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.. വാഗ്നർ സംഘം നിലനിന്നിരുന്നില്ലെന്നാണു റഷ്യയുടെ നിലപാട്. അതിനാൽതന്നെ പുതിയ നേതാക്കളെ കുറിച്ച് ഔദ്യോഗികമായ തുറന്നൊരു പ്രഖ്യാപനം റഷ്യയിൽ നിന്നുണ്ടാകാനിടയില്ല. എങ്കിലും വാഗ്നർ സംഘത്തിലെ സെക്കൻഡ് ഇൻ കമാൻഡന്റും ഹീറോ ഓഫ് റഷ്യ എന്ന ബഹുമതിയോടെ അറിയപ്പെടുന്നതുമായ ആന്റൺ യെലിസാറോവ് ആയിരിക്കും വാഗ്നറിന്റെ സൈനിക മുഖമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. യെലിസാറോവ് വാഗ്നർ സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തതായി വാഗ്നർ സംഘവുമായി ബന്ധമുള്ള ഒട്ടേറെ ടെലിഗ്രാം ചാനലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2023ൽ യുക്രെയ്നിലെ ഡോൺബാസ് മേഖലയിലെ ഖനിനഗരമായ സോളെദാർ പിടിച്ചെടുക്കാനുള്ള വാഗ്നർ പോരാട്ടത്തിനു നേതൃത്വം നൽകിയത് യെലിസാറോവ് ആയിരുന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ സോളെദാർ പിടിച്ചെടുത്ത് റഷ്യയ്ക്കു നിർണായകമായ വിജയം നൽകിയതോടെയാണ് ഹീറോ ഓഫ് റഷ്യ എന്ന ബഹുമതി ലഭിച്ചത്. നിലവിൽ വാഗ്നർ സൈനികരുടെ പരിശീലനവും യുദ്ധതന്ത്രങ്ങളുമൊരുക്കുന്നതിന്റെ ചുമതലയാണ് യെലിസാറോവിന്. ബെലാറൂസിലുള്ള സൈനികരെ പരിശീലിപ്പിക്കുന്നതും യെലിസാറോവിന്റെ നേതൃത്വത്തിലാണ്. ലോട്ടസ് എന്ന കോൾസൈനിലാണ് യെലിസാറോവ് വാഗ്നർ സംഘത്തിൽ അറിയപ്പെടുന്നത്.

കഴിഞ്ഞ വർഷം യുക്രെയ്നിന്റെ പ്രത്യാക്രമണത്തിൽ തോറ്റുപോയ റഷ്യയ്ക്ക് സോളെദാർ പിടിച്ചെടുത്തു നൽകി തന്റെ ടെലിഗ്രാം പോസ്റ്റിലൂടെ പ്രഖ്യാപിച്ചാണ് പ്രിഗോഷിൻ വാഗ്നർ സംഘവുമായുള്ള തന്റെ ബന്ധം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തി..പിന്നീട് യുദ്ധഭൂമിയിൽ പ്രിഗോഷിന്റെയും വാഗ്നറിന്റെയും തേരോട്ടമായിരുന്നു..ഇപ്പോൾ പ്രിജോഷിൻ ഉണ്ടോ ഇല്ലയോ എന്നത് തീരുമാനമാകാത്ത പ്രശ്നമാണെങ്കിലും പുതിയ നായകന്റെ കീഴിൽ വാഗ്നർ സംഘം റഷ്യയുടെ താൽപര്യങ്ങൾക്കനുസരിച്ച് ഇനിയും യുദ്ധഭൂമിയിൽ ചോരപ്പുഴകളൊഴുക്കുക തന്നെ ചെയ്യും. യുക്രൈനിലെ യുദ്ധത്തിന് പരി സമാപ്തി ആകുന്നത് വരെ .

ഇപ്പോൾ റഷ്യയെ പറ്റിക്കാന്‍ ഡമ്മി ആയുധങ്ങളുണ്ടാക്കുന്ന തിരക്കിലാണ് യുക്രൈനിലെ ആയുധ ഫാക്ടറികള്‍. യുക്രൈനിന്റെ യുദ്ധോപകരണങ്ങളേയും സൈനികരേയും ലക്ഷ്യമിട്ട് റഷ്യ നിയോഗിക്കുന്ന ഡ്രോണുകളില്‍നിന്നും പീരങ്കികളില്‍നിന്നും രക്ഷ നേടാനായാണ് ഡമ്മി ആയുധങ്ങള്‍ പല സ്ഥലത്തും ഇറക്കുന്നത്. ഇത്തരം ഡമ്മികള്‍ റഷ്യയുടെ ശ്രദ്ധയില്‍ പെടുന്നതോടെ യഥാര്‍ഥ ഡ്രോണുകള്‍ ഉപയോഗിച്ച് ഡമ്മികളെ റഷ്യ ആക്രമിക്കുമെന്നും ഇതുവഴി അവരുടെ ആയുധശക്തിയില്‍ നഷ്ടമുണ്ടാക്കാമെന്നുമാണ് യുക്രൈന്‍ കരുതുന്നത്.  യുദ്ധം വര്‍ഷങ്ങള്‍ നീളുമെന്നാണ് നാറ്റോ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്. സമാധാനത്തിന്റെ സാധ്യതകള്‍ മങ്ങുന്നുവെന്നാണ് യു.എന്‍. അടക്കമുള്ളവർ വിലയിരുത്തുന്നതും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (50 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends