Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഇന്ത്യയും കാനഡയും നേര്‍ക്കുനേര്‍ പോരിന് വരുമ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യം ഇതാണ് . കേവലം ഒരു ഭീകരനുവേണ്ടി ഇന്ത്യയോട് കാനഡ ഇടയുന്നത് എന്തിന്? ഇതിനു പിന്നിൽ ട്രൂഡോയുടെ ആ ഗൂഢ ലക്‌ഷ്യം എന്താണ് ? കാനഡ സ്വന്തം പൗരൻ എന്ന് വിശേഷിപ്പിക്കുന്ന ഹർദീപ് സിങ് നിജ്ജാർ ആരാണ്

20 SEPTEMBER 2023 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി


ജി20 ഉച്ചകോടിയിൽ കൈകൊടുത്ത് പിരിഞ്ഞ രണ്ട് രാജ്യങ്ങൾ ആണ് ഇന്ത്യയും കാനഡയും ..എന്നാലിപ്പോൾ ഇപ്പോൾ പരസ്‌പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ഉന്നത നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയും സംഘർഷാവസ്ഥയിൽ ആണ്നി ഇരു രാജ്യങ്ങളും . ഇതിന് കാരണമായതാകട്ടെ ഒരു ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകം ആണെന്നതാണ് ഏറ്റവും ആശങ്ക ഉയർത്തുന്നത് .

കനേഡിയൻ പൗരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് കാനഡയിലെ സുരക്ഷാ സേനകൾ അന്വേഷിച്ചുവരികയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെ തുടർന്നാണ് ഇന്ത്യൻ നയതന്ത്ര ബന്ധം കൂടുതൽ വഷളായത്. ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. കാനഡയുടെ ആരോപണങ്ങളെ തള്ളി അസംബന്ധവും പ്രകോപനപരവും എന്നാണ് ഇന്ത്യ പറഞ്ഞത്‌.മാത്രമല്ല ഇത് ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണിയായി തുടരുന്ന ഖലിസ്ഥാൻ ഭീകരരിൽനിന്നും തീവ്രവാദികളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്

ജൂൺ 18നാണ് ഖലിസ്ഥാൻ വാദി നേതാവും കാനഡയിലെ സറേയിലുള്ള ഗുരു നാനാക് സിഖ് ഗുരുദ്വാര സാഹിബിന്റെ അധ്യക്ഷനുമായ നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. വിഘടന സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെ.ടി.എഫി) തലവനായിരുന്നു നിജ്ജാർ. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിനു വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചതായി ട്രൂഡോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ കാനഡയിലെ തലവനെ അവർ പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്, ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങൾ തള്ളി മന്ത്രാലയം പ്രസ്താവനയിറക്കിയത്. മാത്രമല്ല, ഖലിസ്ഥാൻ ഭീകരവാദികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചു.

നിയമവാഴ്ചയോടു പ്രതിബദ്ധത പുലർത്തുന്ന ജനാധിപത്യ വ്യവസ്ഥയാണ് നമ്മുടേത്. എന്നാൽ കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു കാനഡയിൽ ഇടം ലഭിക്കുന്നത് പുത്തരിയല്ല..കാനഡയിലെ ഏകദേശം 8,00,000 സിഖുകാർ അടങ്ങുന്ന “വോട്ട് ബാങ്കുകളെ” പ്രീതിപ്പെടുത്താണ് വേണ്ടിയാണ് ട്രൂഡോ ഇന്ത്യയ്ക്ക്എതിരേ പഴിചാരുന്നത്

ഇന്ത്യ കാനഡ ബന്ധം വഷളാകുന്നത് കഴിഞ്ഞ ജൂൺ മാസത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ പ്രകീർത്തിച്ചുകൊണ്ട് കാനഡയിലെ ബ്രാംപ്ടണിൽ പ്രദർശിപ്പിച്ച ഒരു നിശ്ചലദൃശ്യം വന്നതോടെയാണ് 1984-ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെതിരായ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി കനേഡിയൻ സിഖ് വിഘടനവാദികളുടെ അഥവാ “ഖാലിസ്ഥാനി” സംഘങ്ങളുടെ വാർഷിക ഘോഷയാത്രയുടെ ഭാഗമായിരുന്നു ഈ നിശ്ചലദൃശ്യം. ഇതോടൊപ്പം കൊലപാതകത്തെ “പ്രതികാര” നടപടിയായി വിശേഷിപ്പിച്ച ഒരു ചിത്രവുമുണ്ടായിരുന്നു. ഇന്ദിര ഗാന്ധിയെ സുരക്ഷാ ചുമതലയുളള ബോഡിഗാര്‍ഡുകള്‍ കൊല്ലപ്പെടുത്തിയ സംഭവം സിഖ് ധീരതയുടെ പര്യായമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഈ വിഷയത്തിൽ കാനഡ സർക്കാർ ദീർഘകാലമായി പുലർത്തുന്ന നിഷ്‌ക്രിയത്വം അടിയന്തര ശ്രദ്ധ അർഹിക്കുന്നുണ്ട്. കാനഡയിലെ രാഷ്ട്രീയ നേതാക്കൾ ഇതിനോടെല്ലാം പരസ്യമായി സഹതാപം പ്രകടിപ്പിക്കുന്നതും ആശങ്കാജനകമാണ്.

കാനഡ ഇത്രയധികം സപ്പോർട്ട് ചെയ്യുന്ന ഹർദീപ് സിങ് നിജ്ജാർ ആരാണെന്നു അറിയാം .. നിരോധിത സംഘടനായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെ ടി എഫ്) മേധാവിയാണ് ഹർദീപ് സിംഗ് നിജ്ജാർ.. ഇക്കഴിഞ്ഞ ജൂൺ 18നാണ് ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബിലെ ജലന്ധറിൽ ഭാർ സിംഗ് പുര ഗ്രാമത്തിൽ ജനിച്ച നിജ്ജാർ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് 1997ലാണ് കാനഡയിലെത്തുന്നത്. അഭയാർത്ഥിയാണെന്ന അപേക്ഷ നിരസിച്ചതിനെത്തുടർന്ന് കുടിയേറ്റത്തിനായി സ്‌പോൺസർ ചെയ്ത ഒരു കനേഡിയൻ വനിതയെ വിവാഹം ചെയ്തെങ്കിലും അതും നിരസിക്കപ്പെട്ടു. ഇയാൾക്ക് രണ്ട് ആൺമക്കളുണ്ട്.. 2020 മുതൽ സറേ ഗുരുദ്വാരയുടെ അധ്യക്ഷനാണ്.

സംഘർഷം തുടങ്ങിയപ്പോൾ നിജ്ജാറിനെ കനേഡിയൻ പൗരൻ എന്നാണ് പാ‌ർലമെന്റിൽ ട്രൂഡോ വിശേഷിപ്പിച്ചത്. കാനഡയിലേയ്ക്ക് കുടിയേറിയതിന് പിന്നാലെതന്നെ നിജ്ജാർ ഖാലിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. കെ ടി എഫിന് പുറമേ വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ് എഫ് ജെ)യിലും നിജ്ജാർ പ്രവർത്തിച്ചിരുന്നു. കെ ടി എഫിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയുമാണ് നിജ്ജാർ പ്രധാനമായും ചെയ്തിരുന്നത്.

2018ൽ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കനേഡിയൻ പ്രധാനമന്ത്രിയ്ക്ക് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. 2020ലാണ് നിജ്ജാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ നിജ്ജാറിനെ കൈമാറണമെന്ന് 2022ൽ പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. 2023 ഫെബ്രുവരിയിൽ ആഭ്യന്തര മന്ത്രാലയം യു.എ.പി.എയുടെ അടിസ്ഥാനത്തിൽ കെ.ടി.എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു.

മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയന്ത് സിങ്ങിനെ കൊലപ്പെടുത്തിയതിന് ഇപ്പോൾ ജയിലിൽ കഴിയുന്ന ജഗ്തർ സിങ് താരയെ കാണുവാൻ നിജ്ജാർ 2013-14 കാലയളവിൽ പാകിസ്ഥാനിൽ പോയെന്നും ആരോപണം ഉണ്ടായിരുന്നു. 1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ദാൽ ഖൽസ നേതാവ് ഗജീന്തർ സിങ്ങിന്റെ സുഹൃത്തുമാണ് നിജ്ജാർ.

നിജ്ജാറിന്റെ തലക്ക് എൻ.ഐ.എ പത്ത് ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. 2021ൽ ജലന്തറിലെ ഹിന്ദു പൂജാരിയെ ആക്രമിച്ച കേസിൽ നിജ്ജാറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപയും എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു.

അന്വേഷണത്തിൽ നിജ്ജാർ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും അധിക്ഷേപകരമായ കണ്ടെന്റുകൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ടെന്നും കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.

 

 


നിജ്ജാർ പ്രതിയായ ഇന്ത്യയിലെ കേസുകൾ ഇവയാണ്
2007ൽ പഞ്ചാബ് ലുധിയാനയിൽ ആറുപേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടന കേസ്.
2009ൽ രാഷ്‌ട്രീയ സിഖ് സംഘട്ട് അദ്ധ്യക്ഷൻ രുൽദ സിംഹ് കൊല്ലപ്പെട്ട കേസ്
2010ലെ പട്യാല സ്‌ഫോടനക്കേസ്
2015ൽ ഹിന്ദുനേതാക്കളെ ലക്ഷ്യംവയ്ക്കുന്നു എന്നാരോപിച്ചുള്ള കേസ്
മൻദീപ് ധലിവാളിന്റെ പരിശീലനത്തിലും പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് 2016ലെ കേസ്
2015ലും 2016ലും നിജ്ജാറിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ( എൽ ഒ സി), റെഡ് കോർണർ നോട്ടീസ് (ആർ സി എൻ) എന്നിവ ഇന്ത്യ പുറപ്പെടുവിച്ചിരുന്നു.
പഞ്ചാബിലെ ആർ എസ് എസ് നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിജ്ജാറിന്റെ പങ്ക് അന്വേഷിക്കുന്നതായി 2018ൽ എൻ ഐ എ വ്യക്തമാക്കിയിരുന്നു.
2022ൽ പഞ്ചാബ് ജലന്ധറിൽ ഒരു ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗുഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിൽ നിജ്ജാറിനെ പിടികൂടുന്നവർക്ക് പത്ത് ലക്ഷം രൂപയുടെ പാരിതോഷികം എൻ ഐ എ പ്രഖ്യാപിച്ചിരുന്നു.
കാനഡ, യുകെ, യു എസ് എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും നിജ്ജാർ പ്രതിയാണ്.
കാർഷിക ബില്ലുകൾക്കെതിരെ ദൽഹിയിൽ കർഷകർ സമരം ചെയ്തതുമായി ബന്ധപ്പെട്ട് 2020 ഡിസംബറിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കുറ്റപത്രത്തിലും നിജ്ജാർ ഉൾപ്പെട്ടിട്ടുണ്ട്. കർഷകരെക്കൊണ്ട് ഇന്ത്യൻ സർക്കാരിനെതിരെ കലാപം നയിക്കാൻ ഗുരുപത്വന്ദ് സിങ്, പരംജിത് സിങ് എന്നിവരോടൊപ്പം ഗൂഢാലോചന നടത്തി എന്നതായിരുന്നു ആരോപണം.

ഇപ്പോൾ ഈ ഭീകരനെ ചൊല്ലിയുള്ള തർക്കത്തിൽ കാനഡയും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധത്തിൽ പോലും വിള്ളല്‍ വീണിരിക്കുകയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (31 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (39 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (42 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends