Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഇന്ത്യ -കാനഡ യഥാർത്ഥ പ്രശ്നം ഇതാണ് ..സിക്ക് തീവ്ര വാദം ട്രൂഡോയ്ക്ക് കെണിയാകും

23 SEPTEMBER 2023 07:39 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി


ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധങ്ങൾ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ സമയമാണ് ഇപ്പോൾ. ഇതിനുകാരണമായതാകട്ടെ ഖാലിസ്ഥാൻ തീവൃവാദികളോട് കാനഡ കാണിക്കുന്ന മൃദു സമീപനവുമാണ് . ആഴ്‌ചകൾക്ക് മുമ്പ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള തെളിവുകൾ കാനഡ ഇന്ത്യയുമായി പങ്കുവെച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ജൂൺ 18 ന് ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാനി തീവ്രവാദിയായ നിജ്ജാറിനെ തന്റെ രാജ്യത്തിന്റെ മണ്ണിൽ വച്ച് കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ട്രൂഡോയുടെ സ്ഫോടനാത്മക ആരോപണത്തെത്തുടർന്നാണ് ഈ ആഴ്ച ആദ്യം ഇന്ത്യയും കാനഡയും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് . 2020ൽ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നതാണ്

സായുധ പോരാട്ടത്തിലൂടെ സിഖ് ജനങ്ങൾക്ക് ഒരു സ്വതന്ത്ര രാജ്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഒരു സിഖ് ദേശീയ പ്രസ്ഥാനമാണ് ഖാലിസ്ഥാൻ പ്രസ്ഥാനം .ഇത്യയിൽ തീവ്രവാദ സംഘടനാ എന്ന് പറഞ്ഞ് നിരോധിച്ചതാണ് ഖാലിസ്ഥാനും അനുബന്ധ സംഘടനകളും . പഞ്ചാബ്, ഹരിയാന ,ഹിമാചൽപ്രദേശ് എന്നിവയുടെ ഭാഗങ്ങൾ കോർത്തിണക്കി സിക്ക് കാർക്ക് വേണ്ടി ഖാലിസ്ഥാൻ എന്ന സ്വതന്ത്ര രാജ്യം ഉണ്ടാക്കണം എന്നതാണ് സിക്കുകാരുടെ ആവശ്യം

ഇന്ത്യയിൽ ഏകദേശം 20 ദശലക്ഷത്തോളം സിഖ്കാർ ഉള്ളതിൽ 16 ദശലക്ഷം സിഖുകാരും പഞ്ചാബിൽ നിന്നുള്ളവരാണ്..ഖാലിസ്ഥാന്റെ കാതൽ 1800-കളുടെ അവസാനത്തിൽ സിഖുകാരെയും ഹിന്ദുക്കളെയും വേർതിരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ബ്രിട്ടീഷ് കൊളോണിയൽ നയങ്ങളിൽ നിന്നാണ്. ബ്രിട്ടീഷ് രാജിനെതിരെ കലാപം നടത്തിയ ഹിന്ദു ഭരണാധികാരികൾക്കെതിരെ കൂടുതൽ സിഖുകാരെ ബ്രിട്ടീഷ് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തു..1857 ലെ കലാപത്തിൽ ബ്രിട്ടീഷുകാരുമായി സഹകരിച്ചതിന് സിഖുകാരെ കുറ്റപ്പെടുത്തി ..ഇന്ത്യക്കാർക്ക് സിക്കുകാരോടുള്ള ത്ര്പ്തി പിന്നീട്, 1947-ൽ, ഇന്ത്യൻ സ്വാതന്ത്ര്യാനന്തര ഘട്ടത്തിൽ, പഞ്ചാബ് സംസ്ഥാനവും ഇന്ത്യൻ സർക്കാരും തമ്മിലുള്ള പിരിമുറുക്കത്തിനും കാരണമായി


ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ മുന്നോടിയായത് പഞ്ചാബി സുബ പ്രസ്ഥാനം ആണ് . സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സംസ്ഥാനമായ കിഴക്കൻ പഞ്ചാബിൽ സ്വയംഭരണാധികാരമുള്ള പഞ്ചാബി സുബ അല്ലെങ്കിൽ പഞ്ചാബി സംസാരിക്കുന്ന സംസ്ഥാനം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബി സംസാരിക്കുന്ന ആളുകൾ ഇതിൽ കൂടുതൽ പേരും സിഖുകാർ ആയിരുന്നു ..ഇവർ ആരംഭിച്ച ഒരു നീണ്ട രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു ഖാലിസ്ഥാൻ പ്രസ്ഥാനം. നീണ്ട 19 വര്ഷം ഇതിന്റെ പേരിൽ പ്രക്ഷോഭങ്ങൾ നടന്നു .1966 ൽ ഇന്ദിരാഗാന്ധി അന്നത്തെ പഞ്ചാബിനെ വിഭജിച്ചു . അങ്ങനെ ഇന്നത്തെ പഞ്ചാബും ഹരിയാനയും ചണ്ഡീഖാൻഡ് എന്ന കേന്ദ്ര ഭരണ പ്രദേശവും ഉണ്ടായി . ഈ വിഭജനം പല സിഖുകാർക്കിടയിലും നീരസത്തിന് കാരണമായി, ഇന്ത്യയ പാക്ക് വിഭജനത്തിനുശേഷം പഞ്ചാബിന് ഇതിനകം തന്നെ അതിന്റെ പ്രദേശം പാകിസ്ഥാന് നഷ്ടപ്പെട്ടിരുന്നു, ഇപ്പോൾ അത് വീണ്ടും വിഭജിക്കപ്പെട്ടു. ഹിന്ദു ജനസംഖ്യ ഹരിയാനയിലേക്കും ഹിമാചൽ പ്രദേശിലേക്കും മാറി.
വീണ്ടും പക്ഷെ പ്രത്യേക സിക്ക് രാജ്യത്തിനായുള്ള മുറവിളി തുടർന്ന് പോന്നു ..ജർനൈൽ സിംഗ് ഭിന്ദ്രൻവാലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവായി വന്നു .

പഞ്ചാബിൽ ഇന്ത്യൻ നിയമ വാഴ്ച നോക്കുകുത്തിയായി മാറി . സുവർണ ക്ഷേത്രം തീവ്രവാദികളുടെ ഒളിത്താവളമായി മാറി .. പഞ്ചാബിന്റെ മണ്ണിൽ തീവ്രവാദത്തിന്റെ വിത്തുകൾ വിതച്ച് വളവും വെള്ളവും നൽകി വളർത്തുന്ന കുപ്രസിദ്ധ ഭീകരവാദി ഭിന്ദ്രൻവാലയെ പിടികൂടുക എന്ന ലക്ഷ്യത്തോടെ ഇന്ദിരാഗാന്ധി ഓപ്പറേഷൻ ബ്ലൂ സ്റ്റാറെന്ന സൈനിക നടപടിയിലൂടെ രണ്ട് ദിവസത്തെ, കനത്ത പോരാട്ടത്തിനു ശേഷം സൈന്യം ക്ഷേത്ര സമുച്ചയത്തിൽ ആധിപത്യം സ്ഥാപിച്ചു. ഒടുവിൽ ഭിന്ദ്രൻ വാലയുടേയും, ഓൾ ഇന്ത്യാ സിഖ് സ്റ്റുഡന്റ് ഫെഡറേഷൻ പ്രസിഡന്റ് അമറിക്ക് സിംഗ് എന്നിവരുടെയും മൃതശരീരം വെട്ടിയുണ്ട തുളഞ്ഞു കയറിയ നിലയിൽ സുവർണക്ഷേത്ര സമുച്ചയത്തിൽ നിന്ന് കണ്ടെടുത്തു. 250 തീവ്രവാദികൾ കീഴടങ്ങി. വിദേശ മുദ്രയിലുള്ള ആയുധങ്ങൾ വൻ തോതിൽ പിടിച്ചെടുത്തു. ലക്ഷക്കണക്കിന് വിലയുള്ള സ്വർണ്ണവും കോടിക്കണക്കിന് കറൻസിയും പിടിച്ചെടുത്തു. സർക്കാർ പുറത്ത് വിട്ട ധവളപത്രമനുസരിച്ച് 493 തീവ്രവാദികളും 4 ഓഫീസറുമുൾപ്പടെ 83 സൈനികർ കൊല്ലപ്പെട്ടു. 249 പേർക്ക് പരിക്കേറ്റു...ഇത് പക്ഷെ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തനു കാരണമായി

ഇതിനു ശേഷവും സിക്ക് തീവ്രവാദികൾ ഹിന്ദുക്കളുൾപ്പടെയുള്ളവരെ കൊന്നൊടുക്കിയിട്ടുണ്ട് . എല്ലാ സിക്കുകാരും തീവ്രവാദികൾ ആണെന്നല്ല പക്ഷെ ഈ തീവ്രവാദ സംഘടനാ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട് . കാരണം ഇന്ത്യയുടെ ഐക്യം തകർക്കാൻ വേണ്ടിയാണ് ഖാലിസ്ഥാൻ ശ്രമിക്കുന്നത് . ഇന്ത്യയിൽ വേരോടാനും ശക്തി പ്രാപിക്കാനും ഖാലിസ്ഥാൻ അനുകൂലികൾക്ക് കഴിയില്ല . ഇന്ത്യയ കഴിഞ്ഞാൽ സിക്കുകാർ കൂടുതൽ ഉള്ള രാജ്യം കാനഡയിലാണ് .2021-ലെ കനേഡിയൻ സെൻസസ് പ്രകാരം, കാനഡയിലെ ജനസംഖ്യയുടെ 2.1 ശതമാനം വരുന്ന സിഖുകാരാണ് രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മതവിഭാഗം. സിഖ് നിയമനിർമ്മാതാക്കളും ഉദ്യോഗസ്ഥരും കാനഡ സർക്കാരിന്റെ എല്ലാ തലങ്ങളിലും സേവനമനുഷ്ഠിക്കുന്നുണ്ട് .ഖാലിസ്ഥാന്റ് പല നേതാക്കളും കാനഡ പൗരത്വം എടുത്തവരാണ് .. അവിടെ നിന്നാണ് അവർ ഇന്ത്യയിലേക്കുള്ള ആക്രമണ പദ്ധതികൾ ഏകോപിപ്പിക്കുന്നത്

ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യ കാനഡയെ അറിയിച്ചു എങ്കിലും കണ്ണട അത് മുഖവിലയ്ക്ക് എടുക്കുകയോ സിഖ് ഖാലിസ്ഥാൻ പൗരന്മാരെ നിയന്ത്രിക്കുകയോ ചെയ്തില്ല . ഇന്ത്യ കാനഡ ബന്ധം വഷളാകുന്നത് കഴിഞ്ഞ ജൂൺ മാസത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ പ്രകീർത്തിച്ചുകൊണ്ട് കാനഡയിലെ ബ്രാംപ്ടണിൽ പ്രദർശിപ്പിച്ച ഒരു നിശ്ചലദൃശ്യം വന്നതോടെയാണ് 1984-ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെതിരായ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി കനേഡിയൻ സിഖ് വിഘടനവാദികളുടെ അഥവാ “ഖാലിസ്ഥാനി” സംഘങ്ങളുടെ വാർഷിക ഘോഷയാത്രയുടെ ഭാഗമായിരുന്നു ഈ നിശ്ചലദൃശ്യം. ഇതോടൊപ്പം കൊലപാതകത്തെ “പ്രതികാര” നടപടിയായി വിശേഷിപ്പിച്ച ഒരു ചിത്രവുമുണ്ടായിരുന്നു. ഇന്ദിര ഗാന്ധിയെ സുരക്ഷാ ചുമതലയുളള ബോഡിഗാര്‍ഡുകള്‍ കൊല്ലപ്പെടുത്തിയ സംഭവം സിഖ് ധീരതയുടെ പര്യായമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ജൂൺ 18നാണ് ഖലിസ്ഥാൻ വാദി നേതാവും കാനഡയിലെ സറേയിലുള്ള ഗുരു നാനാക് സിഖ് ഗുരുദ്വാര സാഹിബിന്റെ അധ്യക്ഷനുമായ നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. വിഘടന സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെ.ടി.എഫി) തലവനായിരുന്നു നിജ്ജാർ. നിരോധിത സംഘടനായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെ ടി എഫ്) മേധാവിയാണ് ഹർദീപ് സിംഗ് നിജ്ജാർ.. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

സംഘർഷം തുടങ്ങിയപ്പോൾ നിജ്ജാറിനെ കനേഡിയൻ പൗരൻ എന്നാണ് പാ‌ർലമെന്റിൽ ട്രൂഡോ വിശേഷിപ്പിച്ചത്. കാനഡയിലേയ്ക്ക് കുടിയേറിയതിന് പിന്നാലെതന്നെ നിജ്ജാർ ഖാലിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. കെ ടി എഫിന് പുറമേ വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ് എഫ് ജെ)യിലും നിജ്ജാർ പ്രവർത്തിച്ചിരുന്നു. കെ ടി എഫിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയുമാണ് നിജ്ജാർ പ്രധാനമായും ചെയ്തിരുന്നത്.

2018ൽ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കനേഡിയൻ പ്രധാനമന്ത്രിയ്ക്ക് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. 2020ലാണ് നിജ്ജാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ നിജ്ജാറിനെ കൈമാറണമെന്ന് 2022ൽ പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. 2023 ഫെബ്രുവരിയിൽ ആഭ്യന്തര മന്ത്രാലയം യു.എ.പി.എയുടെ അടിസ്ഥാനത്തിൽ കെ.ടി.എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു.

മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയന്ത് സിങ്ങിനെ കൊലപ്പെടുത്തിയതിന് ഇപ്പോൾ ജയിലിൽ കഴിയുന്ന ജഗ്തർ സിങ് താരയെ കാണുവാൻ നിജ്ജാർ 2013-14 കാലയളവിൽ പാകിസ്ഥാനിൽ പോയെന്നും ആരോപണം ഉണ്ടായിരുന്നു. 1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ദാൽ ഖൽസ നേതാവ് ഗജീന്തർ സിങ്ങിന്റെ സുഹൃത്തുമാണ് നിജ്ജാർ.

അതുകൊണ്ടുതന്നെ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിനു വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചതായി ട്രൂഡോ കഴിഞ്ഞ ദിവസം ആരോപിച്ചു.. പക്ഷെ ഇത് ഇന്ത്യ നിഷേധിച്ചു .തെളിവ് എവിടെ എന്നാണു ഇന്ത്യ ചോദിക്കുന്നത്.. ഇന്ത്യയ്‌ക്കെതിരെ ആദ്യമായാണ് ഒരു രാജ്യം കൊലപാതക ആരോപണം ഉന്നയിക്കുന്നത് .. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. കാനഡയുടെ ആരോപണങ്ങളെ തള്ളി അസംബന്ധവും പ്രകോപനപരവും എന്നാണ് ഇന്ത്യ പറഞ്ഞത്‌.മാത്രമല്ല ഇത് ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണിയായി തുടരുന്ന ഖലിസ്ഥാൻ ഭീകരരിൽനിന്നും തീവ്രവാദികളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നും ഇന്ത്യ ആരോപിച്ചു .കൂടാതെ കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേയ്ക്ക് വരാനുള്ള വിസയും ഇന്ത്യ നിർത്തിവെച്ചു ..

നിയമവാഴ്ചയോടു പ്രതിബദ്ധത പുലർത്തുന്ന ജനാധിപത്യ വ്യവസ്ഥയാണ് നമ്മുടേത്. എന്നാൽ കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു കാനഡയിൽ ഇടം ലഭിക്കുന്നത് പുത്തരിയല്ല..കാനഡയിലെ ഏകദേശം 8,00,000 സിഖുകാർ അടങ്ങുന്ന “വോട്ട് ബാങ്കുകളെ” പ്രീതിപ്പെടുത്താണ് വേണ്ടിയാണ് ട്രൂഡോ ഇന്ത്യയ്ക്ക്എതിരേ പഴിചാരുന്നത്

ഇങ്ങനെയൊക്കെ ആണെങ്കിലും 2022ല്‍ കാനഡയുടെ ഏറ്റവും വലിയ ഒമ്പതാമത് വ്യാപാര പങ്കാളിയാണ് ഇന്ത്യ. 600ഓളം കനേഡിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ സാന്നിധ്യമുണ്ട്. 1000ത്തോളം കമ്പനികളില്‍ ഇന്ത്യന്‍ വിപണിയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യക്കെതിരെയുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന്മേല്‍ യുഎസും ഓസ്‌ട്രേലിയയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും യുഎസ് പ്രതികരിച്ചു.എന്നാൽ ഇന്ത്യയോട് പിണങ്ങാൻ us തയ്യാറാവില്ല .. തങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയുടെ വക്താവ് പ്രതികരിച്ചു. ട്രൂഡോയുടേത് ഗുരുതര ആരോപണമാണെന്നു ബ്രിട്ടന്‍ വ്യക്തമാക്കി. ഏതായാലുംഇന്ത്യ കാനഡ നയതന്ത്രബന്ധം കൂടുതൽ വഷളാകാതെ ഇരിക്കാൻ പ്രശ്‌നം നീണ്ടുപോകാതെ നിര്‍ത്താന്‍ കാനഡ ശ്രമിച്ചേക്കും എന്ന് തന്നെയാണ് പ്രതീക്ഷ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (31 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (39 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (42 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends