കാനഡയിലെ ഖലിസ്ഥാനി ഭീകരന്റെ വധത്തിനു പിന്നില്‍ ഇന്ത്യന്‍ പങ്കാളിത്തമുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ''െഫെവ് ഐസ് പാര്‍ട്‌ണേഴ്‌സി''നു ലഭ്യമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാകാമെന്ന് അമേരിക്കന്‍ അംബാസഡര്‍....
കാനഡയിലെ ഖലിസ്ഥാനി ഭീകരന്റെ വധത്തിനു പിന്നില്‍ ഇന്ത്യന്‍ പങ്കാളിത്തമുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ''െഫെവ് ഐസ് പാര്‍ട്‌ണേഴ്‌സി''നു ലഭ്യമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാകാമെന്ന് അമേരിക്കന്‍ അംബാസഡര്‍. യു.എസ്, യു.കെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന രഹസ്യാന്വേഷണ സഖ്യമായ െഫെവ് ഐസിന് ഇതുസംബന്ധിച്ച തെളിവു ലഭിച്ചിട്ടുണ്ടെന്നും സ്ഥിരീകരണം.
കനേഡിയന്‍ പൗരത്വമുള്ള ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കു പങ്കുണ്ടെന്നു കഴിഞ്ഞ 18 നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചത്. അഞ്ചു സഖ്യരാഷ്ട്രങ്ങള്‍ പരസ്പരം െകെമാറിയ വിവരങ്ങളാകാം ഇത്തരമൊരു ഗുരുതര ആരോപണം ഉന്നയിക്കാന്‍ ട്രൂഡോയെ പ്രേരിപ്പിച്ചതെന്ന് കാനഡയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് കോഹന്‍ വ്യക്തമാക്കി. കാനഡയിലെ സി.ടി.വി. ന്യൂസ് ചാനലാണു കോഹനെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്്.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ജൂണ്‍ 18 നാണ് നിജ്ജര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സര്‍ക്കാരിനു വധത്തില്‍ പങ്കുണ്ടെന്നു മൂന്നുമാസത്തിനുശേഷം കനേഡിയന്‍ പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചതോടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീണു. അബദ്ധജഡിലവും പ്രത്യേക ലക്ഷ്യങ്ങളോടെയുള്ള ആക്ഷേപമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. നിജ്ജറിന്റെ വധം ഇന്ത്യന്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണെന്ന ആരോപണം നിരാകരിക്കുകയും ചെയ്തു. പരസ്പരം നയതന്ത്രപ്രതിനിധികളെ പുറത്താക്കിയത് ബന്ധം കൂടുതല്‍ വഷളായതിനു തെളിവായി.
ഇതിനിടയിലാണ് ട്രൂഡോയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന തരത്തില്‍ യു.എസ്. ഉന്നതോദ്യോഗസ്ഥന്റെ പ്രതികരണം പുറത്തുവരുന്നത്. സി.ടി.വിയിലെ ''ക്വസ്റ്റിയന്‍ പീരിയഡ് വിത്ത് വാസി കപെലോസ്'' എന്ന പരിപാടിയുടെ ഭാഗമായി ഡേവിഡ് കോഹനുമായി നടത്തിയ അഭിമുഖമാണ് റിപ്പോര്‍ട്ടിന് ആധാരം. മുമ്പുണ്ടാകാത്തവിധം ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം ഉലയുംവിധത്തിലേക്കു നയിച്ച സംഭവവികാസങ്ങള്‍ക്കു പ്രേരകമായ രഹസ്യവിവരങ്ങളുടെ മൂലകേന്ദ്രം സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെന്ന നിലയിലാണ് കോഹനുമായുള്ള അഭിമുഖമെന്നു ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
െഫെവ് ഐസ് പങ്കാളികളെന്ന നിലയില്‍ കാനഡയുമായി രഹസ്യവിവരം പങ്കിടുന്നുണ്ടെന്ന് ഒരു യു.എസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരസ്യമായി സമ്മതിക്കുന്നതും ഇതാദ്യമായാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രൂഡോയുടെ ആരോപണത്തിന് ആധാരമായ രഹസ്യവിവരം കാനഡ സ്വന്തം നിലയില്‍ കണ്ടെത്തിയതല്ലെന്നും രഹസ്യം പങ്കിടല്‍ സഖ്യത്തിലെ അജ്ഞാത അംഗമാണെന്നുമുള്ള കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനും (സി.ബി.സി) അസോസിയേറ്റഡ് പ്രസും (എ.പി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സി.ടി.വി. പറയുന്നു.
https://www.facebook.com/Malayalivartha