Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഖലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെക്കുറിച്ചുള്ള കാനഡയുടെ അന്വേഷണം മുന്നോട്ടുപോകണമെന്നും ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും യു.എസ്

27 SEPTEMBER 2023 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഖലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെക്കുറിച്ചുള്ള കാനഡയുടെ അന്വേഷണം മുന്നോട്ടുപോകണമെന്നും ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും യു.എസ്. പറഞ്ഞു. അന്വേഷണത്തില്‍ സഹകരിക്കാന്‍ പരസ്യമായും രഹസ്യമായും ഇന്ത്യാസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചെന്നും യു.എസ്. വിദേശകാര്യവക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണം. അസംബന്ധമെന്നുപറഞ്ഞ് ഇന്ത്യയിത് തള്ളിക്കളഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇത് ഇന്ത്യയ്ക്കെതിരെ നടക്കുന്ന അനേകം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണോ ഈ ആരോപണവുമെന്നും സംശയിക്കുന്നു. നിജ്ജറിനെതിരെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരുദ്വാരയ്ക്ക് സമീപം നടന്നതായി പറയപ്പെടുന്ന ഗുണ്ടാ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തു വിട്ടു.

ഗുരുദ്വാരയിലെ സെക്യൂരിറ്റി ക്യാമറയില്‍ പകര്‍ന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. രണ്ടു വാഹനങ്ങളും ആറ് പുരുഷന്മാരും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു ലഭ്യമായ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചും സാക്ഷിമൊഴികള്‍ അടിസ്ഥാനമാക്കിയും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെയാണ് ട്രൂഡോയുടെ ആരോപണം സംശയത്തിന്റെ നിഴലില്‍ ആകുന്നതു.

2022 ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറി എന്ന പ്രദേശത്തെ ഒരു ഗുരുദ്വാരയ്ക്ക് അടുത്തുവെച്ചാണ് നിജ്ജറിനെതിരെ ആക്രമണമുണ്ടായത്. മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ ആസൂത്രിതമായ കൊലപാതകമായിരുന്നു ഇതെന്നും വെടിവെച്ചവര്‍ എല്ലാം സിഖുകാരായിരുന്നു എന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.പഞ്ചാബിലും കാനഡയിലും നടന്ന പല ഗ്യാങ് അക്രമത്തിന്റെ അതേ ശൈലിയിലുള്ള ആക്രമണമായിരുന്നു നിജ്ജറിനെതിരെയും നടന്നത്. ദൃശ്യങ്ങള്‍ വിവരിച്ചുള്ള റിപ്പോര്‍ട്ട് ഇങ്ങനെ:

ഗുരുദ്വാരയുടെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ചാര നിറത്തിലുള്ള ട്രക്കില്‍ നിജ്ജാര്‍ പുറത്തേക്കു പോകുകയായിരുന്നു. ഈ സമയത്ത് തന്നെയാണ് ഒരു വെളുത്ത കാര്‍ അവിടേയ്ക്ക് എത്തുന്നത്. നിജ്ജാറിന്റെ ട്രക്കിനു സമാന്തരമായാണു കാര്‍ മുന്നോട്ടു നീങ്ങിയത്. ട്രക്കിന്റെ വേഗത കൂട്ടുന്നതിനൊപ്പം തന്നെ കാറും കുതിച്ചു. കാര്‍ സഞ്ചരിച്ച അതേ പാതയിലേക്കു ട്രക്കിനു കയറേണ്ടി വന്ന നിമിഷം, കാര്‍ വേഗത കൂട്ടി നിജ്ജാറിന്റെ വാഹനത്തിനു തടസ്സമായി നിര്‍ത്തി. തുടര്‍ന്ന് കാറില്‍നിന്ന് രണ്ടു പേര്‍ ചാടിയിറങ്ങുകയും ട്രക്കിന്റെ ഡ്രൈവര്‍ സീറ്റിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയുതിര്‍ത്തശേഷം തോക്കുധാരികള്‍ പുറത്തേക്ക് ഓടി'- വിഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയുതിര്‍ത്തവര്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. ആ കാറില്‍ മറ്റ് മൂന്ന് പേരുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ഗുരുദ്വാര കമ്മിറ്റി അംഗം മാല്‍കിത് സിങ്ങ് പറയുന്നു.കൊലപാതകിയെ കണ്ടില്ലെങ്കിലും സിഖുകാരുടെ ഛായയാണെന്ന് മാല്‍കിത് സിങ്ങ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകികള്‍ ഓടി രക്ഷപ്പെട്ട വഴിയില്‍ ഉള്ള എല്ലാ കടകളിലെയും വീടുകളിലെയും വ്യക്തികളെ വാഷിംഗ് ടണ്‍ പോസ്റ്റ് ജേണലിസ്റ്റുകള്‍ ഇന്റര്‍ വ്യൂ ചെയ്തിരുന്നു. ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിന്റെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയിലെ പൊലീസുദ്യോഗസ്ഥര്‍ ഈ പ്രദേശത്തുള്ള ആരെയും ചോദ്യം ചെയ്തില്ല. വാഷിംഗ് ടണ്‍ പോസ്റ്റ് പറയുന്നു

മറ്റൊരു ദൃക്‌സാക്ഷികളിലൊരാളായ ഭുപീന്ദര്‍ജിത്ത് സിങ്ങിന്റെ പ്രതികരണവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നിജ്ജാറിന്റെ ട്രക്കിനു സമീപത്തേക്ക് ഓടിയെത്തിയ ആദ്യത്തെയാളും ഭുപീന്ദറായിരുന്നു. ഭുപീന്ദര്‍ ഡ്രൈവറുടെ ഭാഗത്തെ ഡോര്‍ തുറന്ന് നിജ്ജാറിനെ കുലുക്കി വിളിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു. രക്തവും തകര്‍ന്ന ചില്ലുകളുമായിരുന്നു എങ്ങും. തറയില്‍ ബുള്ളറ്റുകള്‍ വാരി വിതറിയ നിലയിലായിരുന്നു.എന്നും പറഞ്ഞു.

കൊലയാളികള്‍ 50 ബുള്ളറ്റുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചിരുന്നുവെന്നും അതില്‍ 34 എണ്ണം നിജ്ജാറിന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്നാണ് സിഖ് സമുദായംഗങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.

ഇതിനിടെ ഏതാനും രാജ്യങ്ങള്‍ അജന്‍ഡ നിശ്ചയിച്ചശേഷം മറ്റു രാജ്യങ്ങള്‍ അതു പിന്തുടരുന്ന കാലം കഴിഞ്ഞെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഐക്യരാഷ്ട്ര സംഘടന പൊതുസഭയില്‍ പറഞ്ഞു. ഭീകരവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനുമെതിരായ പ്രതികരിക്കുമ്പോള്‍ രാഷ്ട്രീയസൗകര്യം നോക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ടു കാനഡയ്ക്കു ലഭിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് ആ രാജ്യത്തെ അറിയിച്ചതായി ജയശങ്കര്‍ വിദേശകാര്യ കൗണ്‍സില്‍ സമ്മേളനത്തില്‍ പറഞ്ഞു. കാനഡ ആരോപിക്കുന്ന കാര്യം ഇന്ത്യയുടെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.




 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (25 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (1 hour ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

Malayali Vartha Recommends