Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഇന്ത്യയ്ക്കിട്ട് പണിഞ്ഞ ഭീകരൻമാരെ പൂട്ടി NIA... അന്തംവിട്ട് ട്രൂഡോ... ഇത് താൻഡാ ഇന്ത്യ

27 SEPTEMBER 2023 11:25 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഖലിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം. ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ച് കാനഡക്കെതിരെയുള്ള നീക്കം ശക്തമാക്കാൻ ഇന്ത്യ. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാൻ നയതന്ത്ര നീക്കങ്ങളും സജീവമാണ്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്നവരടക്കം ഖാലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വേഗത്തിലാക്കി.

വിവിധ കേസുകളിൽ പ്രതികളായ കാനഡ ബന്ധമുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തു വിട്ടു. ഭീകരവാദ ബന്ധവും ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇവരുടെ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ നൽകാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു, ഇതിന് പിന്നാലെ അടത്തു നടപടിയും സ്വീകരിച്ച് കഴിഞ്ഞു.

ഖലിസ്താൻ അനുകൂലസംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനിന്റെ പഞ്ചാബിലെ സ്വത്തുക്കൾ കണ്ടുകെട്ടിയതിനു പിന്നാലെ കൂടുതൽ ഖലിസ്താൻ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാനുള്ള നടപടികൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആരംഭിച്ചു. യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് പിന്നീട് കണ്ടെത്തിയ ഭീകരർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി 19 ഖാലിസ്ഥാൻ ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ബ്രിട്ടൻ, യുഎസ്, കാനഡ, യുഎഇ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാനി ഭീകരരുടെ പട്ടിക എൻഐഎ തയ്യാറാക്കി.

യുഎസ് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് മേധാവിയുമായ ഗുർപത്വന്ത് സിംഗ് പന്നൂന്റെ രണ്ട് സ്വത്തുക്കളും എൻഐഎ കണ്ടുകെട്ടിയിരുന്നു. ജഗ്താർ സിംഗ് താരയുടെ നേതൃത്വത്തിലുള്ള ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ചേർന്ന് നിജ്ജാർ പ്രവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇവരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററും എൻഐഎ പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, നിരോധിത ഖലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവും ഖാലിസ്ഥാൻ ഭീകരനുമായ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് ഖാലിസ്താൻ അനുകൂലികളുടെ താവളങ്ങളിൽ എൻഐഎ പരിശോധന ശക്തമാക്കിയത്.

പഞ്ചാബ്, അമൃത്സർ, ചണ്ഡീഗഡ് എന്നിവടങ്ങളിലെ സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയിരിക്കുന്നത്. കാനഡയുൾപ്പടെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരവാദ-വിഘടനവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ പ്രഹരമായിരിക്കും നടപടിയെന്ന് എൻ.ഐ.എ. വ്യക്തമാക്കി.

അമൃത്സർ ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള ഖാൻകോട്ടിലെ കാർഷിക ഭൂമിയും ചണ്ഡീഗഢിലെ സെക്ടർ 15 സി വീടും ഉൾപ്പെടുന്ന സ്വത്തുക്കളാണ് കോടതി ഉത്തരവോടെ എൻഐഎ പിടിച്ചെടുത്തിരിക്കുന്നത്. മൊഹാലി എൻഐഎ കോടതിയുടേതായിരുന്നു ഉത്തരവ്. പന്നുവിന് ഇനി വസ്തുവിൽ അവകാശമില്ലെന്നും ഇപ്പോൾ മുതൽ സർക്കാരിന്റെ സ്വത്തായി മാറിയെന്നും എൻഐഎ വീടിന് പുറത്ത് ബോർഡ് വെച്ചു.

2020ൽ മൊഹാലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പന്നുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. യുഎപിഎ നാലാം ഷെഡ്യുൾ പ്രകാരം പന്നുനിനെ വ്യക്തിഗത ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പന്നുനിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് ഇറക്കണമെന്ന എൻഐഎ ആവശ്യപ്രകാരം സിബിഐ അയച്ച റിപ്പോർട്ട് കഴിഞ്ഞ വർഷം ഒക്‌ടോബറിൽ മടക്കിയിരുന്നു.

ഉത്തരവനുസരിച്ച് ഈ വീടിന്റെ നാലിലൊന്ന് ഭാഗം നേരത്തെ തന്നെ അറ്റാച്ച് ചെയ്തിരുന്നു. ഇതോടൊപ്പം അമൃത്സറിലെ ഖാൻകോട്ട് ഗ്രാമത്തിൽ പന്നുവിന്റെ കൃഷി ഭൂമിയും ഇപ്പോൾ കണ്ടുകെട്ടിയിട്ടുണ്ട്. ഖലിസ്ഥാനി ഭീകരൻ പന്നുവിന്റെ പ്രസംഗം വിദ്വേഷ കുറ്റകൃത്യമായി രജിസ്റ്റർ ചെയ്യണമെന്ന് കനേഡിയൻ ഹിന്ദുക്കൾ ട്രൂഡോ സർക്കാരിന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പന്നു നിലവിൽ അമേരിക്കയിലാണ്. ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ തുടർച്ചയായി പുറത്തുവിടുകയും കാനഡയിൽ താമസിക്കുന്ന ഹിന്ദുക്കൾ രാജ്യം വിട്ടുപോകണമെന്ന് ഇയാൾ വീഡിയോയുലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് കാനഡയിലെ ഹിന്ദുക്കൾക്കെതിരെ ഗുർപത്വന്തിന്റെ ഭീഷണി സന്ദേശം പുറത്തു വന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (25 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (1 hour ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

Malayali Vartha Recommends