Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ പാക് ചാരസംഘടനായ ഐഎസ്ഐ; നജ്ജാറിനെ കൊല്ലാൻ നജ്ജാറിന്റെ കൂട്ടാളികൾക്ക് മാത്രമേ കഴിയൂ എന്ന വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ത്യ കാനഡയ്ക്കും ഇന്റലിജിൻസ് ഏജൻസിക്കും കൈമാറി ..

28 SEPTEMBER 2023 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി


നജ്ജാറിനെ വെടിവെച്ചത് ഇന്ത്യ അല്ല എന്നും കൊലചെയ്തത് ഇന്ത്യ ആണെന്ന് കാനഡ തെറ്റിദ്ധരിച്ചത് ആണെന്നും ഉള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് .കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ പാക് ചാരസംഘടനായ ഐഎസ്ഐ ആണെന്ന് തീരുമാനമായി .. ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് പങ്കുണ്ടെന്ന് കാനഡ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഈ ആരോപണം നിരസിച്ചു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. നജ്ജാറിനെ കൊന്നത് ഇന്ത്യ അല്ലെന്ന അന്വേഷണ റിപ്പോർട്ട് ഇന്ത്യ കാനഡയ്ക്കും
ഇന്റലിജിൻസ് ഏജൻസിക്കും കൈമാറി ..

ഈ റിപ്പോർട്ട് പ്രകാരം നജ്ജാറിനെ കൊല്ലാൻ നജ്ജാറിന്റെ കൂട്ടാളികൾക്ക് മാത്രമേ കഴിയൂ എന്നാണു വിശദമാക്കിയിരിക്കുന്നത് . മാത്രമല്ല നജ്ജാറിന്റെ ജീവന് ഭീഷണി ഉണ്ടെന്നു അമേരിക്കയുടെയും കാനഡയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായി അറിയാമായിരുന്നു . ഇത് നജ്ജാറിന്റെ മകൻ തന്നെ പറഞ്ഞിട്ടുമുണ്ട് ഇന്ത്യ അന്വേഷണം നടത്തി കണ്ടെത്തിയത് ഇങ്ങനെയാണ് .

കാനഡയിലെ ഐഎസ്‌ഐയുടെ വിശ്വസ്ത പ്രവര്‍ത്തകരാണ് രാഹത് റാവുവും താരീഖ് കിയാനിയും. പാക് ചാരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഇന്ത്യയില്‍ നിന്ന് വരുന്ന പിടികിട്ടാപ്പുള്ളികളായ തീവ്രവാദികളെയും മറ്റും ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. അതുകൊണ്ട് തന്നെ നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ റാവുവും കിയാനിയും ഉള്‍പ്പെട്ടിരിക്കാം എന്നാണ് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അജ്ഞാതരെക്കാള്‍ നിജ്ജാറിനോട് അടുത്ത് ഇടപെഴകുന്നയാളുകള്‍ക്ക് മാത്രമേ ഈ കൊലപാതകം നടത്താനാകൂ. സുരക്ഷാകാര്യത്തില്‍ നിജ്ജാര്‍ വളരെയധികം ശ്രദ്ധാലുവായിരുന്നുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.

നിജ്ജാറിനെ അവസാനിപ്പിക്കാനുള്ള ചുമതല ISI നൽകിയത് നിജ്ജാറിനൊപ്പമുള്ള ഐഎസ്‌ഐയിലെ മേജര്‍ ജനറല്‍മാര്‍ മുതല്‍ ഹവല്‍ദാര്‍മാര്‍ വരെ ഉള്ള ആർക്കെങ്കിലും ആകാം എന്നാണ് നിഗമനം

നിജ്ജാറിന്റെ സ്വാധീനം കാലക്രമേണ വര്‍ധിച്ച് വരികയായിരുന്നു. കാനഡയിലെ പ്രാദേശിക ജനങ്ങള്‍ക്കിടയിലും ഇദ്ദേഹത്തിന്റെ സ്വാധീനം വര്‍ധിച്ചിരുന്നു. റാവു, കിയാനി, വിഘടനവാദി നേതാവായ ഗുര്‍ചരണ്‍ പൂനൂന്‍ എന്നിവരടങ്ങിയ സംഘമായിരിക്കാം നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മയക്ക് മരുന്ന് വ്യാപാര നിയന്ത്രണം തങ്ങള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാകുമിതെന്നും വൃത്തങ്ങള്‍ പറഞ്ഞു .മാത്രമല്ല ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കുക എന്നതും പാകിസ്ഥാന്റെ ലക്ഷ്യമാണ്
നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെ ഇയാള്‍ക്ക് പകരക്കാരനെ ഐഎസ്ഐ തേടുന്നതായും കാനഡയിലെ ഖലിസ്ഥാൻ അനുകൂല ഭീകരരെ ഒന്നിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കാനഡയിലെത്തിയ ഭീകരസംഘാംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഐഎസ്ഐ. ഹര്‍ദീപ് സിങ് നിജ്ജറില്‍ സമ്മര്‍ദ്ദംചെലുത്തിയിരുന്നു. എന്നാല്‍, നിജ്ജര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തത് പഴയ ഖലിസ്ഥാൻ ഭീകരരുടെ വാക്കുകളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു......

കഴിഞ്ഞ ജൂണ്‍ 18-നായിരുന്നു ഖലിസ്ഥാൻ ഭീകരനായ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഭാരത ഏജന്റുകളാണെന്ന് വിശ്വസനീയമായ വിവരം കിട്ടിയെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.......ഇനി ഇപ്പോൾ നജ്ജാർ വധത്തിനു പിന്നിൽ ഇന്ത്യ അല്ലെന്നു തെളിയുന്നതോടെ ട്രൂഡോയ്ക്കുള്ള ജന പിന്തുണ നഷ്ടപ്പെടും .

ഇതേസമയം ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണ ഭീഷണി മുഴക്കി ഖാലിസ്ഥാനി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ തലവന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു. ഒക്ടോബര്‍ 6ന് അഹമ്മദാബാദില്‍ നടക്കുന്ന ഐസിസി ലോകകപ്പ് മത്സരത്തിനിടെ ആക്രമണം നടത്തുമെന്നാണ് ഭീഷണി. നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദി പ്രധാനമന്ത്രി മോദിയാണെന്നും കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും പന്നു പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ഡല്‍ഹി ഖാലിസ്ഥാന്‍ ആകുമെന്നും പന്നു പറയുന്നു. ലോകകപ്പ് ഇന്ത്യയിൽ നടത്താൻ സമ്മതിക്കില്ല എന്നാണു പന്നുവിന്റെ വിരട്ടൽ . അതേമയം ലോകകപ്പിന്റെ സുരക്ഷാ നൂറു ശതമാനം ഉറപ്പാക്കുമെന്നും ഒരുതരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാകില്ലെന്നും നിത്യ ഉറപ്പ് നൽകി

ഏറ്റവുമൊടുവില്‍ പുറത്തുവന്ന വീഡിയോയില്‍ ഡല്‍ഹിയിലെ ഐഎസ്ബിടി ഏരിയയ്ക്ക് സമീപമുള്ള ചുവരുകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് പന്നു അവകാശപ്പെട്ടു. ഈ ഖാലിസ്ഥാനി അനുകൂല, ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിന് സമീപമാണെന്നും ഇയാള്‍ പറയുന്നുണ്ട്. അതേസമയം സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയെ നോര്‍ത്ത് ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിലാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുള്ളതെന്നും അവര്‍ വ്യക്തമാക്കി.

പന്നു അടുത്തിടെ കനേഡിയന്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയും അവരോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പന്നുവിനെതിരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഗൗരവം വ്യക്തമാക്കുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പഞ്ചാബിലെ ഖാന്‍കോട്ട് നിവാസിയാണ് ഗുര്‍പത്വന്ത് സിംഗ് പന്നു. 1947 ലെ വിഭജന സമയത്ത് അദ്ദേഹത്തിന്റെ കുടുംബം പാകിസ്ഥാനില്‍ നിന്ന് അമൃത്സറിലെ ഖാന്‍കോട്ട് ഗ്രാമത്തിലേക്ക് കുടിയേറി. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണ് പന്നു നിയമം പഠിച്ചത്. ഇതിന് ശേഷം വിദേശത്തേക്ക് പോയി. അന്നുമുതല്‍ കാനഡയിലും അമേരിക്കയിലുമാണ് താമസം.

വിദേശത്ത് താമസിച്ച് ഖാലിസ്ഥാനി പ്രസ്ഥാനം നടത്തുകയാണ്. ഇതില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സഹായം ഇയാള്‍ക്ക് ലഭിക്കുന്നു. ഇടയ്ക്ക് സിഖ് ഫോര്‍ ജസ്റ്റിസ് ഓര്‍ഗനൈസേഷന്‍ (എസ്എഫ്‌ജെ) രൂപീകരിച്ചു. പന്നു തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ വിഘടനവാദം സംസാരിക്കുകയും ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റുകയും ചെയ്യുന്നു.

 ഇതിനിടെ 2019ല്‍ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയെ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. ഭേകരതയോട് ഒരു വിട്ടുവീഴ്ചയ്യ്ക്കും തയ്യാറില്ലെന്നു ഉറപ്പിച്ചു ആവർത്തിച്ച ഇന്ത്യ പഞ്ചാബ് ഉൾപ്പടെ ഭീകര സാന്നിധ്യമുള്ള ആറ്‌ സംസ്ഥാനങ്ങളിൽ നിന്ന്ഖാ ലിസ്ഥാൻ ഭീകരവാദികളെ തുരത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സ്വത്തു കണ്ടു കെട്ടുന്നതുൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് NIA . ഇന്ത്യയുടെ സുരക്ഷയ്ക്ക് മേൽ കരിനിഴൽ വീഴാനുള്ള ഒരു സാഹചര്യവും വെച്ച് പൊറുപ്പിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യൻ സർക്കാർ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (27 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (2 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

Malayali Vartha Recommends