Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഗൂഢതന്ത്രത്തിന്റെ പിന്നിലെന്ത്? ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കാനഡയില്‍ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന വാദം തള്ളി ഇന്ത്യ; ശ്രദ്ധതിരിക്കാന്‍ ഗൂഢതന്ത്രമെന്ന് നിഗമനം

30 SEPTEMBER 2023 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഇന്ത്യ കാനഡ ബന്ധം ഉലയുമ്പോള്‍ മറ്റൊരു വാദം കൂടി ഇന്ത്യ തള്ളുകയാണ്. ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കാനഡയില്‍ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന വാദം ഇന്ത്യന്‍ ഇന്റലിജന്‍സ് വിദഗ്ധര്‍ തള്ളി.

ചില പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യാവിരുദ്ധ സംഘടനകള്‍ക്കു താവളമാകുന്നതിനെക്കുറിച്ച് ഇന്ത്യ ഉയര്‍ത്തിയ ആശങ്കയില്‍നിന്നു ശ്രദ്ധതിരിക്കാനാണ് ഐഎസ്‌ഐയുടെ പങ്കെന്ന വാദമുന്നയിക്കുന്നതെന്നാണു വിലയിരുത്തല്‍. നിജ്ജാര്‍ സംഭവം ഇന്ത്യ കാനഡ പ്രശ്‌നമായിരിക്കെ, അതിനെ ഇന്ത്യപാക്കിസ്ഥാന്‍ പ്രശ്‌നമാക്കി ചുരുക്കാനുള്ള ശ്രമമാണിതെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പാക്ക് ബന്ധമുള്ള ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനായിരുന്നു നജ്ജാര്‍. പഞ്ചാബിലെ ഒട്ടേറെ ഗുണ്ടാസംഘങ്ങളെ കാനഡയിലിരുന്നു നിയന്ത്രിച്ചു. നിജ്ജാര്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളാണു നടത്തിക്കൊണ്ടിരുന്നതെങ്കില്‍ പിന്നെന്തിന് ഐഎസ്‌ഐ അയാളെ ഇല്ലാതാക്കണമെന്ന ചോദ്യം ഉയരുന്നു.

ഇന്ത്യയെയും കാനഡയെയും തമ്മില്‍ തെറ്റിക്കാനാണത് എന്ന യുക്തിയാണ് ഐഎസ്‌ഐ ബന്ധം ഉന്നയിക്കുന്ന റിപ്പോര്‍ട്ടുകള്‍ മുന്നോട്ടുവയ്ക്കുന്നത്. കാനഡയിലെ സായുധസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണു നിജ്ജാറിന്റെ കൊലയില്‍ അവസാനിച്ചതെന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍.
ഈ സംഘങ്ങളുടെ കുടിപ്പക വളര്‍ന്നു കാനഡയ്ക്കുതന്നെ വലിയ തലവേദനയായിത്തീരുമെന്ന് ഇന്ത്യ പലവട്ടം മുന്നറിയിപ്പു നല്‍കിയതാണ്. പക്ഷേ, അവര്‍ അതു ഗൗരവത്തിലെടുത്തില്ല എന്ന് ഒരു ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിജ്ജാറിന്റെയും മറ്റു ഖലിസ്ഥാന്‍വാദി നേതാക്കളുടെയും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകളെല്ലാം ഇന്ത്യ കാനഡയുടെ സുരക്ഷാ ഏജന്‍സികള്‍ക്കു യഥാസമയം കൈമാറിയിരുന്നു. അവര്‍ അതെല്ലാം അവഗണിച്ചു.

ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും, വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. അതേസമയം, ഇന്ത്യ - കാനഡ തര്‍ക്കം ഇന്ത്യ അമേരിക്ക ബന്ധത്തെ ബാധിക്കില്ലെന്ന് ജയശങ്കര്‍ - ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ചയില്‍ ധാരണയായെന്നാണ് വിവരം.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് തുറന്ന് പറഞ്ഞ ട്രൂഡോ അയയുകയാണ്. കാനഡയും സഖ്യകക്ഷികളും എന്നും ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രൂഡോ വ്യക്തമാക്കി. വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും ഇന്ത്യയ്‌ക്കൊപ്പം ക്രിയാത്മകമായും ഗൗരവത്തോടെയും നീങ്ങുമെന്നുമാണ് പുതിയ നിലപാട്. അതേസമയം നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മാധ്യമങ്ങളെ കണ്ട ട്രൂഡോ പറഞ്ഞു.

നിജ്ജര്‍ കൊലപാതകത്തിലെ അതൃപ്തി ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടറിയിച്ച ട്രൂഡോ, കനേഡിയന്‍ പാര്‍ലമെന്റിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് തുറന്നടിച്ചത്. പ്രതികരണത്തില്‍ പാകിസ്ഥാനും അമേരിക്കയും അനുകൂല പ്രതികരണം നടത്തിയതൊഴിച്ചാല്‍ മറ്റ് രാജ്യങ്ങളെല്ലാം മൗനം പാലിച്ചു. എന്നാല്‍ നയതന്ത്ര ബന്ധം വഷളാക്കിയ ട്രൂഡോക്കെതിരെ പരക്കെ വിമര്‍ശനം ഉയരുകയും ചെയ്തു. ഏറ്റവും ഒടുവില്‍ കാനഡ തീവ്രവാദികളുടയും, കൊലപാതകികളുടെയും സ്വര്‍ഗമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ മേമന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തുകയും ചെയ്തു. യുഎന്‍ ജനറല്‍ അസംബ്ലിയിലടക്കം വിഷയം ചര്‍ച്ചയാകുമെന്ന കാനഡയുടെ പ്രതീക്ഷയും പാളി.

അതേസമയം, കഴിഞ്ഞ രാത്രി നടന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ചയില്‍ വിഷയത്തില്‍ തുറന്ന ചര്‍ച്ച നടന്നു. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും തയ്യാറായിട്ടില്ല. അമേരിക്ക പുറത്തിറക്കിയ പ്രസ്തവനയിലും വിഷയം പരാമര്‍ശിച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (27 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (2 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

Malayali Vartha Recommends