Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ശത്രുരാജ്യങ്ങൾക്കായി ഒരുക്കിയ കെണിയിൽ സ്വയം പെട്ട് ചൈന; ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ ശ്വാസം കിട്ടാതെ മരിച്ചു...

06 OCTOBER 2023 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകൾക്കായി ഒരുക്കിയ കെണിയിൽ പെട്ട് തകരാറിലായ ചൈനയുടെ ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ ശ്വാസം കിട്ടാതെ മരിച്ചതായി ബ്രിട്ടിഷ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. മഞ്ഞക്കടലിൽ യുഎസ്, ബ്രിട്ടിഷ് മുങ്ങിക്കപ്പലുകളെ ഉന്നം വച്ചൊരുക്കിയ കെണിയിൽപെട്ടതോടെ ചൈനയുടെ മുങ്ങിക്കപ്പലിലെ ഓക്സിജൻ വിതരണ സംവിധാനം തകരാറിലാവുകയായിരുന്നു. ചങ്ങലയും നങ്കൂരവും ഉപയോഗിച്ച് ചൈനീസ് നാവികസേനയുണ്ടാക്കിയ കെണിയി‍ൽ കുരുങ്ങി ഓഗസ്റ്റ് 21നായിരുന്നു അപകടം.

എന്നാൽ, ഇത്തരമൊരു അപകടം നടന്നിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) കീഴിലുള്ള നാവിക മുങ്ങിക്കപ്പലായ '093-417' എന്ന മുങ്ങിക്കപ്പലിന്‍റെ ക്യാപ്റ്റനായിരുന്ന കേണൽ സു യോങ്-പെങ് അടക്കം 22 മുതിർന്ന ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്‍റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് സർക്കാർ തയാറാക്കിയ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

യുഎസിന്‍റെയും സഖ്യകക്ഷികളുടെയും മുങ്ങിക്കലുകൾ തങ്ങളുടെ സമുദ്ര മേഖലയിൽ പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന തടസങ്ങളിൽ ചൈനയുടെ സ്വന്തം മുങ്ങിക്കപ്പൽ തട്ടിയതോടെയാണ് തകരാർ ആരംഭിച്ചത്. ചൈനയുടെ 093 ടൈപ്പ് മുങ്ങിക്കപ്പലുകൾ 15 വർഷമായി ഉപയോഗത്തിലുള്ളതാണ്. ചൈനീസ് സൈന്യത്തിലെ ഏറ്റവും ആധുനികമായവയിൽ ഉൾപ്പെടുന്നതാണിവ. 351 അടി നീളമുള്ള ഇത്തരം മുങ്ങിക്കപ്പലുകൾക്ക് കടലിനടിയിൽനിന്ന് ടോർപ്പിഡോകൾ ഉപയോഗിച്ച് ആക്രമണം നടത്താനും ശേഷിയുണ്ട്.

 

മുങ്ങിക്കപ്പലുകളെ പിടികൂടാനായി ചൈന സ്ഥാപിച്ച കെണിയിലാണ് ചൈനീസ് അന്തർവാഹിനി വീണത്. ചങ്ങളകളും നങ്കൂരങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന കെണിയിൽ കുടുങ്ങിയതോടെ മുങ്ങിക്കപ്പൽ തകരാറിലായി. ജലപ്പരപ്പിലേക്ക് ഉയർന്നുവരാനും സാധിച്ചില്ല. അന്തർവാഹിനിയിലെ സാങ്കേതികത്തകരാർ മൂലം ഓക്സിജൻ ലഭിക്കാതെയാണ് നാവികർ കൂട്ടത്തോടെ മരിച്ചതെന്ന് ബ്രിട്ടീഷ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നു.

ആറുമണിക്കൂറിനു ശേഷം പേടകം ഉയർത്തിയെടുത്തപ്പോഴേക്കും നാവികർ മരിച്ചിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈന ഇതുവരെ പുറത്ത് വിടാത്ത വിവരം ചോർന്നതായാണ് ബ്രീട്ടീഷ് ഇൻ്റലിജൻസിൻ്റെ വാദം.

അതിനിടെ ചൈനയുടെ ഭീഷണി നേരിടാൻ അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും ആണവ മുങ്ങിക്കപ്പൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. യുഎസ്‍ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് എന്നിവർ സാൻ ഡീഗോയിൽ നടത്തിയ ഉച്ചകോടിക്കു ശേഷമായിരുന്നു പ്രഖ്യാപനം നടത്തിയിരുന്നത്.

കോൺഗ്രസിന്റെ അനുമതി ലഭിച്ചശേഷം 2030 കളുടെ തുടക്കത്തിൽ ഓസ്ട്രേലിയയ്ക്ക് യുഎസ് 3 ആണവ മുങ്ങിക്കപ്പലുകൾ നൽകും. ആവശ്യമെങ്കിൽ രണ്ടെണ്ണം കൂടി വിൽക്കാനും വ്യവസ്ഥയുണ്ട്. വരും വർഷങ്ങളിൽ ആണവ മുങ്ങിക്കപ്പലുകൾ നിർമിക്കുന്നതിന് യുഎസ് 460 കോടി ഡോളർ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസ്, ബ്രിട്ടിഷ് സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചാവും ഇവ നിർമിക്കുക. ഇന്ത്യൻ സമുദ്രവും ദക്ഷിണ ചൈന കടൽ ഉൾപ്പെടെ പശ്ചിമ, മധ്യ പസിഫിക് സമുദ്രവും ചേർന്നതാണ് ഇന്തോ–പസിഫിക് മേഖല.

തയ്‍വാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം, ബ്രൂണയ്, മലേഷ്യ എന്നീ രാജ്യങ്ങൾ അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും ദക്ഷിണ ചൈന കടൽ മുഴുവൻ സ്വന്തമാണെന്നാണ് ചൈനയുടെ അവകാശവാദം. പദ്ധതിക്കെതിരെ നിശിതമായ വിമർശനവുമായി ചൈനയും റഷ്യയും രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (25 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (1 hour ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

Malayali Vartha Recommends