Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഇസ്രായേൽ ഗാസ പോരാട്ടം യുദ്ധത്തിലേക്ക് .. ഇസ്രയേലിന് നേരെ ഹമാസിന്റെ റോക്കറ്റാക്രമണം;ഇസ്രായേലിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

07 OCTOBER 2023 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഇസ്രായേൽ ഗാസ പോരാട്ടം യുദ്ധത്തിലേക്ക് .. ഇസ്രയേലിന് നേരെ ഹമാസിന്റെ റോക്കറ്റാക്രമണം. നിരവധി പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സൈനികരെ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ഇസ്രയേലി പൗരന്മാരെ വധിച്ചതിന്റെയും ബന്ദികളാക്കിയതിന്റെയും ക്രൂര ദൃശ്യങ്ങൾ ഹമാസ് ഭീകരർ പുറത്തു വിടുന്നുണ്ട് ..

ഇസ്രായേലി വനിത പട്ടാളക്കാരിയെ കൊന്ന ശേഷം നഗ്നയാക്കി വാഹനത്തില്‍ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കുന്ന പലസ്തീന്‍ തീവ്രവാദികളുടെ വീഡിയോ വൈറല്‍ ആകുന്നു . ഭയമുണര്‍ത്തുന്ന ഈ വീഡിയോയില്‍ തോക്ക് ധാരികളായ പലസ്തീന്‍ പട്ടാളക്കാരെ കാണാം....... കൊന്നൊടുക്കിയ ഇസ്രയേൽ സൈനികരുടെ മൃതദേഹങ്ങൾ തെരുവിലൂടെ വലിച്ചിഴച്ച് കലാപകാരികൾ ആഘോഷം നടത്തുന്നതിൻ്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഗാസയിലെ ഹമാസ് തീവ്രവാദികളുടേതാണ് ഈ ക്രൂരത. നേരത്തെ ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ പ്രദേശത്ത് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പക്ഷെ വീഡിയോ സമൂഹമാധ്യമമായ എക്സില്‍ വൈറലാണ്.   തെക്കന്‍ ഇസ്രയേലില്‍ റോക്കറ്റാക്രമണം വിജയകരമായി നടത്താന്‍ കഴിഞ്ഞതിന്റെ ആഹ്ളാദം പങ്കിടുന്ന പലസ്തീന്‍ തീവ്രവാദികളുടെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്നുണ്ട്. അതില്‍ ഒന്നാണ് ഇസ്രയേലി സൈന്യത്തിലെ വനിത കൊന്ന ശേഷം നഗ്നയാക്കി ജീപ്പില്‍ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കുന്ന ഈ ക്രൂരത......

 



ഹമാസ് സൈന്യം 20 മിനിറ്റിൽ 5000 റോക്കറ്റുകൾ വരെയാണ് തൊടുത്തുവിടുന്നത്. ഗാസയില്‍നിന്ന്  കരയിലൂടെയും കടലിലൂടെയും ദക്ഷിണ ഇസ്രയേലിലേക്ക് തോക്കുധാരികളായ ഹമാസ് വിഭാഗം  നുഴഞ്ഞുകയറുകയായിരുന്നു. മോട്ടോ‍ർ ബൈക്കുകളിലും എസ്.യു.വികളിലും പാരാഗ്ലൈഡറുകളിലുമായി അതിർത്തികടന്ന് എത്തിയാണ് ആക്രമണം അഴിച്ചുവിട്ടത് .

അതോടൊപ്പം റോക്കറ്റുകളും വര്‍ഷിച്ചു.  ആക്രമണങ്ങളിൽ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. റോക്കറ്റാക്രമണത്തിന്റെ നടുക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മറുപടിയായി ഇസ്രയേൽ സൈന്യവും ആക്രമണം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.. ഗാസാ മുനമ്പിലൂടെ തെക്കൻ ഇസ്രയേലിലേക്കാണ് ഹമാസ് സൈന്യം കടന്നുകയറുന്നതെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട്


  ഗാസയിൽ നിന്നുള്ള ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് ഇസ്രായേലിൽ യുദ്ധാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നു  ഇസ്രായേലിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി.ഇസ്രായേലിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും അഭ്യർത്ഥിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, അനാവശ്യ സഞ്ചാരം ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക," -എംബസി പ്രസ്താവനയിലൂടെ പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും എംബസി അധികൃതർ പൗരന്മാരോട് അഭ്യർത്ഥിച്ചു.

പാലസ്തീൻ ഭീകരരായ ഹമാസ് രാജ്യത്ത് നുഴഞ്ഞു കയറി ആക്രമണം നടത്തിയതോടെയാണ്  യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നത് . ഗാസ മുനമ്പിൽ നിന്നും ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസിന്റെ തുടർച്ചയായ റോക്കറ്റാക്രമണം ഉണ്ടായതോടെയാണ് യുദ്ധപ്രഖ്യാപനം. ഗാസ മുനമ്പിലെ ഹമാസ് ഗ്രൂപ്പിനെതിരെ ‘ഓപ്പറേഷൻ അയൺ സ്വോർഡ്’ എന്ന പേരിലാണ് ഇസ്രായേൽ യുദ്ധം ആരംഭിച്ചിരിക്കുന്നത്.

ഉപരോധം ശക്തമാക്കിയതിനെതിരെ അലയടിച്ച പ്രതിഷേധം ആണ്  യുദ്ധത്തിലേക്ക് നീങ്ങിയത് . ഇസ്രായേലിനെ ഞെട്ടിച്ച് നിമിഷങ്ങള്‍ക്കികം   ആയിരത്തോളം റോക്കറ്റുകള്‍ ചീറിപാഞ്ഞെത്തുകയായിരുന്നു . ഇതോടെ യുദ്ധ കാഹളം മുഴക്കി ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങി. ചില റോക്കറ്റുകള്‍ കെട്ടിടങ്ങളില്‍ പതിച്ചു. അടിയന്തര യോഗം വിളിച്ച ഇസ്രായേല്‍ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചു.

 ഗസയില്‍ നിന്നുള്ള തൊഴിലാളികളെ ഇസ്രായേല്‍ സൈന്യം അതിര്‍ത്തിയില്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വലിയ പ്രതിഷേധം പിന്നീട് അക്രമാസക്തമായി. ഇതിനെതിരെ ഇസ്രായേല്‍ സൈന്യം ബലം പ്രയോഗിച്ചതോടെ സാഹചര്യം മാറി. ഇന്ന് രാവിലെ മുതല്‍ ഗസയില്‍ നിന്ന് വലിയ ആക്രമണമാണ് ഇസ്രായേലിനെതിരെ നടക്കുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
 
ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹമാസിന്റെ ആക്രമണം. 20 മിനിറ്റിനുള്ളിൽ ഏതാണ്ട് 5000ത്തോളം റോക്കറ്റുകൾ ഇസ്രായേലിലേയ്ക്ക് തൊടുത്തതായാണ് ഹമാസിന്റെ അവകാശവാദം.എന്നാൽ 2200ഓളം റോക്കറ്റുകൾ ഇസ്രായേലിന് നേരെ തൊടുത്തുവെന്നാണ് ഇസ്രായേൽ സ്ഥിരീകരിക്കുന്നത്. ആക്രമണത്തില്‍ പ്രായമായ ഒരു സ്ത്രീ കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രയേലിനെതിരെ പുതിയ സൈനിക നടപടി ആരംഭിച്ചതായി ഹമാസ് നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി.  'അല്‍ അഖ്‌സ സ്റ്റോം' എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷന്‍ വഴി ശത്രു താവളങ്ങളും ശത്രുക്കളുടെ വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളേയുമാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മുഹമ്മദ് ഡീഫ് റിക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശത്തിലൂടെ അറിയിച്ചു. ഒന്നിലധികം ഇസ്രായേൽ വധശ്രമങ്ങളെ അതിജീവിച്ച വ്യക്തിയാണ് ഡീഫ്. ഇദ്ദേഹം പൊതുവേ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല.

റോക്കറ്റാക്രമണത്തിന് പിന്നാലെ യുദ്ധ കാഹളം മുഴക്കി ഇസ്രായേൽ നഗരങ്ങളിൽ സൈറൺ മുഴങ്ങി. അടിയന്തര യോഗം വിളിച്ച ഇസ്രായേൽ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചിക്കുകയായിരുന്നു. സ്റ്റേറ്റ് ഓഫ് വാർ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ വ്യോമാക്രമണവും മിന്നൽവേഗത്തിൽ ആരംഭിച്ചു.

 15 വര്‍ഷത്തിലധികമായി ഇസ്രായേല്‍ ഉപരോധത്തിലാണ് പലസ്തീന്‍ പ്രദേശമായ ഗസ. ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസയിലേക്ക് അവശ്യവസ്തുക്കളും മരുന്നുകളും എത്തുന്നില്ല. ഇവിടെയുള്ളവര്‍ ജോലി ആവശ്യാര്‍ഥം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെ സെപ്തംബറില്‍ ഇസ്രായേല്‍ സൈന്യം തടഞ്ഞു. ഇതോടെ രൂപപ്പെട്ട യുദ്ധ സാഹചര്യം തണുപ്പിക്കാന്‍ ഖത്തര്‍ ഇടപെട്ടിരുന്നു.

ഇസ്രായേൽ, ഹമാസുമായും ഗാസ ആസ്ഥാനമായുള്ള മറ്റ് ചെറിയ തീവ്രവാദ ഗ്രൂപ്പുകളുമായും നിരവധി തവണ പോരാട്ടങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സംഘർഷത്തിൻ്റെ ഭാഗമായി ഗാസയിൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഗാസയ്ക്കകത്തും പുറത്തും ജനങ്ങളുടെ സഞ്ചാരവും അവശ്യസാധനങ്ങളുടെ വിതരണവും നിയന്ത്രിക്കുന്ന ഈ ഉപരോധം പ്രദേശത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതേസമയം തീവ്രവാദ ഗ്രൂപ്പുകൾ ആയുധ ശേഖരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താതിരിക്കാനാണ് പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ഇസ്രായേലിൻ്റെ വാദം. ഈ വർഷം ഇസ്രായേൽ നടത്തിയ സെെനിക നീക്കങ്ങളിൽ വെസ്റ്റ്ബാങ്കിൽ  200 ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.  ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം 4 പലസ്തന്‍കാരെ കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെയാണ്‌ ആക്രമണം തുടങ്ങിയത്.  

ഹമാസ് ആക്രമണത്തെ തുടർന്ന് സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.   ഗാസയോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലുള്ളവർ ആരും പുറത്തിറങ്ങരുതെന്ന് ഇസ്രായേൽ സൈന്യം നിർദേശിച്ചിട്ടുണ്ട്. ഗാസയിലെ ജനങ്ങൾ തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ബോംബ് ഷെൽട്ടറുകളിൽ കയറണം എന്നും ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു.

രാജ്യത്ത് ഭരണകൂടം യുദ്ധാവസ്ഥ പ്രഖ്യാപിച്ചു. 2021ലെ 10 ദിവസത്തെ യുദ്ധത്തിനുശേഷം ഇത്രയും രൂക്ഷമായ ആക്രമണം ആദ്യമാണ്. ഇത് യുദ്ധമാണെന്നും അതില്‍ വിജയിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചു

ഇസ്രായേല്‍ വളരെ വിഷമകരമായ നിമിഷമാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. ഞങ്ങളെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. മേഖല യുദ്ധത്തിലേക്ക് നീങ്ങുന്നതോടെ ഇസ്രായേലുമായുള്ള ഐക്യചര്‍ച്ചകള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചേക്കും എന്നാണു സൂചന .

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (20 minutes ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (40 minutes ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (57 minutes ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (1 hour ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (1 hour ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (2 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (2 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (3 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (3 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (3 hours ago)

Malayali Vartha Recommends