ഇസ്രയേല്‍ ഗാസയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മരണ സംഖ്യാ 100 ആയി...

ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ മരണ സംഖ്യാ 100 ആയി. ആക്രമണത്തില്‍ ഒരു മേയര്‍ ഉള്‍പ്പെടെ 100 ഓളം പേര്‍ കൊല്ലപ്പെടുകയും 740 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പലസ്തീനിയന്‍ സായുധ ഗ്രൂപ്പായ ഹമാസ് നുഴഞ്ഞുകയറ്റം ഇസ്രയേലിലേക്ക് നടത്തിയതാണ് ഈ കലാപത്തിന് കാരണം. ഗാസയില്‍ നിന്ന് 5,000 റോക്കറ്റുകലാണ് ഹമാസ് വിക്ഷേപിച്ചത്. തുടര്‍ന്ന് ഇസ്രയേലില്‍ യുദ്ധാവസ്ഥ പ്രഖാപിച്ചു.
അതേസമയം രാജ്യത്തെ സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു വീഡിയോ സന്ദേശം പുറത്തിറക്കി. 'ഞങ്ങള്‍ യുദ്ധത്തിലാണ്, വിജയിക്കും. ഈ ആക്രമണത്തിന് ശത്രു ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വില നല്‍കേണ്ടിവരും,'' നെതന്യാഹു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
'ഇസ്രായേലിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും അഭ്യര്‍ത്ഥിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, അനാവശ്യ സഞ്ചാരം ഒഴിവാക്കുക, സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരുക,' -എംബസി പ്രസ്താവനയിലൂടെ പറഞ്ഞു.
അടിയന്തര സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും എംബസി അധികൃതര്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. വര്‍ഷള്‍ക്ക് ശേഷം ഇസ്രയേലിനെതിരെ നടന്ന വലിയ ആക്രമണമാണിത്. ഗാസയില്‍ നിന്ന് 5,000 റോക്കറ്റുകലാണ് ഹമാസ് വിക്ഷേപിച്ചത്. ഇതേ തുടര്‍ന്ന് ശനിയാഴ്ച ഇസ്രായേലില്‍ യുദ്ധാവസ്ഥ പ്രഖ്യാപിച്ചു. സംഘത്തിലെ സായുധരായ നിരവധി തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















