Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഇസ്രയേലിനെ ആക്രമിച്ച ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും.... ഇസ്രയേലിനെതിരെ പോരാടുന്ന പലസ്തീൻ പോരാളികളെ ഇറാൻ അഭിനന്ദിക്കുന്നതായി പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വക്താവ് പ്രഖ്യാപിച്ചു... സംഘർഷത്തിന്റെ ഉത്തരവാദി ഇസ്രയേൽ മാത്രമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആരോപിച്ചു....

08 OCTOBER 2023 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഇസ്രയേലിന് നേരെ ഹമാസ് അഴിച്ചുവിട്ട റോക്കറ്റാക്രമണങ്ങളെ അപലപിച്ച് ലോകനേതാക്കൾ രംഗത്ത്. ഇസ്രയേൽ പൗരന്മാർക്കെതിരെ ഹമാസ് ഭീകരർ പ്രകോപനമില്ലാതെ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി യു.എസ് പ്രസ്താവനയിറക്കി. ഹമാസ് തീവ്രവാദികൾ ഇസ്രയേലിന് നേരെ നടത്തിയ ആക്രമണങ്ങൾ തന്നെ ഞെട്ടിച്ചെന്നും തിരിച്ചടിക്ക് ഇസ്രയേലിന് അധികാരമുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു.

ഇസ്രയേലികളും പലസ്തീനികളും പരസ്പരം സംയമനം പാലിക്കണമെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും തുർക്കിയെ പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഈജിപ്റ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെട്ടു.

 

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റൂട്ട്, ബെൽജിയം വിദേശകാര്യ മന്ത്രി ഹാജ ലബിബ് തുടങ്ങിയവർ ഹമാസ് നടപടിയെ അപലപിച്ചും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തി.

ഇസ്രയേലുമായും പലസ്തീനികളുമായും മറ്റ് അറബ് രാജ്യങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് റഷ്യൻ ഉപവിദേശകാര്യ മന്ത്രി മിഖായിൽ ബൊഗ്‌ഡനോവ് അറിയിച്ചു.

 ഹമാസിന് പിന്തുണയുമായി ഇറാൻ

ഇസ്രയേലിനെ ആക്രമിച്ച ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ പോരാടുന്ന പലസ്തീൻ പോരാളികളെ ഇറാൻ അഭിനന്ദിക്കുന്നതായി പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വക്താവ് പ്രഖ്യാപിച്ചു. സംഘർഷത്തിന്റെ ഉത്തരവാദി ഇസ്രയേൽ മാത്രമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആരോപിച്ചു. എന്നാൽ ഇരു വിഭാഗങ്ങളും ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആക്രമണങ്ങളുടെ മറവിൽ ഗാസയിലെ പലസ്തീനികൾക്കെതിരെ യുദ്ധം ചെയ്യുന്നതിൽനിന്ന് ഇസ്രയേലിനെ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

  എന്താണ് ഹമാസ്

 ഹമാസിന്റെ പൂർണരൂപം: ഹരാകഹ് അൽ - മുഖാവമ അൽ - ഇസ്ലാമിയ ( ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം )

 ഏറ്റവും വലിയ പലസ്തീനിയൻ തീവ്രവാദ ഇസ്ലാമിസ്റ്റ് സംഘടന

 മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളിലൊന്ന്

 2007 മുതൽ ഗാസയിലെ 20 ലക്ഷത്തോളം പലസ്തീനികളുടെ നിയന്ത്രണം ഇവർക്ക്

 ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്

 സ്ഥാപിതമായത് - 1987ൽ

 ഒന്നാം പലസ്തീനിയൻ ഇൻതിഫാദയുടെ തുടക്കത്തിന് ശേഷം സ്ഥാപിതമായി. വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ഇസ്രയേൽ ഇടപെടലിനെതിരെയുള്ള പലസ്തീൻ പ്രക്ഷോഭമാണ് ഇൻതിഫാദ. 1967ലെ ഇസ്രയേൽ - അറബ് യുദ്ധത്തിലെ വിജയത്തിന് ശേഷം ഇരു പ്രദേശങ്ങളും പലസ്തീനിൽ നിന്ന് ഇസ്രയേൽ പിടിച്ചെടുക്കുകയായിരുന്നു

 പ്രധാന ലക്ഷ്യം - ഇസ്രയേലിൽ നിന്ന് പലസ്തീൻ മണ്ണ് വീണ്ടെടുത്ത് 1948ലെഅതിർത്തികളോടെ സ്വതന്ത്ര രാജ്യമാക്കുക. ഇസ്രയേലിന്റെ നാശം ലക്ഷ്യം

 അൽ അഖ്‌സ സ്റ്റോം

പാലസ്‌തീനിന്റെ ഭാഗമായ ഗാസ ഹമാസ് ഭരണത്തിലാണ്. പാലസ്തീന്റെ മറ്റൊരു ഭാഗമായ വെസ്റ്റ് ബാങ്ക് ഇസ്രയേൽ അധിനിവേശത്തിലാണ്. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സ്വന്തമെന്ന് അവകാശപ്പെടുന്ന ഈസ്റ്റ് ജറുസലേമിലെ അൽ അഖ്സ മുസ്ലീം പള്ളിയുടെ പേരിൽ വർഷങ്ങളായുള്ള തർക്കമാണ് സമീപകാലത്ത് ഇവിടെയുണ്ടാകുന്ന ഏറ്റവും വലിയ സംഘർഷത്തിലേക്ക് നീങ്ങുന്നത്. അൽ അഖ്സ പള്ളിയുടെ നാമത്തിൽ 'അൽ അഖ്‌സ സ്റ്റോം' എന്ന പേരിലാണ് ഹമാസിന്റെ ഓപ്പറേഷൻ. 'സ്വോർഡ്സ് ഓഫ് അയൺ' എന്ന പേരിലാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം.

 ഇസ്രയേൽ - ഹമാസ്

പ്രധാന ആക്രമണങ്ങൾ

 2009 ഡിസംബർ 27 - ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. 22 ദിവസം നീണ്ട ഇസ്രയേൽ തിരിച്ചടി. ഇതിനിടെ 1,400 പലസ്തീനികളും 13 ഇസ്രയേലികളും മരിച്ചു

 2012 നവംബർ 14 - ഹമാസ് സേനയുടെ തലവൻ അഹ്‌മ്മദ് ജബരിയെ ഇസ്രയേൽ വധിച്ചു. ഇരുഭാഗങ്ങളിൽ നിന്നും 8 ദിവസം നീണ്ട സംഘർഷം

 2014 ജൂലായ് - ഓഗസ്റ്റ് - മൂന്ന് ഇസ്രയേലി കൗമാരക്കാരെ ഹമാസ് തട്ടിക്കൊണ്ടുപോയി വധിച്ചു. ഏഴ് ആഴ്ച നീണ്ട യുദ്ധം. ഗാസയിൽ മരണം 2,100. ഇസ്രയേലിൽ 73 മരണം

 2018 മാർച്ച് - ഇസ്രയേലുമായുള്ള ഗാസ അതിർത്തിയിൽ പലസ്തീൻ പ്രതിഷേധം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ഇസ്രയേൽ സേന വെടിവയ്പ് നടത്തി. മാസങ്ങളോളം നീണ്ട പ്രതിഷേധത്തിനിടെ 170ലേറെ പലസ്തീനികൾ കൊല്ലപ്പെട്ടു.

 2021 മേയ് - ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നൂറുകണക്കിന് പലസ്തീനികൾക്ക് പരിക്ക്. ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റാക്രമണം. ഇസ്രയേലിന്റെ തിരച്ചടി. 11 ദിവസം നീണ്ട ഏറ്റുമുട്ടലിൽ ഗാസയിൽ 250 മരണം. ഇസ്രയേലിൽ 13 മരണം

 2022 ഓഗസ്റ്റ് - പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് സംഘടനയുടെ കമാൻഡറെ ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 15 കുട്ടികളടക്കം 44 മരണം. അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിൽ മരണങ്ങൾ തടഞ്ഞു

 2023 ജനുവരി - ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ റെയ്ഡ് നടത്തി ഏഴ് പലസ്തീനിയൻ ആയുധധാരികളെ വധിച്ചു. ഇതിനിടെ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. പിന്നാലെ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (19 minutes ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (39 minutes ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (56 minutes ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (1 hour ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (1 hour ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (2 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (2 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (3 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (3 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (3 hours ago)

Malayali Vartha Recommends